HOME
DETAILS

ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങൾ മൂന്ന് മണിക്കൂറിനുള്ളിൽ നീക്കണം; കർശന നടപടികളുമായി കേന്ദ്ര സർക്കാർ

  
Web Desk
February 11, 2026 | 2:12 AM

Deepfake content must be removed within three hours Central government takes strict action

ന്യൂഡൽഹി: ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന ഡീപ്‌ഫേക്ക് ഉൾപ്പെടെയുള്ള കൃത്രിമ ഉള്ളടക്കങ്ങൾ (എ.ഐ നിർമിതം) തടയുന്നതിനായി കർശന നടപടികളുമായി കേന്ദ്ര സർക്കാർ. കോടതികളോ അംഗീകൃത അതോറിറ്റികളോ ആവശ്യപ്പെട്ടാൽ അത്തരം ഉള്ളടക്കങ്ങൾ  മൂന്ന് മണിക്കൂറിനുള്ളിൽ നീക്കംചെയ്യണമെന്ന് സർക്കാർ ഉത്തരവിട്ടു. 2021ലെ ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) നിയമങ്ങളിലാണ് സർക്കാർ ഭേദഗതി വരുത്തിയിരിക്കുന്നത്. ഈ മാസം 20 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും.

നേരത്തെ നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ നൽകിയിരുന്ന 36 മണിക്കൂർ എന്ന സമയപരിധിയാണ് ഇപ്പോൾ മൂന്ന് മണിക്കൂറായി ചുരുക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗിച്ച് നിർമിച്ചതോ മാറ്റംവരുത്തിയതോ ആയ ഓഡിയോ, വിഡിയോ, ചിത്രങ്ങൾ എന്നിവയെ 'സിന്തറ്റിക് ഉള്ളടക്കം' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി. എന്നാൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ ഡിസൈൻ ജോലികൾക്കോ വേണ്ടിയുള്ള സാധാരണ എഡിറ്റിങ്ങുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എ.ഐ ഉപയോഗിച്ച് നിർമിച്ച ഉള്ളടക്കങ്ങളിൽ അത് സൂചിപ്പിക്കുന്ന 'ലേബലുകൾ' നിർബന്ധമായും ഉണ്ടായിരിക്കണം. കൂടാതെ ഇവ തിരിച്ചറിയാനാവശ്യമായ മെറ്റാഡേറ്റയും ഉൾപ്പെടുത്തണം. ഇത്തരം ലേബലുകൾ നീക്കംചെയ്യാൻ പ്ലാറ്റ്‌ഫോമുകൾ അനുവദിക്കരുത്.

ലൈംഗികാതിക്രമം, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ, ആൾമാറാട്ടം, വ്യാജ രേഖകൾ എന്നിവയുമായി ബന്ധപ്പെട്ട എ.ഐ ഉള്ളടക്കങ്ങൾ തടയാൻ പ്ലാറ്റ്‌ഫോമുകൾ പ്രത്യേക ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഐ.ടി നിയമപ്രകാരം മറ്റ് നിയമവിരുദ്ധ വിവരങ്ങൾക്ക് ലഭിക്കുന്ന അതേ ഗൗരവത്തോടെ തന്നെയാകും ഇനിമുതൽ എ.ഐ നിർമിത വ്യാജ വിവരങ്ങളെയും സർക്കാർ പരിഗണിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  14 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  14 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  14 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  14 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  14 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  14 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  14 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  14 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  14 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  14 days ago