HOME
DETAILS

പ്ലസ് ടു പരീക്ഷയുടെ മൂല്യനിര്‍ണയത്തിന് ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് നടപ്പാക്കാന്‍ സി.ബി.എസ്.ഇ

  
Web Desk
February 10, 2026 | 8:02 AM

cbse to introduce on-screen marking for class 12 answer sheet evaluation

ന്യൂഡല്‍ഹി: പ്ലസ് ടു പരീക്ഷയുടെ മൂല്യനിര്‍ണയത്തിന് ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് (ഒ.എസ്.എം) നടപ്പാക്കാന്‍ സി.ബി.എസ്.ഇ. മൂല്യ നിര്‍ണയത്തില്‍ സൂതാര്യതയും വേഗതും കാര്യക്ഷമതയും ലക്ഷ്യമിട്ടാണ് നീക്കം. ഈ വര്‍ഷം മുതല്‍ തന്നെ ഒ.എസ്.എം നടപ്പാക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അതേസമയം, പത്താം ക്ലാസ് പരീക്ഷ മൂല്യ നിര്‍ണത്തിന് നിലവിലെ രീതി പിന്തുടരണമെന്നാണ് നിര്‍ദ്ദേശം. ഇക്കാര്യം കാണിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് സി.ബി.എസ്.ഇ അറിയിപ്പ് നല്‍കിയിട്ടുണ്ട്.

'കാര്യക്ഷമതയും സുതാര്യതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള  ശ്രമത്തിന്റെ ഭാഗമായി 2026 പരീക്ഷകള്‍ മുതല്‍ 12-ാം ക്ലാസ് ഉത്തര പുസ്തകങ്ങളുടെ മൂല്യനിര്‍ണ്ണയത്തിനായി ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിംഗ് (OSM) അവതരിപ്പിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. അതേസമയം, 2026-ല്‍ പത്താം ക്ലാസ് ഉത്തര പുസ്തകങ്ങളുടെ മൂല്യനിര്‍ണ്ണയം മുമ്പത്തെ രീതിയില്‍ തന്നെ തുടരും,' ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

പ്ലസ് ടു ബോര്‍ഡ് പരീക്ഷ മൂല്യ നിര്‍ണയം ഡിജിറ്റലാവുന്നത് പ്രക്രിയ കൂടുതല്‍ ലഘൂകരിക്കുമെന്നും പിഴവ് കുറയുമെന്നും. സി.ബി.എസ്.ഇ വിലയിരുത്തുന്നു ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിംഗ് വരുന്നതോടെ മാര്‍ക്കുകള്‍ കൂട്ടി ഇടുന്നതിലെ തെറ്റുകള്‍ ഒഴിവാക്കാനാവും. കൂടുതല്‍ എളുപ്പത്തില്‍ മൂല്യനിര്‍ണയ നടപടികള്‍ ഏകോപിപ്പിക്കാന്‍ സാധിക്കും- ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. 

ഇന്ത്യയിലും മറ്റ് 26 രാജ്യങ്ങളിലുമായി ഏകദേശം 46 ലക്ഷം വിദ്യാര്‍ഥികളാണ് സി.ബി.എസ്.ഇയുടെ പത്താം തരം, പ്ലസ് ടു ബോര്‍ഡ് പരീക്ഷ എഴുതുന്നത്. ഫെബ്രുവരി 17 ന് ആരംഭിച്ച് ഏപ്രില്‍ 10 ന് അവസാനിക്കുന്ന രീതിയിലാണ് ഇത്തവണത്തെ പത്താം തരം പ്ലസ് ടു പരീക്ഷകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. പത്താം ക്ലാസ് പരീക്ഷ വര്‍ഷത്തില്‍ രണ്ടുതവണ നടത്താനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇതിലെ രണ്ടാമത്തെ പരീക്ഷ മെയ് 15 മുതല്‍ ജൂണ്‍ 1 വരെ നടക്കും. രണ്ട് പരീക്ഷകള്‍ക്കും ഒരേ സിലബസായിരിക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചിട്ടുണ്ട്.

cbse has announced the introduction of on-screen marking for class 12 board exam answer sheet evaluation from 2026 to improve transparency and efficiency. class 10 evaluation will continue under the existing system.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

oman
  •  6 days ago
No Image

അനധികൃത പിരിവ്; കഴിഞ്ഞ വര്‍ഷം ഒമാനില്‍ 67 കേസുകള്‍ കണ്ടെത്തി

oman
  •  6 days ago
No Image

മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ

crime
  •  6 days ago
No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  6 days ago
No Image

സ്വയം സ്ഥാനാർഥി പ്രഖ്യാപനം വേണ്ട; സുധാകരന് കെപിസിസിയുടെ പരസ്യശാസന

Kerala
  •  6 days ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണ നീക്കം തകർത്തു; ആറ് ഡ്രോണുകൾ വെടിവച്ചിട്ട് കുവൈത്ത് നാഷണൽ ഗാർഡ്

Kuwait
  •  6 days ago
No Image

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി  നല്‍കുന്നു; ഇപ്പോള്‍ അപേക്ഷിക്കാം

Kerala
  •  6 days ago
No Image

ഗണേഷിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി; ഇരയ്ക്കൊപ്പമെന്ന വാദം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Kerala
  •  6 days ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ സഹോദരന്‍ കോടതിയില്‍ മൊഴി മാറ്റി

Kerala
  •  6 days ago
No Image

ഇറാന്റെ പുതിയ പരമോന്നത നേതാവിനെ അഭിനന്ദിച്ച് ഒമാൻ സുൽത്താൻ

oman
  •  6 days ago