HOME
DETAILS

ഷാർജയിൽ റമദാൻ ഭക്ഷ്യ പെർമിറ്റുകൾ നൽകിത്തുടങ്ങി; പ്രദർശനത്തിനും പാചകത്തിനും കർശന നിയമങ്ങൾ, ഫീസ് വിവരങ്ങൾ ഇങ്ങനെ

  
February 10, 2026 | 12:44 PM

sharjah begins issuing ramadan food permits strict rules for cooking and display

ഷാർജ: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി ഷാർജയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ഭക്ഷ്യ പെർമിറ്റുകൾ നൽകിത്തുടങ്ങി. പകൽ സമയത്ത് ഭക്ഷണം പാചകം ചെയ്യുന്നതിനും ഇഫ്താറിന് മുൻപായി കടകൾക്ക് മുന്നിൽ ലഘുഭക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നതിനുമുള്ള അനുമതി പത്രങ്ങളാണ് ഷാർജ മുനിസിപ്പാലിറ്റി വിതരണം ചെയ്യുന്നത്.

റമദാൻ മാസത്തിൽ പകൽ സമയത്ത് ഭക്ഷണം തയ്യാറാക്കുന്നതിനും വിൽക്കുന്നതിനും റെസ്റ്റോറന്റുകൾക്കും ഷോപ്പിംഗ് മാളുകളിലെ കൗണ്ടറുകൾക്കും പെർമിറ്റ് ആവശ്യമാണ്. 3,000 ദിർഹമാണ് ഇതിനുള്ള ഫീസ്. ഈ പെർമിറ്റ് എടുക്കുന്നവർ താഴെ പറയുന്ന നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്:

  • റെസ്റ്റോറന്റ് ഹാളിനുള്ളിൽ ഇരുന്ന ഭക്ഷണം കഴിക്കാൻ ഉപഭോക്താക്കളെ അനുവദിക്കരുത്.
  • അടുക്കളകളിൽ മാത്രമേ ഭക്ഷണം തയ്യാറാക്കാനും പാചകം ചെയ്യാനും അനുവാദമുള്ളൂ.

ഇഫ്താറിന് മുൻപായി കടകൾക്ക് മുന്നിൽ പലഹാരങ്ങളും മറ്റും പ്രദർശിപ്പിച്ചു വിൽക്കാൻ റെസ്റ്റോറന്റുകൾ, കഫറ്റീരിയകൾ, മധുരപലഹാര കടകൾ, ബേക്കറികൾ എന്നിവയ്ക്ക് അനുമതിയുണ്ട്. ഇതിന് 500 ദിർഹമാണ് ഫീസ് ഈടാക്കുന്നത്. എന്നാൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ കർശനമായ മാനദണ്ഡങ്ങൾ മുനിസിപ്പാലിറ്റി നിശ്ചയിച്ചിട്ടുണ്ട്:

കടയുടെ മുൻവശത്തെ ടൈൽ വിരിച്ച നടപ്പാതയിൽ മാത്രമേ ഭക്ഷണം പ്രദർശിപ്പിക്കാവൂ. മണൽ നിറഞ്ഞ ഇടങ്ങളിൽ പാടില്ല. തുരുമ്പെടുക്കാത്ത ലോഹ പാത്രങ്ങൾ മാത്രമേ ഇതിനായി ഉപയോഗിക്കാവൂ. ഭക്ഷണ സാധനങ്ങൾ അലുമിനിയം ഫോയിലോ സുതാര്യമായ പ്ലാസ്റ്റിക്കോ ഉപയോഗിച്ച് കൃത്യമായി മൂടിയിരിക്കണം. ഭക്ഷണം ഉചിതമായ താപനിലയിൽ സൂക്ഷിക്കണം. ലൈസൻസുള്ള സ്ഥാപനത്തിനുള്ളിൽ തന്നെയായിരിക്കണം ഇവ തയ്യാറാക്കേണ്ടത്.

എങ്ങനെ അപേക്ഷിക്കാം?

പെർമിറ്റുകൾ ആവശ്യമുള്ള സ്ഥാപനങ്ങൾ ഷാർജ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി 'കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് പെർമിറ്റ്' (Commercial Establishment Permit) സേവനങ്ങൾക്കായി അപേക്ഷിക്കേണ്ടതാണ്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

authorities in sharjah have started issuing ramadan food permits, introducing strict regulations for food preparation and display along with detailed fee structures.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  11 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  11 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  11 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  11 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  11 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  11 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  11 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  11 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  11 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  11 days ago