HOME
DETAILS

നിയമവിരുദ്ധ മത്സ്യബന്ധനം; സുരക്ഷാ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് വീഴ്ത്താനും ശ്രമം, കുവൈത്തിൽ മൂന്ന് പേർ പിടിയിൽ

  
Web Desk
February 09, 2026 | 4:22 PM

illegal fishing case in kuwait three arrested after attempting to run over security officer

കുവൈത്ത് സിറ്റി: സമുദ്രമേഖലയിൽ നിയമങ്ങൾ ലംഘിച്ച് മത്സ്യബന്ധനം നടത്തിയ മൂന്നംഗ സംഘത്തെ കോസ്റ്റ് ഗാർഡ് പിടികൂടി. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അവഗണിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് വീഴ്ത്താൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പൊലിസ് കീഴടക്കിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.

ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ഗാർഡിന്റെ പതിവ് പട്രോളിംഗിനിടെയാണ് സംശയാസ്പദമായ രീതിയിൽ ബോട്ട് കണ്ടെത്തിയത്. ഉദ്യോഗസ്ഥർ ബോട്ട് തടയാൻ ശ്രമിച്ചെങ്കിലും ക്യാപ്റ്റൻ നിർത്താതെ ഓടിച്ചുപോയി. കരയിലേക്ക് പിന്തുടർന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ പ്രതികൾ വാഹനം ഓടിച്ചു കയറ്റി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ ഇടിച്ച് വീഴ്ത്താനുള്ള ശ്രമം പരാജയപ്പെടുത്തിയ പൊലിസ് സംഘം, പരുക്കുകളൊന്നുമില്ലാതെ പ്രതികളെ സാഹസികമായി പിടികൂടി.

ടിയിലായവരിൽ ഒരാൾ ഗൾഫ് പൗരനും മറ്റ് രണ്ട് പേർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഇവർ ഉപയോഗിച്ച ബോട്ട് മത്സ്യബന്ധന കപ്പലായി രജിസ്റ്റർ ചെയ്തതല്ലെന്നും അനുവദനീയമായ പെർമിറ്റുകൾ ലംഘിച്ചാണ് കടലിൽ ഇറങ്ങിയതെന്നും പരിശോധനയിൽ കണ്ടെത്തി.

കർശന നടപടി പിടിച്ചെടുത്ത ബോട്ട് നിയമനടപടികൾക്ക് ശേഷം കണ്ടുകെട്ടി നശിപ്പിച്ചു. പ്രതികളെ തുടരന്വേഷണത്തിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. രാജ്യത്തിന്റെ സമുദ്ര സുരക്ഷ അപകടപ്പെടുത്തുന്നവർക്കും ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയാകുന്നവർക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

kuwait authorities arrested three individuals in connection with illegal fishing after they allegedly attempted to hit a security officer with a vehicle. investigations are underway as officials stress strict action against environmental and public safety violations.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ബൈക്ക് മോഷണക്കേസില്‍ ട്വിസ്റ്റ്; പിടിയിലായത് വിദ്യാര്‍ഥികള്‍; നമ്പര്‍ പ്ലേറ്റും കളറും മാറ്റി വാഹനം വിറ്റത് 10000 രൂപയ്ക്ക് 

Kerala
  •  7 days ago
No Image

മൂന്ന് പെണ്‍കുട്ടികളെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പിതാവ് കസ്റ്റഡിയില്‍; പ്രതി കുറ്റം സമ്മതിച്ചതായി സൂചന 

National
  •  7 days ago
No Image

ഡല്‍ഹി-ഗോവ വിമാനത്തില്‍ ബീഡി വലിച്ച് യുവാവ്; അറസ്റ്റ് 

National
  •  7 days ago
No Image

വിമാനയാത്ര മാറ്റാം പിഴയില്ലാതെ; ഇളവുമായി സലാം എയര്‍

oman
  •  7 days ago
No Image

യുകെയില്‍ ബിസിനസും വിസയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവും, 66 ലക്ഷം രൂപ പിഴയും 

Kerala
  •  7 days ago
No Image

ലോകം കീഴടക്കി ഇന്ത്യ; കിവികളുടെ ചിറകരിഞ്ഞ് മൂന്നാം ടി-20 കിരീടം

Cricket
  •  7 days ago
No Image

ഇറാൻ ആക്രമണം: സഊദിയിൽ പാർപ്പിട കേന്ദ്രത്തിൽ പ്രൊജക്‌ടൈൽ പതിച്ച് ഇന്ത്യക്കാരൻ അടക്കം രണ്ട് മരണം; 12 പേർക്ക് പരിക്ക്

Saudi-arabia
  •  7 days ago
No Image

അവഗണനയുടെ കനൽവഴികൾ പിന്നിട്ട് കിരീടപ്പോരിലെ നായകൻ; ഇനി ഇന്ത്യൻ ക്രിക്കറ്റിലെ 'അൺസ്റ്റോപ്പബിൾ' ബ്രാൻഡ് സഞ്ജു!

Cricket
  •  7 days ago
No Image

അന്താരാഷ്ട്ര പ്ലാറ്റിനം അംഗീകാരം വീണ്ടും നേടി റോയല്‍ ആശുപത്രി

oman
  •  7 days ago
No Image

സായിദ് മാനുഷിക ദിനം: മാനുഷിക മൂല്യങ്ങളുടെ സന്ദേശവുമായി ദുബൈ ജി.ഡി.ആർ.എഫ്.എ

uae
  •  7 days ago