HOME
DETAILS

ലോകത്തിലെ ആദ്യ മലയാളി; സഞ്ജുവിന് മുമ്പേ ചരിത്രത്തിലേക്ക് നടന്നുകയറി ഷറഫു

  
February 11, 2026 | 4:53 AM

UAE Kerala player Alishan Sharafu create a new history in t20 worldcup

ചെന്നൈ: ടി-20 ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ യുഎഇക്കെതിരെ ന്യൂസിലാൻഡ് 10 വിക്കറ്റുകളുടെ തകർപ്പൻ വിജയമായിരുന്നു സ്വന്തമാക്കിയത്. ചെന്നൈ ചിദംബരം  സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎഇ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കിവീസ് 15.2 ഓവറിൽ ഒറ്റ വിക്കറ്റുകൾ പോലും നഷ്ടപ്പെടാതെ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു. 

മത്സരം യുഎഇ പരാജയപ്പെട്ടെങ്കിലും മലയാളി താരമായ അലീഷാൻ ഷറഫുവിന്റെ മിന്നും പ്രകടനമാണ് മലയാളി ക്രിക്കറ്റ്‌ പ്രേമികളെ ആവേശത്തിലാക്കിയത്. മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയാണ് ഷറഫു തിളങ്ങിയത്. 47 പന്തിൽ അഞ്ച് ഫോറുകളും രണ്ട് സിക്സുകളും അടക്കം 55 റൺസായിരുന്നു താരം സ്വന്തമാക്കിയത്.

ന്യൂസിലാൻഡിന്റെ മികച്ച ബൗളിങ്‌ നിരക്കെതിരെ അനായാസമായാണ് ഷറഫു ബാറ്റ് വീശിയത്. ടി-20 ലോകകപ്പിൽ അർദ്ധ സെഞ്ച്വറി നേടുന്ന ആദ്യ മലയാളിയാണ് ഷറഫു. കണ്ണൂർ പഴയങ്ങാടിയിൽ ജനിച്ച ഷറഫുവിന്റെ പഠനവും വളർച്ചയുമെല്ലാം യുഎഇയിൽ ആയിരുന്നു. 2017ൽ യുഎഇയുടെ അണ്ടർ 17ൽ ടീമിൽ ഇടം നേടിയാണ് ഷറഫു തന്റെ ക്രിക്കറ്റ് യാത്ര ആരംഭിച്ചത്. 

നിഭാഗ്യവശാൽ മലയാളികളുടെ അഭിമാന താരമായ സഞ്ജു സാംസണ് ടി-20 ലോകകപ്പിൽ അരങ്ങേറ്റം കുറിക്കാൻ സാധിച്ചിട്ടില്ല. 2024 ടി-20 ലോകകപ്പിൽ ഉണ്ടായിരുന്നെങ്കിലും ഇന്ത്യക്കൊപ്പം ബെഞ്ചിലായിരുന്നു സഞ്ജുവിന്റെ സ്ഥാനം. ഈ ലോകകപ്പിൽ അമേരിക്കക്കെതിരായ മത്സരത്തിലും സഞ്ജു ഇറങ്ങിയിരുന്നില്ല. 

അതേസമയം മത്സരത്തിൽ ഷറഫുവിനൊപ്പം യുഎഇ ക്യാപ്റ്റൻ മുഹമ്മദ് വസീമും മിന്നും പ്രകടനം പുറത്തെടുത്തു. 45 പന്തിൽ പുറത്താവാതെ 66 റൺസ് ആണ് യുഎഇ ക്യാപ്റ്റൻ നേടിയത്. നാല് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 

മത്സരത്തിൽ ന്യൂസിലാൻഡ് ഓപ്പണർമാർ തകർത്തടിച്ചപ്പോൾ അനായാസം കിവീസ് വിജയിക്കുകയായിരുന്നു. ടിം സൈഫർട്ട് 42 പന്തിൽ 12 ഫോറുകളും മൂന്ന് സിക്സുകളും അടക്കം  89 റൺസാണ് സൈഫർട്ട് നേടിയത്.  50 പന്തിൽ 84 റൺസാണ് ഫിൻ അലൻ നേടിയാണ്.  അഞ്ച് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.

UAE's Kerala player Alishan Sharafu had a brilliant performance against New Zealand in the T20 World Cup. Sharafu shone by scoring a half-century in the match. The player scored 55 runs in 47 balls, including five fours and two sixes. Sharafu is the first kerala player to score a half-century in the T20 World Cup.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കുടുങ്ങിയോ? വിഷമിക്കേണ്ട; യാത്രികർക്ക് കൈത്താങ്ങുമായി പ്രമുഖ ഡെവലപ്പർമാർ

uae
  •  5 days ago
No Image

മൂന്ന് വട്ടം വിഷം നൽകി, മരിക്കാത്തപ്പോൾ ക്വട്ടേഷൻ; ഭാര്യയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവടക്കം മൂന്ന് പേർ പിടിയിൽ

National
  •  5 days ago
No Image

ഗോരക്ഷയുടെ പേരില്‍ മുസ്‌ലിം യുവാക്കള്‍ക്ക് വീണ്ടും മര്‍ദ്ദനം, ബലംപ്രയോഗിച്ച് ചാണകം തീറ്റിച്ചു; മഹാരാഷ്ട്ര നിയമസഭയില്‍ പരാതി ഉയര്‍ത്തി എം.എല്‍.എ

National
  •  5 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; കെയ്‌റോയിലും ഡൽഹിയിലും കുടുങ്ങി നൂറുകണക്കിന് യാത്രക്കാർ

uae
  •  5 days ago
No Image

'ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം' ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി മുസ്‌ലിം ലീഗ് എംപിമാര്‍

National
  •  5 days ago
No Image

ചന്ദ്രബോസ് വധക്കേസ്: നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കുടുംബം; പ്രതിയുടെ ജാമ്യാപേക്ഷയിൽ സർക്കാരിനോട് വിശദീകരണം തേടി സുപ്രിം കോടതി

Kerala
  •  5 days ago
No Image

സഊദിയിൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി എണ്ണടാങ്കർ വിജയകരമായി ഹോർമുസ് കടന്നു

Saudi-arabia
  •  5 days ago
No Image

'രക്തസാക്ഷിയാകാൻ വിധിച്ചിട്ടുണ്ടെങ്കിൽ അത് സംഭവിക്കും'; നൊമ്പരമായി യുഎഇ പൈലറ്റ് അൽ തുനൈജിയുടെ അവസാന വാക്കുകൾ

uae
  •  5 days ago
No Image

ഇറാനെതിരായ നീക്കത്തിന് തങ്ങളുടെ മണ്ണ് വിട്ടുനൽകില്ല; സമാധാനത്തിന് ആഹ്വാനം ചെയ്ത് യുഎഇ

uae
  •  5 days ago
No Image

'കൂടുതല്‍ ശക്തമായ മിസൈലുകള്‍ വിന്യസിക്കും' ഇറാന്റെ മിസൈല്‍ പദ്ധതി പൂര്‍ണമായും തകര്‍ത്തെന്ന ട്രംപിന്റെ വാദം തള്ളി ഐ.ആര്‍.ജി.സി; ചര്‍ച്ചക്കുള്ള യു.എസിന്റെ നിര്‍ദ്ദേശം നിരസിച്ചു

International
  •  5 days ago