HOME
DETAILS

ഇന്ത്യ- യു.എസ് വ്യാപാരക്കരാർ; റഷ്യൻ എണ്ണ നിർത്തി; ഏപ്രിലിലേക്കുള്ള ഓർഡറുകൾ ഇന്ത്യൻ കമ്പനികൾ സ്വീകരിക്കുന്നില്ല

  
February 09, 2026 | 2:14 AM

India-US trade deal Russian oil stopped Indian companies not accepting orders for April

ന്യൂഡൽഹി: അമേരിക്കയുമായുള്ള നിർണായക വ്യാപാരക്കരാർ ലക്ഷ്യമിട്ട് റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യൻ കമ്പനികൾ വെട്ടിക്കുറയ്ക്കുന്നു. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, റിലയൻസ് ഇൻഡസ്ട്രീസ് എന്നീ കമ്പനികൾ ഏപ്രിൽ മാസത്തേക്കുള്ള റഷ്യൻ എണ്ണ ഓർഡറുകൾ സ്വീകരിക്കുന്നത് നിർത്തിവച്ചു. മാർച്ച് അവസാനത്തോടെ യു.എസുമായി പുതിയ വ്യാപാരക്കരാറിൽ കേന്ദ്രസർക്കാർ ഒപ്പുവച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇന്ത്യൻ കമ്പനികളുടെ നടപടി. 

റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയിരുന്ന 25 ശതമാനം പ്രതികാരച്ചുങ്കം കഴിഞ്ഞ വെള്ളിയാഴ്ച പിൻവലിച്ചിരുന്നു. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി നേരിട്ടോ അല്ലാതെയോ അവസാനിപ്പിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അവകാശപ്പെട്ടായിരുന്നു ട്രംപിന്റെ നടപടി. എന്നാൽ എണ്ണ ഇറക്കുമതി പൂർണമായും നിർത്തലാക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല. അതേസമയം, ഊർജ സുരക്ഷ മുൻനിർത്തി വിപണി സാഹചര്യങ്ങൾക്കും അന്താരാഷ്ട്ര ചലനങ്ങൾക്കും അനുസരിച്ച് സ്രോതസുകളിൽ മാറ്റം വരുത്തുന്നത് സ്വാഭാവികമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

പശ്ചിമേഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽനിന്ന് കൂടുതൽ എണ്ണ വാങ്ങാനാണ് കമ്പനികളുടെ തീരുമാനം. 
കഴിഞ്ഞ വർഷം ശരാശരി 17 ലക്ഷം വീപ്പയായിരുന്നു റഷ്യയിൽനിന്നുള്ള പ്രതിദിന ഇറക്കുമതിയെങ്കിൽ, മാർച്ചോടെ ഇത് 5-6 ലക്ഷം വീപ്പയാകുമെന്നാണ് റിപ്പോർട്ട്. 2025 പകുതിയോടെ ഇത് 20 ലക്ഷം വീപ്പ വരെ എത്തിയിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഡിസംബറിൽ റഷ്യൻ എണ്ണ ഇന്ത്യയിലെത്തിയത്. റഷ്യൻ പിന്തുണയുള്ള നയാര എനർജി പ്രതിദിനം നാലുലക്ഷം വീപ്പ എണ്ണയാണ് റഷ്യയിൽനിന്ന് മാത്രം ഇറക്കുമതി ചെയ്യുന്നത്. 

എന്നാൽ റിഫൈനറിയിലെ അറ്റകുറ്റപ്പണികൾക്കായി ഒരു മാസത്തേക്ക് പ്ലാന്റ് അടച്ചിടുന്നതിനാൽ അവരും ഏപ്രിലിൽ ഓർഡറുകൾ നൽകുന്നില്ല. മറ്റ് എണ്ണ വിതരണക്കാർ പിന്മാറിയ സാഹചര്യത്തിൽ നയാരയ്ക്ക് മാത്രം റഷ്യയിൽനിന്ന് എണ്ണ വാങ്ങാൻ പ്രത്യേക അനുമതി ലഭിച്ചേക്കുമെന്നും സൂചനയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  5 days ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  5 days ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  5 days ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  5 days ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  5 days ago
No Image

നാട്ടിക സീറ്റ് പേയ്മെന്റ് സീറ്റാക്കിയെന്ന് ആരോപണം, പിന്നാലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപനം; സി.സി മുകുന്ദൻ എംഎൽഎയെ പുറത്താക്കി സിപിഐ

Kerala
  •  5 days ago
No Image

ഇതിഹാസം ഐപിഎല്ലിലേക്ക് തിരിച്ചെത്തി; ഗില്ലിന്റെ ഗുജറാത്ത് ഡബിൾ സ്ട്രോങ്ങ്

Cricket
  •  5 days ago
No Image

The Normalization of Hate: How Hindutva’s Mob Culture Is Silencing India’s Conscience

National
  •  5 days ago
No Image

ശത്രുരാജ്യത്തിന് വേണ്ടി ചാരവൃത്തി; പ്രതികള്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് ബഹ്‌റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍

bahrain
  •  5 days ago
No Image

വ്യക്തിനിയമങ്ങൾ മാറ്റുന്നതിനേക്കാൾ ഉചിതം ഏക സിവിൽ കോഡ്; മുസ്‌ലിം പിന്തുടർച്ചാവകാശ ഹരജിയിൽ സുപ്രിം കോടതിയുടെ നിരീക്ഷണം

National
  •  5 days ago