ഓണാഘോഷത്തിന് ഐക്യദാര്‍ഢ്യവുമായി ഉത്തരേന്ത്യന്‍ തൊഴിലാളികളും
കുന്നംകുളം: മലയാളിയുടെ ഓണാഘോഷത്തിന് ഐക്യദാര്‍ഢ്യവുമായി ഉത്തരേന്ത്യന്‍ തൊഴിലാളികളും. ബംഗാള്‍, ഒറീസ്സ, ജാര്‍ഖണ്ഡ് തുടങ്ങി ഒന്‍പതോളം ഉത്തരേന്ത്യന്‍ സംസ്ഥാന തൊഴിലാളികള്‍ ചേര്‍ന്ന് കുന്നംകുളത്ത് ഒരുക്കിയ ഓണപ്പൂക്കളം വ്യത്യസ്ഥമായി. കുന്നംകുളത്തെ പ്രശസ്തമായ ടേസ്റ്റ് മന്ത്രയിലെ ജീവനക്കാരാണ് ഓണാഘോഷത്തിന് ഒന്നിച്ചത്.
ഇന്ത്യയില്‍ നിന്നും നേപ്പാളില്‍ നിന്നുമായി 22 അംഗസംഘം ഒരുക്കിയ ഓണപ്പൂക്കളത്തിനും ഒരു തനി മലയാളി ടച്ചുണ്ട്. അത്തം മുതല്‍ നാടും നഗരവും ഓണാഘോഷത്തിമിര്‍പ്പിലായിരിക്കെ കേരളക്കരയുടെ ഓണപ്പൂക്കളം തീര്‍ക്കുന്നതിന്റെ ആനന്ദത്തിലായിരുന്നു ടേസ്റ്റ് മന്ത്രയിലെ ഈ ഉത്തരേന്ത്യന്‍ ജീവനക്കാര്‍.
ഓണവും ഓണഘോഷവും അന്യമായി കൊണ്ടിരിക്കെ പൂക്കളമൊരുക്കുന്നതില്‍ ഉത്തരേന്ത്യക്കാരായ ജീവനക്കാരില്‍ പരിചയക്കുറവൊന്നും പ്രകടമായില്ല. പൂക്കളിറുക്കാനും പൂക്കളമൊരുക്കാനും മത്സരിക്കുകയായിരുന്നു ജീവനക്കാര്‍.
വിഷുവും, ക്രിസ്തുമസും, പെരുന്നാളുമെല്ലാം ഒന്നിച്ചാഘോഷിക്കാനുള്ള അവസരമൊരുക്കുന്ന മാനേജ്‌മെന്റിന് തങ്ങളുടെ ആഘോഷത്തിന്റെ നാളുകളില്‍ അവ ആഘോഷ പ്രദമാക്കാനും ഇവര്‍ മറക്കാറില്ല.
രുചിഭേദങ്ങളുടെ വ്യത്യസ്ഥത കുന്നംകുളത്തിന് പരിചിതമാക്കിയ രുചിയുടെ മന്ത്രം ഓണനാളുകളിലും വ്യത്യസ്ഥമായ സംസ്‌ക്കാരം തീര്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."