'ഡിഗ്രി മുതല്‍ റാങ്ക് ഹോള്‍ഡര്‍, പി.എസ്.സിക്കും ഒന്നാം റാങ്ക്, മൂന്ന് വര്‍ഷം പിന്നിട്ടിട്ടും നിയമനമില്ല; എന്തിന് വേണ്ടിയാണ് കഷ്ടപ്പെട്ട് പഠിച്ചതെന്ന് തോന്നിപ്പോവുന്നു' മലപ്പുറത്തുകാരി റഷീദ പറയുന്നു
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പെടുക എന്ന് പറഞ്ഞാല്‍ തന്നെ അത് ഏറെ കാലം നീളുന്ന തീവ്രമായ പരിശ്രമത്തിന്റെ ഫലമാണ്. അപ്പോള്‍ പി.എസ്.സിക്ക് ഒന്നാം റാങ്ക് ലഭിക്കണമെങ്കിലോ. എത്രമേല്‍ വലിയ അധ്വാനമായിരിക്കും ആ ഉദ്യോഗാര്‍ഥി നടത്തിയിട്ടുണ്ടാവുക. സര്‍ക്കാര്‍ സംവിധാനത്തിന്റെ അവഗണനയുടേയും അനാസ്ഥയുടേയും ഫലമനുഭവിച്ച മലപ്പുറം സ്വദേശിനി റഷീദ തന്റെ പ്രയാസം തുറന്നു പറയുകയാണ്.
2023ല്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലാണ് റഷീദയുള്ളത്. അതിന്റെ കാലാവധി ഈ ഫെബ്രുവരിയില്‍ അവസാനിച്ചിരിക്കുകയാണ്.
ഒന്നാം റാങ്ക് കിട്ടിയിട്ട് പോലും നിയമനം ലഭിച്ചിട്ടില്ല. നിലവില്‍ ഞാന്‍ ഒരു അധ്യാപികയാണ്. ഞാന്‍ എന്താണ് കുട്ടികളോട് പറയുക. പഠിച്ച് ഒരു സര്‍ക്കാര്‍ ജോലി വാങ്ങണം എന്ന് പറയാനാവുമോ- അവര്‍ ചോദിക്കുന്നു. പ്രചോദമാവേണ്ടിടത്ത് പരിഹാസ്യയാകുന്ന സ്ഥിതിയാണ് ഇപ്പോള്‍. സ്വന്തം വിദ്യാര്‍ഥികള്‍ക്കു മുന്നില്‍. കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മുന്നില്‍. എല്ലാം പരിഹാസ്യയാവുകയാണ്. റാങ്ക് ലഭിച്ചപ്പോള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പെടെ നിരവധി പേര്‍ ആദരിച്ചു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം എന്തിനായിരുന്നു എന്നാണ് തോന്നുന്നത്- വികാരഭരിതയായി റഷീദ പറയുന്നു.
പോസ്റ്റ് ഇല്ല എന്നാണ് പറയുന്നത്.നമ്മുടെ പണവും സമയവും അദ്വാനവും ചെലവഴിച്ചാണ് ഈ ഒന്നാം രാങ്ക് നേടിയത്.കാണുന്നവരെല്ലാം എന്തായി എന്ന് ചേദിക്കുമ്പോള്‍ അനുഭവിക്കുന്ന പ്രയാസം വേറെ. ഈ റാങ്ക് ഒരു ഭാരമായി ഉള്ളില്‍ കിടക്കുകയാണ് - അവര്‍ പറയുന്നു. രണ്ട് ഒഴിവാണുള്ളത്. അത് എന്‍,സി,എക്ക് വേണ്ടി മാറ്റിവെച്ചതാണ്. വരാനില്ലാത്ത ഒരാള്‍ക്ക് വേണ്ടി പത്തിരുപത് വര്‍ഷമായി ഒരു പോസ്റ്റ് ഒഴിഞ്ഞു കിടക്കുന്നു. നമ്മള്‍ പഠിച്ചവരും റാങ്ക് നേടിയവരും ലിസ്റ്റില്‍ വന്നവരും പുറത്താണ്. ഇനി എന്താണ് ചെയ്യേണ്ടത്. റാങ്ക് വരെ ലഭിച്ചു. ഇനി എന്താണ് ഒരു ജോലിക്ക് മാനദണ്ഡം- റഷീദ ചോദിക്കുന്നു.
സി.എം കണക്ടിലും സി.എം വിത്ത് മിയിലും താന്‍ വിളിച്ചിട്ടുണ്ടെന്ന് അവര്‍ പറയുന്നു. ഒരു പക്ഷേ ഏറ്റവും കൂടുതല്‍ ഇതിന് പുറകേ നടന്ന ആള്‍ താനായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ഇത് അറിഞ്ഞിട്ടുണ്ടാവില്ലെന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ ഒരുവസരമുണ്ടാക്കിത്തരണമെന്ന് താന്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ പറഞ്ഞു. പി.എസ്.സി ഓഫിസില്‍ നിവേദനം കൊടുത്തിരുന്നുവെന്നും നിമനം നടക്കാത്തതിനാല്‍ ലിസ്റ്റ് നീട്ടുമെന്നാണ് പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.
ഏറെ കഷ്ടപ്പെട്ട് പഠിച്ചു. ഡിഗ്രി മുതല്‍ പി.എസ്.സി പരീക്ഷ വരെ ഒന്നാം റാങ്കോടെ ഉന്നത വിജയം നേടി. പക്ഷേ, കേരളത്തിലെ ഒരു റാങ്ക് ലിസ്റ്റില്‍ ഒന്നാമതാകുക എന്നത് ജോലി ലഭിക്കാനുള്ള യോഗ്യതയല്ലെന്ന് തനിക്കിപ്പോള്‍ മനസ്സിലായെന്ന് റഷീദ പറയുന്നു. വിളി വരുംവരെ കാത്തിരിക്കാനും ഒന്നുമില്ലാതെ നിരാശപ്പെടാനുമാണ് ഈ വിജയം എന്നാണ് അനുഭവം തെളിയിക്കുന്നത്- റഷീദ ചൂണ്ടിക്കാട്ടുന്നു.
''രാജ്യത്ത് ഏറ്റവും കൂടുതല്‍ പി.എസ്.സി നിയമനങ്ങള്‍ നടത്തിയത് ഈ സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ആവര്‍ത്തിക്കുമ്പോഴും, ഒന്നാം റാങ്കുകാര്‍ പോലും പുറത്തുനില്‍ക്കുന്നത് ആരെ പരിഹസിക്കാനാണ്'' റഷീദ ചോദിക്കുന്നു. തങ്ങളെ മാനസികമായി തളര്‍ത്തുന്ന ഏര്‍പാടല്ലേ ഇത് എന്നും അവര്‍ ചോദ്യമുയര്‍ത്തുന്നു. ഡിഗ്രി, പിജി, ബിഎഡ്, എംഫില്‍ തുടങ്ങി എല്ലാ എല്ലാ പരീക്ഷകളിലും ഒന്നാം റാങ്ക് വാങ്ങിയിട്ടുണ്ട് റഷീദ.
ഉറുദു റാങ്ക് ലിസ്റ്റില്‍ മാത്രമല്ല, മറ്റ് നാല് അസിസ്റ്റന്റ് പ്രഫസര്‍ റാങ്ക് പട്ടികകളിലും സമാനമായ അവസ്ഥയാണ്. ഇവയുടെ കാലാവധിയും വരും മാസങ്ങളില്‍ അവസാനിക്കുമെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. മിക്ക പട്ടികകളിലും ഇരുപതോളം പേര്‍ വീതം ജോലി കാത്തിരിക്കുന്നുണ്ട്. എന്നാല്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമാണ് പേരിനെങ്കിലും നിയമനം ലഭിച്ചത്.
ഒരാളെപ്പോലും നിയമിക്കാത്ത ലിസ്റ്റുകള്‍ നീട്ടാമെന്നത് സര്‍ക്കാരിന്റെ 'അനൗദ്യോഗിക ഉറപ്പ്' ആണ്. ഇത് വെറും പാഴ് വാക്കായി മാറുമോ എന്ന ഭീതിയും ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ട്. ഈ മാസം അവസാനത്തോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരാന്‍ സാധ്യതയുണ്ട്. അപ്പോള്‍ ഇനി സര്‍ക്കാരിന് മുന്നിലുള്ളത് വെറും ഒരാഴ്ചത്തെ സമയം മാത്രമാണ്. ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നിയമന ഉത്തരവ് ഇറങ്ങിയില്ലെങ്കില്‍ നൂറുകണക്കിന് പേരുടെ വര്‍ഷങ്ങളായുള്ള അധ്വാനമാണ് വെള്ളത്തിലാവുകയെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
a psc first rank holder from malappuram has spoken out against the kerala government after failing to receive an appointment despite topping the rank list. as multiple psc rank lists near expiry, candidates warn years of hard work may go in vain.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."