HOME
DETAILS

വിദ്യാർത്ഥിനിയോട് അതിക്രമം: ഒളിവിൽ പോയ പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പിൻതുടർന്ന് പിടികൂടി പൊലിസ്

  
February 11, 2026 | 11:46 AM

student assault case adoor police arrest accused after identifying him from cctv footage

അടൂർ: ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. കൊല്ലം കിഴക്കേകല്ലട മതിലകം സ്വദേശിയായ അനീഷ് ദാസിനെയാണ് അടൂർ പൊലിസ് പിടികൂടിയത്.

സംഭവം ഇങ്ങനെ:

അടൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽ  ഫെബ്രുവരി 1-നാണ് സംഭവം ഉണ്ടായത്.ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ സ്കൂട്ടറിലെത്തിയ പ്രതി തടഞ്ഞുനിർത്തുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായും പരാതിയിലുണ്ട്.

സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്തുനിന്ന് സ്കൂട്ടറിൽ രക്ഷപ്പെടുകയും പിന്നീട് ഒളിവിൽ പോവുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലിസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച സൂചനകൾ പിന്തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് ഒടുവിൽ പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്താം ക്ലാസ് വിജയിച്ച തൊഴിലന്വേഷകര്‍ക്ക് 1500 രൂപ അലവന്‍സ്; യുവ ജനതയെ ലക്ഷ്യമിട്ട് മമതയുടെ വമ്പന്‍ പ്രഖ്യാപനം 

National
  •  10 days ago
No Image

പൈതൃകസസ്യ സംരക്ഷണ സന്ദേശവുമായി ഒമാനില്‍ വന്യജീവി ദിനം

oman
  •  10 days ago
No Image

പാകിസ്താനില്‍ ഇംറാന്‍ അനുകൂലികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി 

International
  •  10 days ago
No Image

കര്‍ഷകരും യുവാക്കളും രംഗത്ത്: സൗത്ത് ബാത്തിനയില്‍ തേന്‍ ഉല്‍പാദനം വര്‍ധിച്ചു

oman
  •  10 days ago
No Image

ക്ഷേത്രോത്സവത്തിനിടെ ബൈക്കെടുക്കാനെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സിഐക്കെതിരെ പരാതി 

Kerala
  •  10 days ago
No Image

അശ്ലീല സൈറ്റുകൾ നോക്കിയെന്ന് നോട്ടീസ്; കുടുങ്ങരുത്, പണം തട്ടാനുള്ള പുതിയ പണി; മുന്നറിയിപ്പുമായി പൊലിസ്

Kerala
  •  10 days ago
No Image

തൃണമൂല്‍ രാഷ്ട്രപതിയെ അപമാനിച്ചെന്ന് മോദി; ബിജെപിയുടെ ഉപദേശം കേട്ട് രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത; ബംഗാളില്‍ വാക്‌പോര്

National
  •  10 days ago
No Image

കർണാടകയിൽ ലോറി മരത്തിലിടിച്ച് മറിഞ്ഞു; കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

മലയാളിയില്ലാതെ ഇന്ത്യ ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല; ചരിത്രം ആവർത്തിക്കാൻ സഞ്ജു സാംസൺ

Cricket
  •  10 days ago
No Image

കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  10 days ago