HOME
DETAILS

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: ഒരാള്‍ കൂടി  അറസ്റ്റില്‍ 

  
Web Desk
February 09, 2026 | 4:08 AM

one more accused arrested in thiruvalla spa gang rape case three still absconding

പത്തനംതിട്ട: തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നിരണം സ്വദേശി അരുണാണ് പിടിയിലായത്. ഇന്നലെ രാത്രി ആലുവയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. കേസില്‍ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്. മൂന്ന് പേര്‍ ഇനിയും ഒളിവിലാണ്.

നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട പ്രധാന പ്രതി മരണ സുബിന്‍ എന്ന സുബിന്‍ അലക്‌സാണ്ടര്‍, സുഹൃത്ത് ബര്‍ലിന്‍ ദാസ് എന്നിവര്‍ നിലവില്‍ റിമാന്‍ഡിലാണ്. 

സംഭവം ഇങ്ങനെ
ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. തിരുവല്ല നഗരത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്പായിലെത്തിയ മരണ സുബിനും കൂട്ടാളികളും പല തവണ ഗുണ്ടാപിരിവ് ആവശ്യപ്പെട്ടിരുന്നു. അമ്പതിനായിരം നല്‍കണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളിയതോടെ ജീവനക്കാരെയും ഭീഷണിപ്പെടുത്തി. 

പണം കിട്ടില്ലെന്ന് വന്നതോടെ ഫെബ്രുവരി ഒന്നാം തീയതി ഉച്ചയ്ക്ക് സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി ജീവനക്കാരിയെ വലിച്ചിഴച്ച് മുറിക്ക് ഉള്ളിലേക്ക് കൊണ്ടുപോയി കഴുത്തില്‍ കത്തി വെച്ച ശേഷം ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്. മൂന്ന് പേര്‍ ഒളിവിലാണ്. പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഗുണ്ടാസംഘത്തെ ഭയന്ന് ജീവനക്കാര്‍ ആദ്യം പൊലിസില്‍ വിവരം അറിയിച്ചിരുന്നില്ല. പിന്നീട് പൊലിസ് വിവരം അറിഞ്ഞെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. 

പിന്നില്‍ ക്വട്ടേഷനെന്ന് സ്പാ ഉടമ
പിന്നില്‍ ക്വട്ടേഷനാണെന്നാണ് സ്പാ ഉടമ സഞ്ജയിന്റെ ആരോപണം. മറ്റൊരു സ്പാ ഉടമയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നുമാണ് ഇയാള്‍ പറയുന്നത്.

അന്വേഷണം സഹപ്രവര്‍ത്തകയിലേക്കും
അന്വേഷണം അതിക്രമം നടന്ന ദിവസം സ്പായിലുണ്ടായിരുന്ന സഹപ്രവര്‍ത്തകയിലേക്ക് കൂടി വ്യാപിപ്പിക്കും. അതിക്രമം നടക്കുന്ന സമയത്ത് ഇവര്‍ അക്രമികളുമായി പുറത്ത് സൗഹൃദപരമായി സംസാരിക്കുകയായിരുന്നുവെന്നും രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നും അതിജീവിത മൊഴി നല്‍കിയിരുന്നു.

കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്. മൂന്ന് പേര്‍ അറസ്റ്റിലായി. ബാക്ക് മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും എസ്.പി പറഞ്ഞു. ബിസിനസ് വൈരാഗ്യമാണോ അതോ മറ്റ് ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടോ എന്ന കാര്യവും പ്രത്യേക സംഘം പരിശോധിക്കും.

 

one more accused has been arrested in the thiruvalla spa gang rape case in pathanamthitta district. with this, three people are in custody while three others remain absconding. police are investigating extortion, possible quotation links, and conspiracy behind the brutal assault.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ

crime
  •  2 days ago
No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  2 days ago
No Image

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

Kerala
  •  2 days ago
No Image

മുൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ പീഡന പരാതി; ഹണിട്രാപ്പെന്ന് ഡോക്ടറുടെ കുടുംബം

Kerala
  •  2 days ago
No Image

കുഞ്ഞിന് ഓട്ടിസമെന്ന സംശയം; വാമനപുരത്ത് ഒരുവയസുകാരിയെ കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പൊലിസ്

crime
  •  2 days ago
No Image

തൃശൂരിൽ വീടിനുള്ളിൽ കയറി വയോധികയെ കൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; മരിച്ചത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ് മൂലം

Kerala
  •  2 days ago
No Image

വിലക്കയറ്റം തടയാന്‍ ഖത്തറില്‍ വ്യാപക പരിശോധന

qatar
  •  2 days ago
No Image

ഡ്യൂട്ടി സമയത്ത് സ്പായിൽ സന്ദർശനം: തൃക്കാക്കര സിഐക്ക് സ്ഥലംമാറ്റം; കൈക്കൂലിപ്പണം കണ്ടെത്താനായില്ല

Kerala
  •  2 days ago
No Image

കോടതിയലക്ഷ്യം ഭയന്ന് സർക്കാർ നടപടി; എം.ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി;സിഎടി ഉത്തരവ് നടപ്പിലാക്കി സർക്കാർ

Kerala
  •  2 days ago
No Image

നാട്ടിലെത്താൻ ചാർട്ടേഡ് വിമാനവുമായി പ്രവാസി സംഘടനകൾ; ആശ്വാസവാർത്തക്ക് മികച്ച പ്രതികരണം

Saudi-arabia
  •  2 days ago