സവർക്കർക്ക് ഭാരതരത്‌ന നൽകുന്നത് എന്തിന്? വിഭജനത്തിന് അടിത്തറ പാകിയതിനോ?': ആർഎസ്എസിന് മറുപടിയുമായി കോൺഗ്രസ്
ന്യൂഡൽഹി: വിനായക് ദാമോദർ സവർക്കർക്ക് ഭാരതരത്‌ന നൽകിയാൽ ബഹുമതിയുടെ അന്തസ്സ് വർദ്ധിക്കുമെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ പരിഹാസവുമായി കോൺഗ്രസ്. സവർക്കർക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യം പരമോന്നത ബഹുമതി നൽകേണ്ടതെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് ചോദിച്ചു. ഇന്ത്യ-പാകിസ്താൻ വിഭജനത്തിന് പ്രത്യയശാസ്ത്രപരമായ അടിത്തറ പാകിയതിനാണോ ഈ പുരസ്കാരമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തിനുള്ളിൽ രണ്ട് രാഷ്ട്രങ്ങൾ എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചത് സവർക്കറാണെന്ന് കോൺഗ്രസ് ആരോപിച്ചു. വിഭജനത്തിന് കാരണമായ ആശയങ്ങൾ മുന്നോട്ടുവെച്ച ഒരാൾക്ക് ഭാരതരത്‌ന നൽകുന്നത് പുരസ്കാരത്തിന് യോജിച്ചതാണോ എന്ന് കോൺഗ്രസ് ചോദ്യം ചെയ്തു. ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
മുംബൈയിൽ നടന്ന ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസംവാദത്തിലാണ് മോഹൻ ഭാഗവത് സവർക്കറെ കുറിച്ചുള്ള പരാമർശം നടത്തിയത്. സവർക്കർക്ക് ഭാരതരത്‌ന നൽകുന്നത് ഗൗരവമായി പരിഗണിക്കേണ്ട കാര്യമാണെന്നും അത് ബഹുമതിയുടെ തന്നെ അന്തസ്സ് ഉയർത്തുമെന്നുമായിരുന്നു ഭാഗവതിന്റെ വാക്കുകൾ. സവർക്കറെ ബഹുമാനിക്കണമെന്ന ദീർഘകാല ആവശ്യം ആർഎസ്എസ് വീണ്ടും സജീവമാക്കിയതോടെയാണ് രാഷ്ട്രീയ പോര് കടുത്തിരിക്കുന്നത്.
The Congress party has strongly criticized RSS chief Mohan Bhagwat's suggestion that awarding the Bharat Ratna to V.D. Savarkar would enhance the dignity of the honor. Congress MP Imran Masood hit back, questioning whether the award should be given for Savarkar’s role in promoting the "Two-Nation Theory." He alleged that Savarkar laid the ideological foundation for the India-Pakistan partition, and therefore, granting him the country’s highest civilian award is unjustifiable.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."