HOME
DETAILS

റിയാദിൽ നിന്ന് ദോഹയിലേക്ക് രണ്ട് മണിക്കൂർ; സഊദി-ഖത്തർ അതിവേഗ ട്രെയിൻ കരാറിന് മന്ത്രിസഭാ അംഗീകാരം

  
Web Desk
February 10, 2026 | 3:41 PM

Two hours from Riyadh to Doha Cabinet approves Saudi-Qatar high-speed train deal

റിയാദ്: സഊദി അറേബ്യയും ഖത്തറും തമ്മിൽ അതിവേഗ ഇലക്ട്രിക് ട്രെയിൻ ശൃംഖല വഴി ബന്ധിപ്പിക്കുന്നതിനുള്ള കരാറിന് അംഗീകാരം. ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് അംഗീകാരം നൽകിയത്. നേരത്തെ സഊദി-ഖത്തർ ഏകോപന സമിതി യോഗത്തിന്റെ ഭാഗമായി റിയാദിൽ നടന്ന ചടങ്ങിൽ ഇരുരാജ്യങ്ങളിലെയും ഗതാഗത മന്ത്രിമാർ കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. സഊദി ഭരണകൂടവും ഖത്തർ സർക്കാരും തമ്മിൽ ഇതുസംബന്ധിച്ച അന്തിമ ധാരണയിലെത്തിയതോടെ മേഖലയിലെ യാത്രാസൗകര്യങ്ങളിൽ വലിയ വിപ്ലവത്തിനാകും തുടക്കമാവുക.

പ്രതിവർഷം ഒരു കോടിയിലധികം യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന അതിവേഗ ട്രെയിൻ യാഥാർത്ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള യാത്രാസമയം ഗണ്യമായി കുറയുകയും വിനോദസഞ്ചാര, ചരക്കുനീക്ക മേഖലകളിൽ വലിയ പുരോഗതി ഉണ്ടാവുകയും ചെയ്യും. ജി.സി.സി റെയിൽവേ ശൃംഖലയുടെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതി പരിസ്ഥിതി സൗഹൃദമായ ഗതാഗത സംവിധാനമെന്ന നിലയിലും ഏറെ ശ്രദ്ധേയമാണ്. 

റിയാദിനെയും ദോഹയെയും ബന്ധിപ്പിക്കുന്ന റെയിൽ പാതയ്ക്ക് 785 കിലോമീറ്റർ നീളമുണ്ടാകും. മണിക്കൂറിൽ 300 കിലോമീറ്ററിലേറെ വേഗതയിൽ സഞ്ചരിക്കുന്ന അത്യാധുനിക ഇലക്ട്രിക് ട്രെയിനുകളാണ് സർവീസിനായി ഉപയോഗിക്കുക. ഇതോടെ റിയാദിൽ നിന്ന് ദോഹയിലേക്കുള്ള യാത്രാസമയം വെറും രണ്ട് മണിക്കൂറായി ചുരുങ്ങും. കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫ്, ദമാം എന്നീ നഗരങ്ങളിലൂടെ കടന്നുപോകുന്ന പാത റിയാദിലെ കിംഗ് സൽമാൻ വിമാനത്താവളത്തെയും ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കും.

പദ്ധതി 30,000-ത്തിലധികം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കാൻ സഹായകരമാകും. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്മാർട്ട് എൻജിനീയറിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആറ് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  3 days ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  3 days ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  3 days ago
No Image

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

National
  •  3 days ago
No Image

അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ

Cricket
  •  3 days ago
No Image

പടക്കം പൊട്ടിക്കലും ലഡു വിതരണവും; പി കെ ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ മണ്ണാർക്കാട് ആഘോഷം

Kerala
  •  3 days ago
No Image

പാര്‍ട്ടിയില്‍ അവഗണനയെന്ന് ആരോപണം; തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു 

Kerala
  •  3 days ago
No Image

ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനം തകര്‍ന്നുവീണതായി സംശയം; പൈലറ്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ച് വ്യോമസേന 

National
  •  3 days ago
No Image

തൊണ്ടിമുതല്‍ കേസ്; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആന്റണി രാജു ഹൈക്കോടതിയില്‍; എതിര്‍ത്ത് സര്‍ക്കാര്‍ 

Kerala
  •  3 days ago
No Image

പന്ത്രണ്ടു വയസുകാരൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  3 days ago