ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 4ൽ ന്യൂ മാർട്ട് ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം നാളെ
ഷാർജ: ഷാർജ കിങ് അബ്ദുൽ അസീസ് സ്ട്രീറ്റിന് പിറകുവശം ഇൻഡസ്ട്രിയൽ ഏരിയ 4ൽ ന്യൂ മാർട്ട് ഹൈപർ മാർക്കറ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാളെ ഉച്ചയ്ക്ക് 1 മണിക്ക് ഉദ്ഘാടനം ചെയ്യും. ശൈഖ് അഹ്മദ് സഖർ റാഷിദ് അഹ്മദ് അൽ ഖാസിമി മുഖ്യാതിഥിയായി സംബന്ധിക്കും. ശൈഖ് മാജിദ് ബിൻ ഫൈസൽ അൽ ഖാസിമി ഉൾപ്പെടെ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കുമെന്നും ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ പ്രൈവറ്റ് അഫയേഴ്‌സ് എക്സിക്യൂട്ടിവ് ഡയരക്ടറും ന്യൂ മാർട്ട് ഹൈപ്പർ മാർക്കറ്റ് ചെയർമാനുമായ പി.കെ ഹാഷിം പ്രഖ്യാപന ചടങ്ങിൽ പറഞ്ഞു.
ഇൻഡസ്ട്രിയൽ ഏരിയ 4ലെ താമസക്കാർക്ക് ഏറെ ഉപകാരപ്രദമാകും ഈ ഹൈപർ മാർക്കറ്റ്. ഗുണനിലവാരമുള്ള ഉല്പന്നങ്ങൾ താങ്ങാനാവുന്ന വിലയ്ക്ക് ഉപയോക്താക്കൾക്ക് ലഭ്യമാക്കാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മധ്യവർത്തികളില്ലാതെ നേരിട്ട് ബയിങ് നടത്തുന്നതിനാൽ, ലാഭ വിഹിതം ഉപയോക്താക്കൾക്ക് നൽകാനാകും. അതിനാൽ, സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസ വിലയാകും ഇവിടെയൊന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വർഷമായി ഹൈപ്പർ മാർക്കറ്റ് രംഗത്ത് പ്രവർത്തിച്ച അനുഭവവുമായാണ് ന്യൂ മാർട്ട് ഹൈപർ മാർക്കറ്റുമായുള്ള ഷാർജയിലെ രംഗപ്രവേശമെന്ന് മാനേജിങ് ഡയരക്ടർ നിജാസ് എ.സി പറഞ്ഞു. ദുബൈ അടക്കമുള്ള എമിറേറ്റുകളിൽ താമസിയാതെ പുതിയ ഔട്ലെറ്റുകൾ ആരംഭിക്കും. ന്യൂ മാർട്ട് ഹൈപർ മാർക്കട്ടിൽ യഥേഷ്ടം പാർക്കിങ് സൗകര്യമുണ്ട്. ഭക്ഷ്യ ഔട്ലെറ്റുകളടക്കം മുപ്പത്തി രണ്ടോളം മറ്റു സ്റ്റാളുകളും ഇവിടെ വൈകാതെ പ്രവർത്തനമാരംഭിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് 5 ദിവസം പ്രമോഷൻ സെയിലുമുണ്ടാകും. റമദാനിൽ പ്രത്യേക പ്രമോഷൻ ആരംഭിക്കുമെന്നും ഡയരക്ടർ സിറാജ് ദവാരി പറഞ്ഞു. ഫിനാൻസ് മാനേജർ സാജിദും ചടങ്ങിൽ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."