രാജസ്ഥാനിൽ തബ്ലീഗ് ജമാഅത്ത് പ്രവർത്തകരെ പിടികൂടി ഗുജറാത്ത് അതിർത്തിയിൽ വിട്ടയച്ചു
ജയ്പൂർ: രാജസ്ഥാനിലെ ബൻസ്വാര ജില്ലയിൽ മതപ്രചാരണം നടത്തിയെന്നാരോപിച്ച് ഗുജറാത്തിൽ നിന്നുള്ള തബ്ലീഗ് ജമാഅത്ത് പ്രവർത്തകരെ പോലീസ് പിടികൂടി. പോലീസിനോട് മോശമായി പെരുമാറിയെന്നും സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് പന്ത്രണ്ടംഗ സംഘത്തെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ ഗുജറാത്ത് അതിർത്തിയിൽ കൊണ്ടുവിട്ടു.
ബാഗിദോറ ടൗണിൽ കഴിഞ്ഞ രണ്ട് ദിവസമായി ഒരു സംഘം ആളുകൾ തെരുവുകളിൽ അലഞ്ഞുതിരിയുന്നതായും നിയമവിരുദ്ധമായി മതപ്രചാരണം നടത്തുന്നതായും കഴിഞ്ഞ ദിവസം പ്രദേശത്തെ ഹിന്ദുത്വ സംഘടനകൾ പോലീസിന് പരാതി നൽകിയിരുന്നു.
അന്വേഷണത്തിനൊടുവിൽ ഒരു പള്ളിക്ക് സമീപം നിന്നുമാണ് സംഘത്തെ പോലീസ് കണ്ടെത്തിയത്. ഗുജറാത്തിലെ ഗോദ്രയിൽ നിന്നുള്ള തബ്ലീഗ് ജമാഅത്ത് പ്രവർത്തകരാണ് തങ്ങളെന്നും റമദാൻ മാസത്തിന് മുന്നോടിയായി വിശ്വാസികളോട് ഇസ്‌ലാം മതത്തെക്കുറിച്ച് അവബോധം നൽകാനാണ് എത്തിയതെന്നും ഇവർ പോലീസിനോട് പറഞ്ഞു. എന്നാൽ, ചോദ്യം ചെയ്യലിനിടെ ഇവർ പോലീസിനോട് കയർത്തു സംസാരിച്ചതായി ആരോപിച്ചാണ്, പിടികൂടിയതെന്നു അധികൃതർ പറഞ്ഞു.
തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത രാജസ്ഥാൻ പോലീസ്, ഗുജറാത്ത് അതിർത്തിയിൽ എത്തിച്ച് മടക്കി അയക്കുകയായിരുന്നു.
Twelve members of Gujarat‘s Tablighi Jamaat were detained in Rajasthan’s Banswara district for allegedly behaving aggressively with the police and preaching Islam.
According to the Rajasthani daily, Patrika, the Bagidora Town police received a complaint on February 6 stating that 10-12 individuals had been roaming in the streets for two days.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."