റമദാൻ 2026: ഒമാനിൽ പ്രവൃത്തി സമയം കുറച്ചു; പൊതു-സ്വകാര്യ മേഖലകളിലെ പുതിയ സമയക്രമം ഇങ്ങനെ
മസ്‌കത്ത്: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിൽ ഔദ്യോഗിക പ്രവൃത്തി സമയം വെട്ടിച്ചുരുക്കി. സേവനങ്ങളും ബിസിനസ് പ്രവർത്തനങ്ങളും സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം ജീവനക്കാർക്ക് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴിൽ മന്ത്രാലയം ഈ തീരുമാനമെടുത്തത്.
സിവിൽ സർവീസ് അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റുകളിലെ പ്രവർത്തന സമയം ദിവസവും അഞ്ച് മണിക്കൂറായി പരിമിതപ്പെടുത്തി. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് പ്രവർത്തന സമയം. എന്നാൽ, ജോലിയുടെ സ്വഭാവമനുസരിച്ച് ജീവനക്കാർക്ക് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 3 വരെയുള്ള സമയത്തിനിടയിൽ ജോലി ക്രമീകരിക്കാൻ അഡ്മിനിസ്ട്രേറ്റീവ് മേധാവികൾക്ക് വിവേചനാധികാരം നൽകിയിട്ടുണ്ട്.
സ്വകാര്യ മേഖലയിൽ 6 മണിക്കൂർ
സ്വകാര്യ മേഖലയിലെ മുസ് ലിം ജീവനക്കാരുടെ ജോലി സമയം പ്രതിദിനം ആറ് മണിക്കൂറായി കുറച്ചു. ആഴ്ചയിൽ പരമാവധി 30 മണിക്കൂർ മാത്രമായിരിക്കും ജോലി സമയം. റമദാൻ മാസത്തിൽ ബിസിനസ് ആവശ്യങ്ങൾക്കനുസരിച്ച് തൊഴിലുടമകൾക്ക് ജോലി സമയം ക്രമീകരിക്കാമെങ്കിലും മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്.
oman has announced reduced working hours for ramadan 2026, detailing revised schedules for both public and private sector employees.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."