HOME
DETAILS

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

  
Web Desk
February 08, 2026 | 4:51 PM

Haj 2026 more applicants from waiting list selected deadline set for fee payment and document submission

കോഴിക്കോട്: 2026-ലെ ഹജ്ജ് കർമ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് കാത്തിരിപ്പിലായിരുന്ന കൂടുതൽ പേർക്ക് തീർത്ഥാടനത്തിന് അവസരം ലഭിച്ചു. നറുക്കെടുപ്പിലൂടെ നിലവിൽ വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട ക്രമ നമ്പർ 5341 മുതൽ 5369 വരെയുള്ള അപേക്ഷകർക്കാണ് പുതുതായി അവസരം ലഭിച്ചിരിക്കുന്നത്.

തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ ഒരാൾക്ക് 2,77,300/- രൂപ വീതം ഉടൻ അടയ്ക്കേണ്ടതാണ്. ബാങ്ക് മുഖേനയാണെങ്കിൽ ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചുകളിൽ പണമടയ്ക്കാം. ഓൺലൈൻ വഴിയാണെങ്കിൽ ഔദ്യോഗിക പോർട്ടൽ മുഖേന തുക അടക്കാവുന്നതാണ്.

സമർപ്പിക്കേണ്ട രേഖകൾ

പണമടച്ച ശേഷം താഴെ പറയുന്ന രേഖകൾ എത്രയും വേഗം ഓൺലൈനായി അപ്‌ലോഡ് ചെയ്യുകയോ കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ നേരിട്ട് എത്തിക്കുകയോ ചെയ്യണം:

ഹജ്ജ് അപേക്ഷാ ഫോം.

പണമടച്ച പേ-ഇൻ സ്ലിപ്പ്.

നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സ്‌ക്രീനിംഗ് & ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സർക്കാർ അലോപ്പതി ഡോക്ടർ സാക്ഷ്യപ്പെടുത്തിയത്).

മറ്റ് അനുബന്ധ രേഖകൾ.

കൂടുതൽ വിവരങ്ങൾക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ട്രെയിനർമാരുമായി ബന്ധപ്പെടാവുന്നതാണ്.

 

 

 

State Hajj Committee update: Opportunity for more waitlisted applicants The Kerala State Hajj Committee has announced that more applicants from the 2026 waiting list have been selected for the pilgrimage. Candidates with waiting list rank numbers 5341 to 5369 are now eligible.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കർണാടകയിൽ ലോറി മരത്തിലിടിച്ച് മറിഞ്ഞു; കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Kerala
  •  15 hours ago
No Image

മലയാളിയില്ലാതെ ഇന്ത്യ ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല; ചരിത്രം ആവർത്തിക്കാൻ സഞ്ജു സാംസൺ

Cricket
  •  16 hours ago
No Image

കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  16 hours ago
No Image

രാത്രിയുടെ മറവില്‍ പൊങ്കാല മാലിന്യങ്ങള്‍ തള്ളിയത് കെഎസ്ആര്‍ടിസിയുടെ സ്ഥലത്ത്; ദുര്‍ഗന്ധം മൂലം സഹികെട്ട് നാട്ടുകാര്‍; തിരുവനന്തപുരം കോര്‍പ്പറേഷനെതിരെ വീണ്ടും പരാതി 

Kerala
  •  16 hours ago
No Image

സർവം സഞ്ജു മയം! പരീക്ഷയിലെ ചോദ്യ പേപ്പറിലും താരമായി സഞ്ജു ചേട്ടൻ

Cricket
  •  16 hours ago
No Image

ഇറാന്റെ സൈനികശേഷി തകർത്തെന്ന് ഡൊണാൾഡ് ട്രംപ്; 42 യുദ്ധക്കപ്പലുകൾ നശിപ്പിച്ചതായി അവകാശവാദം

International
  •  16 hours ago
No Image

1500 കോടി നികുതി അടക്കണം; മീഷോക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് 

National
  •  17 hours ago
No Image

സൂറത്തിൽ കോളേജിലേക്ക് പോയ വിദ്യാർഥിനികളെ ക്ഷേത്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; വിഷം കുത്തിവെച്ച് ആത്മഹത്യ ചെയ്തതാകാമെന്ന് പ്രാഥമിക നിഗമനം

National
  •  18 hours ago
No Image

ലോകോത്തര താരം, ഞങ്ങൾക്ക് അവനെക്കുറിച്ച് ഒരു ആശങ്കയുമില്ല: സൂര്യകുമാർ യാദവ്

Cricket
  •  18 hours ago
No Image

കേരളത്തില്‍ സിജെപി കൂട്ടുകെട്ട്; മോദി രാജ്യത്തെ വിറ്റു; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

Kerala
  •  18 hours ago