HOME
DETAILS

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

  
Web Desk
February 08, 2026 | 3:46 PM

oman obituary dr c thomas first plastic surgeon oman passes away

 

 

മസ്‌കറ്റ്: ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തിന് അടിത്തറയിട്ട ആദ്യ സര്‍ജനായും ദീര്‍ഘകാലം ആരോഗ്യരംഗത്ത് നിറസാന്നിധ്യമായും പ്രവര്‍ത്തിച്ച മലയാളി ഡോ. സി. തോമസ് (84) അന്തരിച്ചു. കുറച്ചുനാളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം മസ്‌കറ്റിലെ വസതിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ വേര്‍പാട് ഒമാനിലെ ആരോഗ്യരംഗത്തിനും മലയാളി സമൂഹത്തിനും വലിയ നഷ്ടമാണ്.

പത്തനംതിട്ട സ്വദേശിയായ ഡോ. സി. തോമസ് തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജില്‍ നിന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1971ല്‍ ഒമാനിലെത്തിയ അദ്ദേഹം, അന്ന് രാജ്യത്ത് തന്നെ പുതുമയായിരുന്ന പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ആരംഭിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. കൗല ഹോസ്പിറ്റലില്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം സ്ഥാപിച്ച്, ഒമാനിലെ ആരോഗ്യരംഗത്ത് പുതിയൊരു അധ്യായം തുറന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന നേട്ടങ്ങളിലൊന്നായിരുന്നു.

വര്‍ഷങ്ങളോളം ഒമാനിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ സേവനമനുഷ്ഠിച്ച ഡോ. തോമസ് ആയിരക്കണക്കിന് രോഗികള്‍ക്ക് പുതുജീവന്‍ സമ്മാനിച്ചു. ശസ്ത്രക്രിയയിലെ കൃത്യതയ്‌ക്കൊപ്പം രോഗികളോടുള്ള മനുഷ്യസ്‌നേഹവും സൗമ്യതയും അദ്ദേഹത്തെ വേറിട്ടുനിര്‍ത്തിയിരുന്നുവെന്ന് സഹപ്രവര്‍ത്തകരും ശിഷ്യരുമെല്ലാം ഓര്‍മ്മിക്കുന്നു.

ഒമാനിലെ ആരോഗ്യരംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ അംഗീകരിച്ചാണ് 1991ല്‍ അന്നത്തെ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അദ്ദേഹത്തിന് ഒമാന്‍ പൗരത്വം നല്‍കിയത്. തുടര്‍ന്ന് രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' നല്‍കി അദ്ദേഹത്തെ ആദരിച്ചു. ഒരു വിദേശ ഡോക്ടര്‍ക്കു ലഭിക്കുന്ന അപൂര്‍വ അംഗീകാരമായിരുന്നു ഇത്.

പിന്നീടങ്ങോട്ട് മസ്‌കറ്റിലെ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ആശുപത്രികളില്‍ അദ്ദേഹം സേവനം തുടര്‍ന്നു. നിരവധി യുവ ഡോക്ടര്‍മാര്‍ക്ക് മാര്‍ഗദര്‍ശിയായി പ്രവര്‍ത്തിച്ച ഡോ. തോമസ്, ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു.

തൊഴിലിലെ മികവിനൊപ്പം വിനയവും ലാളിത്യവുമാണ് അദ്ദേഹത്തെ എല്ലാവര്‍ക്കും പ്രിയങ്കരനാക്കിയത്. ഡോ. സി. തോമസിന്റെ നിര്യാണം ഒമാനിലെ മെഡിക്കല്‍ സമൂഹത്തിനും ഗള്‍ഫിലെ മലയാളികള്‍ക്കും തീരാനഷ്ടമാണെന്ന് വിവിധ സംഘടനകളും സഹപ്രവര്‍ത്തകരും അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  20 days ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  20 days ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  20 days ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  20 days ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  20 days ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  20 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  20 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  20 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  20 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  20 days ago