മോദിയെ പരിഹസിച്ച് കാര്‍ട്ടൂണ്‍: 'ദി വയറി'ന്റെ ഇന്‍സ്റ്റഗ്രാം, എക്‌സ്,ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു, നടപടി രണ്ട് മണിക്കൂര്‍ നേരത്തേക്ക്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കാര്‍ട്ടൂണ്‍. പിന്നാലെ 'ദി വയറി'ന്റെ ഇന്‍സ്റ്റഗ്രാം, എക്‌സ്,ഫേസ്ബുക്ക് അക്കൗണ്ടുകള്‍ മെറ്റ ബ്ലോക്ക് ചെയ്തു. ഇന്നലെ വൈകുന്നേരം രണ്ട് മണിക്കൂറാണ് തങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്യപ്പെട്ടതെന്ന് 'ദി വയര്‍' അറിയിച്ചു. 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് ദി വയറിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനുള്ളത്.
തിങ്കളാഴ്ച വൈകുന്നേരം 'ദി വയറി'ന്റെ പ്രധാന ഇന്‍സ്റ്റാഗ്രാം പേജ് തുറന്ന വായനക്കാര്‍ക്ക്, 'ഈ ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ അഭ്യര്‍ഥന പാലിച്ചതിനാല്‍ ഇന്ത്യയില്‍ അക്കൗണ്ട് ലഭ്യമല്ല' എന്ന സന്ദേശമാണ് കാണാനായത്. ഇതേക്കുറിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോള്‍ 'ഞങ്ങള്‍ നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തിട്ടില്ല' എന്ന മറുപടിയാണ് ലഭിച്ചതെന്നും 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.
I call upon all readers to widely share this cartoon. “I want this government to be criticised. Criticism makes democracy stronger”, @narendramodi once claimed. But this cartoon in The Wire by ‘56 Productions’ has obviously unnerved the Dear Leader because he got @AshwiniVaishnaw… https://t.co/Vfl2IQHg53
— Siddharth (@svaradarajan) February 9, 2026
'ലക്ഡി കി കാത്തി' എന്ന പേരിലുള്ള 52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ആനിമേഷന്‍ ആക്ഷേപ ഹാസ്യ വീഡിയോ ആണ് പോസ്റ്റ് ചെയ്തിരുന്നത്. 2020-ലെ ചൈനയുമായുള്ള സൈനിക സംഘര്‍ഷത്തെക്കുറിച്ച് പരാമര്‍സിക്കുന്ന വിരമിച്ച ജനറല്‍ എംഎം നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത ഓര്‍മ്മക്കുറിപ്പിനെക്കുറിച്ച് പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കുന്നതാണ് വീഡിയോ.
2020-ലെ സൈനിക സംഘര്‍ഷത്തിനിടെ സൈന്യത്തിന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഓര്‍മ്മക്കുറിപ്പിന്റെ ഒരു ഭാഗം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഇതുവരെ ഒരു ചര്‍ച്ചയും അനുവദിച്ചിട്ടില്ല.
52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു ആക്ഷേപഹാസ്യ കാര്‍ട്ടൂണ്‍ ബ്ലോക്ക് ചെയ്യാനാണ് മന്ത്രാലയം മെറ്റയോട് ആവശ്യപ്പെട്ടെന്നും, അക്കൗണ്ട് മുഴുവനായും മെറ്റ അബദ്ധത്തില്‍ ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്നുമാണ് തങ്ങള്‍ക്ക് ലഭിച്ച അനൗദ്യോഗിക വിവരമെന്ന് 'ദി വയര്‍' അറിയിച്ചു.
ഐ.ടി നിയമമനുസരിച്ച്, ഒരു പ്രത്യേക ഉള്ളടക്കം ബ്ലോക്ക് ചെയ്യാന്‍ ശ്രമിക്കുന്ന കാര്യം പ്രസാധകനെ മുന്‍കൂട്ടി അറിയിക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയം ബാധ്യസ്ഥമാണ്. എന്നാല്‍ തങ്ങള്‍ക്ക് ' രേഖാമൂലമുള്ള ഒരു ആശയവിനിമയവും ലഭിച്ചിട്ടില്ല' എന്ന് ദി വയര്‍ ചൂണ്ടിക്കാട്ടി.
ഇതാദ്യമല്ല ദി വയറിന്റെ ഉള്ളടക്കം സര്‍ക്കാര്‍ അടച്ചുപൂട്ടുന്നത്. 2025 മെയ് മാസത്തില്‍, ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ റാഫേല്‍ ജെറ്റ് വെടിവച്ചിട്ടതായുള്ള പാകിസ്ഥാന്റെ അവകാശവാദത്തെക്കുറിച്ചുള്ള സി.എന്‍എന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് അവരുടെ വെബ്സൈറ്റ് ഒരു ദിവസം മുഴുവന്‍ തടഞ്ഞിരുന്നു. ആ വാര്‍ത്ത ഒഴിവാക്കാന്‍ ഇല്ലാതാക്കാന്‍ മന്ത്രാലയം അവരോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. വാര്‍ത്ത് നീക്കം ചെയ്ത ശേഷമാണ് വെബ്‌സൈറ്റ് പുനസ്ഥാപിച്ചത്.
അതേസമയം, ജനറല്‍ എം.എം നരവാനെയുടെ വരാനിരിക്കുന്ന ഓര്‍മ്മക്കുറിപ്പായ ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി ഫെബ്രുവരി 9 ന് വാട്ട്സ്ആപ്പില്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടില്‍ ഡല്‍ഹി പൊലിസ് അന്വേഷണം ആരംഭിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ പരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന, പുറത്തിറങ്ങാത്ത കൈയെഴുത്തുപ്രതി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ എങ്ങനെ പരസ്യമാക്കി എന്ന് അന്വേഷിക്കാന്‍ കേസ് സ്പെഷ്യല്‍ സെല്ലിന് നല്‍കിയിരിക്കുകയാണ്. ഓര്‍മ്മക്കുറിപ്പിന്റെ എക്സ്‌ക്ലൂസീവ് അവകാശങ്ങള്‍ തങ്ങള്‍ക്കാണെന്നും പുസ്തകം ഇതുവരെ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.
independent news portal the wire reported that its instagram, x, and facebook accounts were temporarily blocked in india after posting a satirical cartoon targeting prime minister narendra modi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."