HOME
DETAILS

ഹൈവേയിൽ സ്ഫോടനവും വെടിവെപ്പും; ഇറ്റലിയെ നടുക്കിയ 'മണി ഹെയ്സ്റ്റ്' മാതൃകയിലുള്ള കവർച്ചാശ്രമം

  
February 09, 2026 | 6:15 PM

money heist style robbery fails in italy attackers used bombs and masks

റോം: ഇറ്റലിയിലെ തെക്കൻ ഹൈവേയിൽ പണം കൊണ്ടുപോകുകയായിരുന്ന കവചിത വാഹനത്തിന് (Armored Truck) നേരെ സായുധ സംഘത്തിന്റെ ആക്രമണം. തിങ്കളാഴ്ച രാവിലെ നടന്ന സംഭവത്തിൽ സ്വകാര്യ സുരക്ഷാ ഏജൻസിയായ ബാറ്റിസ്റ്റോളി (BTV) യുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സൈനിക പൊലിസിന്റെയും ശക്തമായ ഇടപെടലിൽ മോഷണശ്രമം പരാജയപ്പെടുകയും രണ്ട് പ്രതികൾ പിടിയിലാവുകയും ചെയ്തു.

ആക്രമണം നടന്നത് ഇങ്ങനെ:

സിനിമകളിലെ 'മണി ഹെയ്സ്റ്റ്' രംഗങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ അതീവ കൃത്യതയോടെയാണ് മോഷ്ടാക്കൾ പദ്ധതി തയ്യാറാക്കിയിരുന്നത്.ഹൈവേയിൽ ഗതാഗതം തടയാനായി മോഷ്ടാക്കൾ ഒരു വാഹനം കത്തിച്ചു.പണം നിറച്ച വണ്ടി നിർത്താനായി ബോംബ് വെച്ച് മറ്റൊരു വാഹനം തകർത്തു. തുടർന്ന് കറുത്ത മാസ്‌ക് ധരിച്ച ആറംഗ സായുധ സംഘം കവചിത വാഹനത്തിന് നേരെ വെടിയുതിർത്തു.ഇറ്റാലിയൻ സൈനിക പൊലിസായ 'കരബനേറി' സ്ഥലത്തെത്തിയതോടെ ഇരുവിഭാഗവും തമ്മിൽ വെടിവെപ്പുണ്ടായി. പൊലിസിന്റെ വിൻഡ്ഷീൽഡിൽ വെടിയുണ്ട തട്ടിയെങ്കിലും ആർക്കും പരിക്കേറ്റില്ല.

പരാജയപ്പെട്ട രക്ഷപ്പെടൽ

കവർച്ച പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് ഉറപ്പായതോടെ മോഷ്ടാക്കൾ ഹൈവേയിലൂടെ വന്ന മറ്റ് യാത്രക്കാരുടെ കാറുകൾ തോക്കുചൂണ്ടി തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. പൊലിസ് വാഹനങ്ങളുടേതിന് സമാനമായ ഫ്‌ലാഷിംഗ് ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളും ഇവർ ഇതിനായി ഉപയോഗിച്ചിരുന്നു.

പ്രതികൾ വലയിൽ

ആക്രമണം നടന്ന് ഒരു മണിക്കൂറിനുള്ളിൽ ലിച്ചെയിലെ കരബനേറി കമാൻഡ് രണ്ട് പ്രതികളെ പിടികൂടി. സംഘത്തിലെ ബാക്കിയുള്ള നാലുപേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രാദേശിക ക്രിമിനൽ സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. ഹൈവേയിലെ സുരക്ഷാ ക്യാമറകളിൽ നിന്നുള്ള ആക്രമണത്തിന്റെ ഭീകര ദൃശ്യങ്ങൾ നിലവിൽ പുറത്തുവന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  a month ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  a month ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  a month ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  a month ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  a month ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  a month ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  a month ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  a month ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  a month ago