രാഹുൽ മാങ്കൂട്ടത്തിലിന് നിർണ്ണായകം; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യ ബലാത്സംഗക്കേസിൽ ഹൈക്കോടതി നാളെ വിധി പറയും. രണ്ടും മൂന്നും കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ച രാഹുലിന്, ഒന്നാം കേസിൽ ജാമ്യം ലഭിക്കുമോ എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളും ഉറ്റുനോക്കുന്നു. ഈ കേസിൽ നേരത്തെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു.
കോടതിയിലെ വാദങ്ങൾ:
രാഹുൽ മാങ്കൂട്ടത്തിൽ തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വസ്തുതകളില്ലാത്ത ആരോപണങ്ങളാണെന്നുമാണ് കോടതിയിൽ വാദിച്ചത്.കേസിന്റെ ഗൗരവം പരിഗണിച്ച് പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കരുത് എന്ന നിലപാടാണ് പ്രോസിക്യൂഷനും പരാതിക്കാരിയും കോടതിയിൽ സ്വീകരിച്ചത്.
ദീപ ജോസഫിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം; 'നിങ്ങൾ ഒരു അഭിഭാഷകയല്ലേ?'
രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ പ്രതിയായ അഡ്വ. ദീപ ജോസഫിന് സുപ്രീംകോടതിയിൽ നിന്ന് കടുത്ത തിരിച്ചടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ദീപയുടെ നടപടികളെ രൂക്ഷമായി വിമർശിച്ചത്.
കോടതി നിരീക്ഷണം:
"നിങ്ങൾ ഒരു അഭിഭാഷകയല്ലേ, ഇത്തരം പോസ്റ്റുകൾ ഇടാൻ പാടുണ്ടോ?" എന്ന് കോടതി ദീപയോട് ചോദിച്ചു.പരാതിക്കാരിയെക്കുറിച്ച് എഴുതിയ കാര്യങ്ങൾ കോടതിയിൽ വായിക്കണോ എന്ന് ചോദിച്ച ബെഞ്ച്, ഭർത്താവ് പറഞ്ഞത് കേട്ട് എല്ലാം പരസ്യമായി എഴുതാമോ എന്നും ദീപയെ വിമർശിച്ചു.സൈബർ വെട്ടുകിളി കൂട്ടത്തിന്റെ നേതാവാണ് ദീപയെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ വിവർത്തനങ്ങളിൽ മാറ്റം വരുത്തിയെന്നും പരാതിക്കാരി സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു.
പരാതിക്കെതിരെയുള്ള ഹർജി തള്ളിയ സുപ്രീംകോടതി, ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു. ദീപ ജോസഫ് ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."