HOME
DETAILS
MAL
ശബരിമലയിൽ നിന്നും നഷ്ടപ്പെട്ട സ്വർണ്ണമെത്രയെന്ന വിവരം അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയെ അറിയിക്കും
Web Desk
February 09, 2026 | 1:14 AM
കൊച്ചി: ശബരിമല ദ്വാരകപാല ശിൽപം, കട്ടിളപ്പാളി എന്നിവയിൽ നിന്നും എത്ര സ്വർണം നഷ്ടമായെന്ന വിവരം പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ഇന്നലെയാണ് വിഎസ്‌സ് സിയുടെ പരിശോധന റിപ്പോർട്ട് എസ്‌ഐടിക്ക് ലഭിച്ചത്. കട്ടിളപ്പാളികളിൽ നിന്നുമായി 989 ഗ്രാം സ്വർണം ലഭിച്ചുവെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. എന്നാൽ ഇതിനേക്കാൾ കൂടുതൽ സ്വർണം നഷ്ടമായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. വൈകാതെ തന്നെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."