HOME
DETAILS

തീരുവ 19 ശതമാനമാക്കി കുറച്ചു, ടെക്‌സ്റ്റൈല്‍ മേഖലയില്‍ ഇളവ്; യു.എസ്- ബംഗ്ലാദേശ് വ്യാപാരക്കരാര്‍ 

  
Web Desk
February 10, 2026 | 9:29 AM

us bangladesh trade deal cuts tariffs to 19 percent boosting textile exports

ധാക്ക: തീരുവ 19 ശതമാനമായി വെട്ടിക്കുറച്ച് യു.എസ്- ബംഗ്ലാദേശ് വ്യാപാരക്കരാര്‍. കഴിഞ്ഞ ദിവസം വ്യാപാരക്കരാര്‍ ഒപ്പുവെച്ചു. ബംഗ്ലാദേശിനു മേല്‍ ചുമത്തിയിരുന്ന പകരം തീരുവ 19 ശതമാനമായി കുറച്ചിട്ടുണ്ട്. യു.എസില്‍ നിന്നുള്ള പരുത്തി, സിന്തറ്റിക് ഫൈബര്‍ എന്നിവ ഉപയോഗിച്ച് നിര്‍മിക്കുന്ന തുണിത്തരങ്ങള്‍ ഉള്‍പ്പെടെ ഏതാനും ഉല്‍പ്പന്നങ്ങളെ തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാറിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസാണ്  വിവരങ്ങള്‍ പങ്കുവെച്ചത്.ഒമ്പത് മാസത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാരക്കരാറില്‍ ധാരണയായിരിക്കുന്നത്.  

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ബംഗ്ലാദേശ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള യു.എസ് 'പരസ്പര' തീരുവ 20 ശതമാനത്തില്‍ നിന്ന് 19 ശതമാനമായി കുറയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. തുടക്കത്തില്‍ 37 ശതമാനമാണ് ബംഗ്ലാദേശ് ഉല്‍പന്നങ്ങള്‍ക്ക് ട്രംപ് തീരുവ നിശ്ചയിച്ചിരുന്നത്. പിന്നീട് ആഗസ്റ്റില്‍ അത് 20 ശതമാനമായി കുറച്ചിരുന്നു. ഇതാണ് വീണ്ടും 19ലേക്ക് കുറച്ചിരിക്കുന്നത്.  

ബംഗ്ലാദേശിന്റെ സമ്പദ്ഘടനയില്‍ വലിയ പങ്കാണ് ടെക്സ്‌റ്റൈല്‍ മേഖലക്ക്. ഇതില്‍ ലഭിച്ച നികുതിയിളവ് നിര്‍ണായകമാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ബംഗ്ലാദേശ് ടെക്സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് യുഎസ്. തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ഉത്പാദനം ബംഗ്ലാദേശിലെ കയറ്റുമതിയുടെ 80 ശതമാനത്തോളം വരും, 2024 ല്‍ സര്‍ക്കാരിനെ അട്ടിമറിച്ച വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള വിപ്ലവത്തില്‍ കനത്ത ആഘാതമേറ്റതിനുശേഷം വ്യവസായം പുനര്‍നിര്‍മ്മിക്കുകയാണ് രാജ്യം. ബംഗ്ലാദേശിന്റെ ഫാര്‍മ, മത്സ്യ ഉല്‍പ്പന്നങ്ങള്‍ക്കും യു.എസില്‍ തീരുവയില്ല. 

ആഗോള ടെക്സ്‌റ്റൈല്‍ ശൃംഖലയില്‍ ബംഗ്ലാദേശിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള ചുവടുവെപ്പാണ് കരാര്‍ എന്ന് മുഹമ്മദ് യൂനുസ് പറഞ്ഞു. വ്യാഴാഴ്ച ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കരാര്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.

അതിനിടെ, ഇന്ത്യക്ക് ലഭിക്കാത്ത ഇളവ് ബംഗ്ലാദേശിന് ലഭിച്ചത് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലുകളുണ്ട്.

the united states and bangladesh have signed a trade agreement reducing tariffs on bangladeshi products to 19 percent. the deal is expected to significantly benefit bangladesh’s textile sector, its largest export industry.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയുടെ റാലിക്ക് മുന്നോടിയായി ബംഗാളില്‍ ടിഎംസി-ബിജെപി സംഘര്‍ഷം; മന്ത്രിയുടെ വീടിന് നേരെ ആക്രമണം 

National
  •  20 hours ago
No Image

കിരീടം നിലനിർത്താൻ മെസ്സിയും ചരിത്രം കുറിക്കാൻ റൊണാൾഡോയും; ലോകകപ്പിന് മുമ്പ് മിന്നും ഫോമിൽ ഇതിഹാസങ്ങൾ

Football
  •  21 hours ago
No Image

ഗുജറാത്തില്‍ 2.05 ലക്ഷം കുട്ടികള്‍ക്ക് പോഷകാഹരക്കുറവ്; 1.69 ലക്ഷം പേര്‍ക്ക് ഭാരക്കുറവ്; സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  21 hours ago
No Image

വീട്ടമ്മയുടെ മാല കവർന്ന് ആറ്റിൽ ചാടി പ്രതി; പിന്നാലെ ചാടി പൊലിസും, സിനിമയെ വെല്ലുന്ന സാഹസികത

crime
  •  21 hours ago
No Image

കൊടുങ്ങല്ലൂരില്‍ നോട്ടമിട്ട് ട്വന്റി ട്വന്റിയും ബിഡിജെഎസും; തൃപ്പൂണിത്തറയില്‍ അനിശ്ചിതത്വം; ബിജെപിയില്‍ സീറ്റ് വിഭജന തര്‍ക്കമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  21 hours ago
No Image

ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; 93,000 ടൺ എൽപിജിയുമായി 'ശിവാലികും' 'നന്ദ ദേവിയും' മറ്റന്നാൾ എത്തും, 22 കപ്പലുകൾ കൂടി വരാനുണ്ട്

National
  •  21 hours ago
No Image

മയിലിനെ കല്ലെറിഞ്ഞു കൊലപ്പെടുത്തി; തിരുവനന്തപുരത്ത് നേപ്പാൾ സ്വദേശി പിടിയിൽ

Kerala
  •  21 hours ago
No Image

ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; നാലു പ്രതികള്‍ പിടിയില്‍ 

Kerala
  •  a day ago
No Image

കരൂരിൽ ട്രെയിനും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; 25 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

National
  •  a day ago
No Image

പിഎസ്എല്ലിൽ നിന്നും ഐപിഎല്ലിലേക്കുള്ള കൂടുമാറ്റം; മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

Cricket
  •  a day ago