HOME
DETAILS

മുസ്‌ലിംകളാണ് ഏറ്റവും നല്ലവർ, അറബ് ലോകം നൽകുന്നത് വലിയ ബഹുമാനം: വെളിപ്പെടുത്തലുമായി രവി പിള്ള

  
February 09, 2026 | 12:10 PM

muslims are the best arab world gives great respect ravi pillai reveals

കൊച്ചി: മതവിശ്വാസത്തിന്റെ പേരിൽ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ തനിക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടില്ലെന്ന് പ്രമുഖ വ്യവസായിയും ആർ.പി ഗ്രൂപ്പ് ചെയർമാനുമായ ഡോ. രവി പിള്ള. മുസ്‌ലിംകൾ വളരെ സ്നേഹമുള്ളവരും ഏറ്റവും നല്ലവരുമാണെന്ന് അദ്ദേഹം പറഞ്ഞു. 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്' നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗൾഫിലെ തന്റെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചത്.

അറബ് ശൈഖുമാർ ഇന്ത്യയെയും ഇന്ത്യക്കാരെയും വലിയ രീതിയിൽ ബഹുമാനിക്കുന്നവരാണ്. ഇന്ത്യക്കാർ സാമ്പത്തികമായി കരുത്തരാണെന്ന ബോധ്യം അവർക്കുണ്ട്. മുകേഷ് അംബാനിയുടെ മകന്റെ വിവാഹം പോലെയുള്ള ആഡംബര ചടങ്ങുകൾ വിദേശരാജ്യങ്ങളിൽ ഇന്ത്യയുടെ പ്രതിച്ഛായ വർദ്ധിപ്പിച്ചു. ഇത്തരം ചടങ്ങുകളും അവിടെ അതിഥികൾക്ക് നൽകിയ വിലയേറിയ സമ്മാനങ്ങളും ഇന്ത്യയെക്കുറിച്ചുള്ള വിദേശികളുടെ മുൻധാരണകളെ തിരുത്താൻ സഹായിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിസിനസ്സിലെ വിശ്വാസ്യത മതവിശ്വാസത്തേക്കാൾ ഉപരി നല്ല മനോഭാവവും സത്യസന്ധതയുമാണ് ബിസിനസ്സിലും ജീവിതത്തിലും പ്രധാനമെന്ന് രവി പിള്ള പറയുന്നു. "നമ്മൾ സത്യസന്ധരാണെങ്കിൽ അവസരങ്ങൾ തേടിവരും. മതപരമായ കാര്യങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നത് സാധാരണക്കാരാണ്. ഉന്നത സ്ഥാനങ്ങളിലുള്ളവർ ഇത്തരം വിവേചനങ്ങൾ കാണിക്കാറില്ല," അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ വളർച്ചയും ഗൾഫ് കുടിയേറ്റവും ഗൾഫ് കുടിയേറ്റം ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ന് കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ലെന്ന് രവി പിള്ള ഓർമ്മിപ്പിച്ചു. ലക്ഷക്കണക്കിന് ആളുകൾക്ക് ജോലി നൽകി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഗൾഫ് രാജ്യങ്ങൾക്ക് സാധിച്ചു. ആ ഒരു അവസരം ലഭിച്ചില്ലായിരുന്നുവെങ്കിൽ താനുൾപ്പെടെയുള്ള പലരും ഇന്ന് ഈ നിലയിൽ എത്തുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമായി തനിക്ക് സഹോദരതുല്യമായ ബന്ധമാണുള്ളതെന്നും അഭിമുഖത്തിൽ രവി പിള്ള വെളിപ്പെടുത്തി.

businessman ravi pillai shares his views praising muslims and highlighting the immense respect and opportunities he received from the arab world, sparking discussion on cultural harmony, work ethics, and india–gulf relations.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി വഴി മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കി ഇന്ത്യന്‍ എംബസി

bahrain
  •  6 days ago
No Image

ഗണേഷ് കുമാറിനെതിരെ 'കോഴി'യുമായി പ്രതിഷേധം; കൽപ്പറ്റയിലും,പത്തനാപുരത്തും സംഘർഷം

Kerala
  •  6 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം രൂക്ഷം; മരണസംഘ്യ 486 ആയി

International
  •  6 days ago
No Image

ഗിന്നസ് റെക്കോർഡ് തകർന്നില്ല, എങ്കിലും ചരിത്രം! ബ്രസീലിയൻ മണ്ണിൽ ഒരൊറ്റ മത്സരത്തിൽ പിറന്നത് 23 ചുവപ്പ് കാർഡുകൾ

Football
  •  6 days ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണ റിപ്പോർട്ട് വൈകില്ലെന്ന് കേന്ദ്രമന്ത്രി കെ. റാംമോഹൻ നായിഡു

National
  •  6 days ago
No Image

പത്തനംതിട്ടയിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം; നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ചു, സുഹൃത്ത് അറസ്റ്റിൽ

crime
  •  6 days ago
No Image

'ഹാപ്പി ഹോളി' എന്ന് പറയുന്നത് കുറ്റമോ? ഉത്തർപ്രദേശിൽ ഹോളി ആശംസിച്ച ദലിത് യുവാവിനെ ബ്രാഹ്മണ കുടുംബം കുത്തിക്കൊലപ്പെടുത്തി

National
  •  6 days ago
No Image

മാനന്തവാടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  6 days ago
No Image

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ കരാറൊപ്പിട്ട് ഇന്തോനേഷ്യ

National
  •  6 days ago
No Image

200-ലേറെ സാക്ഷികൾ, സ്പെഷ്യൽ പ്രോസിക്യൂട്ടർ; ഇലന്തൂർ നരബലി കേസിൽ നിർണ്ണായക വിചാരണ നടപടികൾക്ക് തുടക്കം

crime
  •  6 days ago

No Image

ചികിത്സാപിഴവ് രോഗിയുടെ മരണത്തിലേക്ക് നയിച്ചു; മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കെതിരെ നടപടിയെടുത്ത് ഉപഭോക്തൃ കമ്മീഷൻ; പരാതിക്കാരന് 4.93 ലക്ഷം രൂപ നൽകാൻ ഉത്തരവ്

Kerala
  •  6 days ago
No Image

മെസ്സി ബാഴ്സയിൽ തിരിച്ചെത്തിയാൽ എനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കും; ലാപോർട്ടയുടെ കള്ളങ്ങൾ പൊളിച്ച് സാവി ഹെർണാണ്ടസ്

Football
  •  6 days ago
No Image

മാധ്യമങ്ങളോട് സംസാരിക്കരുത്, സോഷ്യൽ മീഡിയ ഉപയോഗിക്കരുത്; ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം

National
  •  6 days ago
No Image

ഇമെയില്‍ ലഭിച്ചപ്പോള്‍ എസ്‌ഐടി രൂപീകരിച്ച സര്‍ക്കാര്‍ ഗണേഷ് കുമാറിനെതിരേ എന്ത് നടപടിയാണെടുത്തത്?: രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  6 days ago