HOME
DETAILS

ലോകകപ്പിൽ കളത്തിലിറങ്ങാൻ സഞ്ജു; രണ്ടാം മത്സരത്തിൽ സൂപ്പർതാരം പുറത്ത്?

  
February 10, 2026 | 4:45 AM

sanju samson will play opening role the second match of t20 world cup

ടി-20 ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരം ഫെബ്രുവരി 12നാണ് നടക്കുന്നത്. നമീബിയയാണ് എതിരാളികൾ. ഈ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് പ്ലെയിങ് ഇലവനിൽ ഇടം നേടാൻ അവസരം. അഭിഷേക് ശർമക്ക് കടുത്ത പനി നേരിട്ടതോടെയാണ് സഞ്ജുവിന് ഓപ്പണറായി കളത്തിൽ ഇറങ്ങാൻ വഴിതെളിയുന്നത്. ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്ത ശേഷം അഭിഷേക് ശർമ്മ ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. ആദ്യ മത്സരത്തിൽ റൺസ് ഒന്നും നേടാതെ അഭിഷേക് നിരാശപ്പെടുത്തുകയും ചെയ്തിരുന്നു. താരതമ്യേന ദുർബലരായ നമീബിയക്കെതിരെ അഭിഷേക് ശർമക്ക് വിശ്രമം നൽകാൻ മാനേജ്‌മന്റ് തയ്യാറായാൽ സഞ്ജു പ്ലെയിങ് ഇലവനിൽ ഇടം നേടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. 

ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിലെ മോശം പ്രകടനങ്ങൾക്ക് പിന്നാലെയാണ് സഞ്ജു ബെഞ്ചിലായത്. കിവീസിനെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളിൽ നിന്നും വെറും 46 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചിരുന്നത്. അഞ്ചു ടി-20 മത്സരങ്ങളുടെ ഒരു പരമ്പരയിൽ ഏറ്റവും കുറവ് റൺസ് നേടുന്ന ഇന്ത്യൻ ഓപ്പണറായും സഞ്ജു ഇതോടെ വീണ്ടും മാറി. 2025ൽ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ സഞ്ജു 51 റൺസ് നേടിയിരുന്നു. ഇതിനേക്കാൾ മോശം പ്രകടനമാണ് സഞ്ജു ഈ പരമ്പരയിൽ കാഴ്ചവെച്ചത്. 

ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരയിൽ 100 റൺസിൽ താഴെ ഇന്ത്യൻ ഓപ്പണർമാർ നേടുന്നത്. ഇതിൽ രണ്ടിലും സഞ്ജുവാണുള്ളത്. 2022ൽ ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ റിതുരാജ് ഗെയ്ക്‌വാദ് 2022ൽ സൗത്ത് ആഫ്രിക്കക്കെതിരെ 96 റൺസും നേടിയിരുന്നു. ഇതേ പരമ്പരയിൽ തന്നെ ഇഷാൻ കിഷൻ മിന്നും ഫോമിൽ കളിച്ചതും സഞ്ജുവിന് തിരിച്ചടിയായി. ആദ്യ മത്സരത്തിൽ ഓപ്പൺ ആയി സഞ്ജുവിന് പകരം ഇഷാൻ ആയിരുന്നു കളത്തിൽ ഇറങ്ങിയിരുന്നത്. 

അതേസമയം ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അമേരിക്കയെ 29 റൺസിനാണ് ഇന്ത്യ വീഴ്ത്തിയത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന അമേരിക്ക 132 റൺസിന്‌ പുറത്തായി.

India's second match in the T20 World Cup will be played on February 12. The opponents are Namibia. In this match, Malayali star Sanju Samson has a chance to make a place in the playing eleven. Sanju is opening the field after Abhishek Sharma suffered from a high fever. If the management is willing to rest Abhishek Sharma against a relatively weak Namibia, there is a possibility that Sanju will make a place in the playing eleven.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിലെ അരാംകോ റിഫൈനറിക്ക് നേരെയും ഡ്രോണ്‍ ആക്രമണം; പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

Saudi-arabia
  •  6 days ago
No Image

ചരിത്രം! ഉയിർത്തെഴുന്നേൽപ്പിൽ സഞ്ജു ഇന്ത്യക്ക് സമ്മാനിച്ചത് പുതിയ ലോക റെക്കോർഡ്

Cricket
  •  6 days ago
No Image

യു.എസ്, ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ 'പണ്ടോറയുടെ പെട്ടി' തുറക്കും; അവസാനിപ്പിക്കാന്‍ ശക്തവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണം- യുഎന്നിനോട് ഇറാന്‍ | Israel, US Attack on Iran Live

International
  •  6 days ago
No Image

ഈ മൂന്ന് ജില്ലകളില്‍ അള്‍ട്രാവയല്റ്റ് സൂചിക അപകടകരമായ നിലയില്‍, ജാഗ്രതാനിര്‍ദ്ദേശം

Kerala
  •  6 days ago
No Image

97 റൺസ് നേടിയിട്ടും 'സെഞ്ച്വറി'; പുത്തൻ നാഴികകല്ലിൽ തിളങ്ങി സഞ്ജു 

Cricket
  •  6 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

Kerala
  •  6 days ago
No Image

യു.എസ് യുദ്ധവിമാനം വെടിവെച്ചിട്ടു?; തകര്‍ത്തത് F15 യുദ്ധവിമാനം, തകര്‍ന്ന് വീണത് കുവൈത്തില്‍, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍| Israel, US Attack on Iran Live

International
  •  6 days ago
No Image

ലോകത്തിൽ ഒന്നാമനായി സഞ്ജു; ചരിത്രത്തിന്റെ നെറുകയിലേക്ക് പറന്ന് 'ചേട്ടൻ'

Cricket
  •  6 days ago
No Image

യു.എസുമായി ഇനി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; ദോഹയില്‍ വീണ്ടും  ആക്രമണം?, ഒന്നില്‍ കൂടുതല്‍ സ്‌ഫോടനശബ്ദം, കുവൈത്തില്‍ അപകട സൈറണ്‍| Israel, US Attack on Iran Live

International
  •  6 days ago
No Image

എം.എം മണിക്കും എം സ്വരാജിനും സീറ്റില്ല; ഉടുമ്പന്‍ചോലയില്‍ കെ.കെ ജയചന്ദ്രന്‍

Kerala
  •  6 days ago