ഓണക്കിറ്റ് വിതരണം നടത്തി
കാഞ്ഞാണി: ഇത്തവണയും പാലാഴി ഗ്രാമത്തിലെ ജനങ്ങളെ ഓണസദ്യ ഊട്ടുന്നത് സുബാഷ് ക്ലബാണ്. 550 കുടുബങ്ങള്‍ക്കാണ് ഓണസദ്യ ഒരുക്കാനുള്ള വിഭവങ്ങള്‍ വിതരണം ചെയ്തത്. കഴിഞ്ഞ എട്ട് വര്‍ഷമായി ഈ ഗ്രാമത്തിലെ ജനങ്ങളെ ഓണസദ്യ നല്‍കി ഊട്ടുന്ന ദൗത്യമാണ് ഇത്തവണയും ഇവര്‍ പൂര്‍ത്തിയാക്കിയത്. ഇതോടൊപ്പം നിത്യരോഗികളായി മാറിയവര്‍ക്കും സദ്യ ഒരുക്കാനുള്ള വിഭവങ്ങള്‍ വീട്ടിലെത്തിക്കുന്നു. അരിയും പഞ്ചസാരയും പലവ്യജ്ഞനങ്ങളും ഉള്‍പെടെയുള്ള വിഭവങ്ങളാണ് ഒരോ കിറ്റിലും അടങ്ങിയിരിക്കുന്നത്. മണലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീതാ ഗണേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ സദാനന്ദന്‍ അധ്യക്ഷനായിരുന്നു. വാര്‍ഡ് മെമ്പര്‍ ജിഷ സുരേഷ്, രവി താണിക്കല്‍, ക്ലബ് പ്രസിഡന്റ് പി.ആര്‍ മനോജ്, ട്രഷറര്‍ കെ.പി സുബിന്‍ എന്നിവര്‍ സംസാരിച്ചു. ക്ലബ് രക്ഷാധികാരി പി.ബി ജോഷി സ്വാഗതവും, സെക്രട്ടറി വി.എല്‍ ലിദീഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."