HOME
DETAILS

തുടർചർച്ച അട്ടിമറിക്കാൻ നീക്കം? ഇറാൻ-യു.എസ് ആണവ ചർച്ചക്ക് പിന്നാലെ നെതന്യാഹു യു.എസിലേക്ക്

  
February 09, 2026 | 2:29 AM

A move to sabotage the continuation of the talks Netanyahu to the US after the Iran-US nuclear talks

വാഷിങ്ടൺ: ഇറാൻ-യു.എസ് ആണവ ചർച്ചയുടെ ആദ്യഘട്ടം ഒമാനിൽ നടന്നതിനു പിന്നാലെ ഇസ്റാഈൽ പ്രധാനമന്ത്രി അമേരിക്കയിലേക്ക്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ബുധനാഴ്ചയാണ് ട്രംപും നെതന്യാഹുവും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ഇറാന്റെ ആണവചർച്ചയാണ് പ്രധാന അജൻഡയെന്നാണ് ശനിയാഴ്ച നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചത്.

വെള്ളിയാഴ്ച മസ്കത്തിൽ യു.എസും ഇറാനും തമ്മിൽ മധ്യസ്ഥർ വഴി നടത്തിയ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇറാനുമായി ആണവ ചർച്ച നടത്തുന്നതിനു മുൻപ് ചർച്ചയ്ക്കു നേതൃത്വം നൽകിയ യു.എസ് പ്രസിഡൻ്റ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇസ്റാഈലിലെത്തി ബെന്യാമിൻ നെതന്യാഹുവിനെ കണ്ടിരുന്നു. ഇസ്റാഈലിന്റെ ആവശ്യം അന്ന് ഇസ്‌റാഈൽ വിറ്റ്കോഫിന് രേഖാമൂലം നൽകിയിരുന്നു.

എന്നാൽ ചർച്ചയിൽ ഇറാനും യു.എസും തമ്മിൽ അനുഭാവപൂർവമായാണ് സംസാരിച്ചത്. ഇതാണ് നെതന്യാഹുവിന്റെ യു.എസ് യാത്രയ്ക്കു പിന്നിലുള്ള കാരണം. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിന് പുറത്തേക്ക് മാറ്റുക, ഇറാന്റെ സുപ്രഭാതം മിസൈൽ പരിധി 200 കി.മി ആക്കി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇസ്റാഈൽ തങ്ങളുടെ സുരക്ഷ മുൻനിർത്തി, ചർച്ച നടത്തിയ അമേരിക്കയോട് ആവശ്യപ്പെട്ടത്. നെതന്യാഹുവിന്റെ യു.എസ് യാത്ര ഇറാൻ-യു.എസ് ആണവ കരാർ ചർച്ച അട്ടിമറിക്കാനാണെന്ന ആശങ്കയും വ്യാപകമാണ്. ഇറാൻ മേഖലയിലെ പ്രോക്സി ഗ്രൂപ്പുകൾക്ക് നൽകുന്ന സഹായം അവസാനിപ്പിക്കുമെന്നും മിസൈൽ പരിധി കു റയ്ക്കുമെന്നുമാണ് കരുതുന്ന തെന്ന് നെതന്യാഹുവിന്റെ ഓഫിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സംഘര്‍ഷാവസ്ഥയില്‍ എട്ട് പേര്‍ അറസ്റ്റില്‍

bahrain
  •  14 days ago
No Image

പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു; സൈനികമായി ഇറാന്‍ ദുര്‍ബലപ്പെട്ടു; ഇനി വേണ്ടത് ഭരണമാറ്റം; അവകാശവാദമുയര്‍ത്തി ട്രംപ് 

International
  •  14 days ago
No Image

യുവാക്കളെല്ലാം വിദേശത്തല്ലേ.. പിന്നെ എങ്ങനെ ശിശുമരണ നിരക്ക് കുറയാതിരിക്കും; ചര്‍ച്ചക്കിടെ വിചിത്ര വാദവുമായി രാജീവ് ചന്ദ്രശേഖര്‍ 

Kerala
  •  14 days ago
No Image

ഖാംനഇ വധം; പ്രധാനമന്ത്രി അപലപിച്ചില്ല; മോദിയുടെ മൗനത്തില്‍ പ്രതിഷേധം കനക്കുന്നു

National
  •  14 days ago
No Image

മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നാളെ മുതൽ സാധാരണ ​നിലയിലേക്ക്; യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസില്ല

oman
  •  14 days ago
No Image

എട്ടാംക്ലാസുകാരിയെ സ്കൂൾ ഉടമ പീഡിപ്പിച്ചു; കൂട്ടുനിന്ന ഭാര്യയും പ്രിൻസിപ്പലും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  14 days ago
No Image

റിയാദിലെ ഡ്രോൺ ആക്രമണം: 750 കോടിയുടെ പ്രൈവറ്റ് ജെറ്റിൽ സഊദിയിൽ നിന്ന് മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോ ; സഊദി പ്രോ ലീഗ് താരങ്ങൾ ആശങ്കയിൽ

Football
  •  14 days ago
No Image

ട്രംപിന്റെ യുദ്ധക്കൊതിക്കെതിരെ അമേരിക്കന്‍ ജനത; ഇറാന് മേലുള്ള ആക്രമണത്തെ പിന്തുണക്കുന്നത് 27 ശതമാനം പേര്‍ മാത്രം; റോയിട്ടേഴ്‌സ് സര്‍വേ 

International
  •  14 days ago
No Image

ഹോർമുസ് കടലിടുക്കിൽ 1100-ഓളം ഇന്ത്യൻ നാവികരും 37 ഇന്ത്യൻ കപ്പലുകളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്; എൽപിജി ഇറക്കുമതി അവതാളത്തിൽ

National
  •  14 days ago
No Image

യുഎഇയിൽ സ്വർണവില കൂപ്പുകുത്തി; ഗ്രാമിന് 35 ദിർഹം കുറഞ്ഞു, വെള്ളിയുടെ വിലയിലും വൻ ഇടിവ്

uae
  •  14 days ago