HOME
DETAILS

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം; ലോക്‌സഭാ സ്പീക്കർ ഓം ബിർല സഭയിൽ നിന്നും വിട്ടുനിൽക്കും

  
February 11, 2026 | 1:49 AM

Oppositions no-confidence motion Lok Sabha Speaker Om Birla to abstain from the House

ഡൽഹി: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന്റെ പശ്ചാത്തലത്തിൽ ലോകസഭാ സ്പീക്കർ ഓം ബിർല ഇന്ന് സഭയിൽ നിന്നും വിട്ടുനിൽക്കും. അവിശ്വാസ നോട്ടീസിൽ തീരുമാനം പുറത്തുവരുന്നത് വരെ സ്പീക്കർ സഭയിൽ എത്തില്ലെന്നാണ് അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സഭയിൽ സംസാരിക്കാൻ അനുവദിക്കാതിരിക്കുക, പ്രതിപക്ഷ അംഗങ്ങളോട് പക്ഷപാതപരമായി പെരുമാറുക, പ്രതിഷേധക്കാരെ ഏകപക്ഷീയമായി സസ്‌പെൻഡ് ചെയ്യുക തുടങ്ങിയ സ്പീക്കറുടെ നടപടികൾ ചൂണ്ടിക്കാട്ടിയാണ് അവിശ്വാസ പ്രമേയം. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷ നിരയിലെ വനിതാ എം.പിമാർക്കെതിരേ സ്പീക്കർ അസത്യം പ്രചരിപ്പിച്ചുവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.  

ലോക്സഭ സ്പീക്കറെ നീക്കം ചെയ്യാനുള്ള അവിശ്വാസപ്രമേയത്തിൽ ജനറൽ സെക്രട്ടറി നിയമോപദേശം തേടും.  നോട്ടീസ് ചട്ടപ്രകാരമാണോ എന്ന് പരിശോധിക്കുകയും ഉചിതമായ തീരുമാനം സെക്രട്ടറി ജനറൽ കൈക്കൊള്ളാൻ സ്പീക്കർ നിർദ്ദേശം നൽകുകയും ചെയ്തു.  സഭയിൽ വരില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സ്പീക്കർ. നോട്ടീസ് മാർച്ച് 9ന് ചർച്ച ചെയ്യാനാണ് സാധ്യത.

അതേസമയം ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്. ലോക്സഭയിൽ ബജറ്റ് ചർച്ച ഇന്നും തുടരും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് സംസാരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രികളിലെ അനാസ്ഥ; പത്തുവര്‍ഷത്തിനിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 45 ലേറെ അന്വേഷണങ്ങള്‍, നടക്കുന്നത് റിപ്പോര്‍ട്ട് തേടല്‍ മാത്രം

Kerala
  •  14 days ago
No Image

ആവശ്യമായ മുഴുവൻ വൈദ്യുതിയും സോളാർ പാനലുകൾ വഴി; യുഎഇയിലെ ആദ്യ 'നെറ്റ്-സീറോ' മസ്ജിദ് മസ്ദർ സിറ്റിയിൽ തുറന്നു

uae
  •  14 days ago
No Image

ആരോഗ്യമന്ത്രിയുടെ വസതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; പൊലിസിന് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപോര്‍ട്ട്

Kerala
  •  14 days ago
No Image

എന്തുകൊണ്ട് അടിക്കടി പിഴവുകൾ; മാനദണ്ഡങ്ങൾ അവഗണിക്കുന്നതുതന്നെ

Kerala
  •  14 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തിനെത്തിയ ഡോക്ടര്‍ക്ക് ദുരനുഭവം; പിജി ഡോക്ടര്‍ മോശമായി പെരുമാറിയെന്ന് സൂപ്രണ്ടിന്റെ റിപോര്‍ട്ട്

Kerala
  •  14 days ago
No Image

കള്ളവോട്ട്, വോട്ട് നീക്കൽ: ആശങ്കയുമായി രാഷ്ട്രീയ പാർട്ടികൾ

Kerala
  •  14 days ago
No Image

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ കടിയേറ്റു; പ്രതി പിടിയില്‍

Kerala
  •  14 days ago
No Image

വോട്ടർപട്ടികയിൽ ഇടംനേടിയത് 2.23 ലക്ഷം പ്രവാസികൾ മാത്രം; 20 ലക്ഷം പേർ എവിടെ ?

Kerala
  •  14 days ago
No Image

കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകളുടെ പട്ടിക; 15 ലക്ഷത്തിനടുത്ത് വോട്ടര്‍മാരുടെ വ്യത്യാസം

Kerala
  •  14 days ago
No Image

തൃപ്പൂണിത്തുറ സീറ്റിനായി യു.ഡി.എഫിൽ ചരടുവലി; മത്സരിക്കുന്നില്ലെന്ന് ബാബുവിന്റെ പ്രഖ്യാപനം

Kerala
  •  14 days ago