രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി ഒരു അളവുകോലായി ഉപയോഗിക്കുന്നതിനെതിരെ ആര്‍എസ്എസ് രംഗത്ത്. ജിഡിപി ഒരു അപൂര്‍ണ അളവുകോലാണെന്നും ഇന്ത്യയുടെ യഥാര്‍ഥ വളര്‍ച്ച കണക്കാക്കാന്‍ അതിനാവില്ലെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു.
മുംബൈയില്‍ ആര്‍എസ്എസിന്റെ 100ാം വാര്‍ഷികം ആഘോഷിക്കുന്ന പരിപാടിയിലാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. ' ജിഡിപിയും രൂപയും തമ്മിലുള്ള ബന്ധം എനിക്കറിയില്ല. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അനുപാതത്തെയാണ് രൂപ ആശ്രയിച്ചിരിക്കുന്നത്. ഇത് സാമ്പത്തിക സാഹചര്യത്തെയും ആശ്രയിച്ചിരിക്കുന്നു. പക്ഷെ ജിഡിപി സാമ്പത്തിക ഭൂപ്രകൃതിയെ ശരിയായി പകര്‍ത്തുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല,' ആര്‍എസ്എസ് മേധാവി പറഞ്ഞു.
മാത്രമല്ല ജിഡിപി സ്പഷ്ടമായത് മാത്രമേ കണക്കാക്കൂ എന്നും, അപൂര്‍ണ മാനദണ്ഡമായ ജിഡിപിയെ പൂര്‍ണമാക്കുകയാണ് തങ്ങളുടെ ജോലിയെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു. ഇതിന് ഉദാഹരണമായി പാശ്ചാത്യ രാജ്യങ്ങളില്‍ ടിന്നിലടച്ച ഭക്ഷണം വില്‍പ്പന നടത്തുന്നതിനെ ഭാഗവത് ചൂണ്ടിക്കാട്ടി. പാശ്ചാത്യ നാടുകളില്‍ അവര്‍ ടിന്നിലടച്ച ഭക്ഷണങ്ങള്‍ വാങ്ങി കഴിക്കുന്നു. അതിനാല്‍ അവിടെ അത്തരം വസ്തുക്കളുടെ വില്‍പ്പനയും വാങ്ങലും ജിഡിപിയില്‍ പിടിച്ചെടുക്കപ്പെടുന്നുവെന്നും ഭാഗവത് പറഞ്ഞു.
rss comes out against using gdp as a measure to assess the country’s economic growth
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."