ഇൻസ്റ്റഗ്രാം താരം ചിന്നു പാപ്പു ആത്മഹത്യ ചെയ്ത നിലയിൽ
കാസർകോട്: പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഇൻസ്റ്റഗ്രാം താരവുമായ ചിന്നു പാപ്പുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശിനിയായ ചിന്നുവിനെ കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വാടക മുറിയിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം പുറംലോകമറിയുന്നത്.
തനതായ കാസർകോടൻ ഭാഷാശൈലിയിലൂടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു ചിന്നു പാപ്പു. ഇൻസ്റ്റഗ്രാമിൽ മാത്രം രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ചിന്നുവിനുള്ളത്. പാചകം, യാത്രകൾ എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെയും വിവിധ ഉൽപ്പന്നങ്ങളുടെ പ്രമോഷൻ വീഡിയോകളിലൂടെയും ചിന്നു ചുരുങ്ങിയ കാലം കൊണ്ട് ജനപ്രീതി നേടിയിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഇവർ വാടക മുറിയിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
യുവതിയുടെ മരണത്തിന് പിന്നിൽ കുടുംബ പ്രശ്നങ്ങളാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ചിന്നു പാപ്പുവിന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നടന്നു വരികയായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ വിദ്യാനഗർ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."