HOME
DETAILS

യു.എസ് - ബംഗ്ലാദേശ് വ്യാപാര കരാര്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; യു.എസ് വസ്ത്രവിണിയില്‍ ഇന്ത്യന്‍ ആധിപത്യം ഇല്ലാതാകും, കുറഞ്ഞ വിലയ്ക്ക് ബംഗ്ലാദേശ് വസ്ത്രങ്ങള്‍ ലഭിക്കും | US-Bangladesh Trade Pact

  
Web Desk
February 10, 2026 | 9:30 PM

US-Bangladesh Trade Pact is A Major Blow to Indian Textile Sector and Cotton Farmers

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള വ്യാപാര കരാറിന് പിന്നാലെ ബംഗ്ലാദേശുമായി യു.എസ് പ്രഖ്യാപിച്ച പുതിയ കരാര്‍ ഇന്ത്യന്‍ വസ്ത്ര വ്യാപാരമേഖലയ്ക്ക് കനത്ത പ്രഹരമാകുമെന്ന് വിലയിരുത്തല്‍. ബംഗ്ലാദേശിന് മേലുള്ള ഇറക്കുമതി നികുതി 19 ശതമാനമായി ട്രംപ് ഭരണകൂടം കുറച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള കരാറില്‍ ഇത് 18 ശതമാനമാണ്. ഒറ്റനോട്ടത്തില്‍ ഇന്ത്യയ്ക്കാണ് നേട്ടമെന്ന് തോന്നുമെങ്കിലും കരാറിലെ ചെറിയ നിബന്ധനകള്‍ ആണ് ഇന്ത്യന്‍ വസ്ത്രവ്യാപാര മേഖലയ്ക്കും പരുത്തി കര്‍ഷകര്‍ക്കും വലിയ തിരിച്ചടിയാകുന്നത്.
ബംഗ്ലാദേശിന്റെ നികുതി 19 ശതമാനമാണെങ്കിലും, അമേരിക്കന്‍ പരുത്തിയും മറ്റ് അസംസ്‌കൃത വസ്തുക്കളും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വസ്ത്രങ്ങള്‍ക്ക് 'സീറോ താരിഫ്' (നികുതിയില്ല) എന്ന ഇളവാണ് അമേരിക്ക നല്‍കിയിരിക്കുന്നത്. ഇതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്.
അമേരിക്കന്‍ പരുത്തി ഉപയോഗിക്കുന്ന ബംഗ്ലാദേശ് വസ്ത്രങ്ങള്‍ക്ക് നികുതി നല്‍കേണ്ടതില്ല. എന്നാല്‍ ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് 18 ശതമാനം നികുതി നല്‍കണം. ഇതോടെ അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ വസ്ത്രങ്ങളേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ബംഗ്ലാദേശ് വസ്ത്രങ്ങള്‍ ലഭ്യമാകും.
ലോകത്തെ ഏറ്റവും വലിയ പരുത്തി ഇറക്കുമതിക്കാരായ ബംഗ്ലാദേശ്, ഇന്ത്യയുടെ പരുത്തിയുടെ പ്രധാന ഉപഭോക്താക്കളാണ്. നികുതി ഇളവ് ലഭിക്കാനായി ബംഗ്ലാദേശ് ഇനി മുതല്‍ ഇന്ത്യന്‍ പരുത്തിക്ക് പകരം അമേരിക്കന്‍ പരുത്തിയെ കൂടുതല്‍ ആശ്രയിക്കും. ഇത് ഇന്ത്യയിലെ പരുത്തി കര്‍ഷകരെയും വ്യാപാരികളെയും നേരിട്ട് ബാധിക്കും. ഇന്ത്യയുടെ ആകെ വസ്ത്ര കയറ്റുമതിയുടെ 30 ശതമാനവും അമേരിക്കയിലേക്കാണ്. ഏകദേശം 10.5 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണിത്. പുതിയ കരാറിലൂടെ ഈ വിപണിയില്‍ ബംഗ്ലാദേശ് മേധാവിത്വം നേടാന്‍ സാധ്യതയുണ്ട്.
കരാര്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇരട്ട പ്രഹരമാണെന്നും പരുത്തി കര്‍ഷകരെയും നൂല്‍ നൂല്‍ക്കുന്നവരെയും ഇത് ദോഷകരമായി ബാധിക്കുമെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 18 ശതമാനം നികുതി നല്‍കേണ്ടി വരുന്ന ഇന്ത്യയ്ക്ക് എങ്ങനെയാണ് 0 ശതമാനം നികുതിയുള്ള ബംഗ്ലാദേശിനോട് മത്സരിക്കാനാവുകയെന്ന് രാജ്യസഭാ എം.പി പ്രിയങ്ക ചതുര്‍വേദി ചോദിച്ചു.

യു.എസ്- ബംഗ്ലാദേശ് കരാര്‍ ഇന്ത്യന്‍ വിപണിയെയും ബാധിച്ചു

കരാര്‍ വാര്‍ത്ത പുറത്തുവന്നതോടെ ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ കമ്പനികളുടെ ഓഹരി വിലയില്‍ വന്‍ ഇടിവുണ്ടായി. ഗോകുല്‍ദാസ് എക്‌സ്‌പോര്‍ട്ട്‌സ്, കെ.പി.ആര്‍ മില്‍, നിതിന്‍ സ്പിന്നേഴ്‌സ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരികള്‍ ഇന്നലെ താഴ്ന്നു.

English Summary: he recent trade agreement between the United States and Bangladesh is expected to severely impact India’s textile industry and cotton farmers. While the Trump administration set a 19% import duty for Bangladesh compared to 18% for India, a specific clause in the deal shifts the advantage entirely toward Bangladesh.
Zero-Tariff Clause: The U.S. has granted zero-tariff (no tax) access to Bangladeshi garments, provided they are manufactured using American cotton and raw materials. In contrast, Indian garments remain subject to an 18% tax.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

Kerala
  •  4 days ago
No Image

മുൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ പീഡന പരാതി; ഹണിട്രാപ്പെന്ന് ഡോക്ടറുടെ കുടുംബം

Kerala
  •  4 days ago
No Image

കുഞ്ഞിന് ഓട്ടിസമെന്ന സംശയം; വാമനപുരത്ത് ഒരുവയസുകാരിയെ കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പൊലിസ്

crime
  •  4 days ago
No Image

തൃശൂരിൽ വീടിനുള്ളിൽ കയറി വയോധികയെ കൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; മരിച്ചത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ് മൂലം

Kerala
  •  4 days ago
No Image

വിലക്കയറ്റം തടയാന്‍ ഖത്തറില്‍ വ്യാപക പരിശോധന

qatar
  •  4 days ago
No Image

ഡ്യൂട്ടി സമയത്ത് സ്പായിൽ സന്ദർശനം: തൃക്കാക്കര സിഐക്ക് സ്ഥലംമാറ്റം; കൈക്കൂലിപ്പണം കണ്ടെത്താനായില്ല

Kerala
  •  4 days ago
No Image

കോടതിയലക്ഷ്യം ഭയന്ന് സർക്കാർ നടപടി; എം.ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി;സിഎടി ഉത്തരവ് നടപ്പിലാക്കി സർക്കാർ

Kerala
  •  4 days ago
No Image

നാട്ടിലെത്താൻ ചാർട്ടേഡ് വിമാനവുമായി പ്രവാസി സംഘടനകൾ; ആശ്വാസവാർത്തക്ക് മികച്ച പ്രതികരണം

Saudi-arabia
  •  4 days ago
No Image

റമദാൻ വിപണിയിൽ നാരങ്ങയ്ക്ക് 'പൊള്ളുന്ന' വില; വിയറ്റ്നാം നാരങ്ങയ്ക്ക് മൂന്നിരട്ടി വർധന

International
  •  4 days ago
No Image

ബഹ്‌റൈനിന് ഐക്യദാർഢ്യം; ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് അറബ് പാർലമെന്റ്

International
  •  4 days ago