HOME
DETAILS

സ്കൂൾ ബസിടിച്ച് കുരുന്നുകൾക്ക് ദാരുണാന്ത്യം; അപകടം അച്ഛനൊപ്പം പാൽ വാങ്ങാൻ പോകുമ്പോൾ

  
Web Desk
February 11, 2026 | 1:07 PM

bengaluru school bus accident two children of police constable killed in thanisandra

ബെംഗളൂരു: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിലേക്ക് സ്കൂൾ ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറി രണ്ട് പിഞ്ചുകുട്ടികൾ മരിച്ചു. ബെംഗളൂരു തനിസാന്ദ്ര മെയിൻ റോഡിൽ ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. സി.എ.ആർ (City Armed Reserve) വിഭാഗത്തിലെ പൊലിസ് കോൺസ്റ്റബിൾ നാഗനഗൗഡയുടെ മകൾ വർഷ (2), സഹോദരന്റെ മകൾ ഭാനു (4) എന്നിവരാണ് മരിച്ചത്.

അപകടം സംഭവിച്ചത് ഇങ്ങനെ:

തനിസാന്ദ്ര പൊലിസ് ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന നാഗനഗൗഡ കുട്ടികളുമായി പാൽ വാങ്ങാനായി ബൈക്കിൽ പുറപ്പെട്ടതായിരുന്നു. തനിസാന്ദ്ര മെയിൻ റോഡിലൂടെ പോകുമ്പോൾ എതിർദിശയിൽ നിന്ന് വന്ന അജ്മോനി സ്കൂളിന്റെ ബസ് നിയന്ത്രണം വിട്ട് ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് വെട്ടിച്ചൊഴിക്കാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും ബസ് നിയന്ത്രണം വിട്ട് ബൈക്കിന് മുകളിലൂടെ കയറിയിറങ്ങി.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ കുരുന്നുകൾ ബസിന്റെ ടയറിനടിയിൽപ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടികൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.അപകടത്തിൽ നാഗനഗൗഡയ്ക്ക് പരിക്കേറ്റെങ്കിലും നില ഗുരുതരമല്ല.

അന്വേഷണം:

അപകടത്തിന് പിന്നാലെ നോർത്ത് ഡിവിഷൻ ട്രാഫിക് ഡിസിപി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സ്കൂൾ ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറെയും ബസിനെയും ഹെന്നൂർ ട്രാഫിക് പൊലിസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലിസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്‌റാഈല്‍; ലബനാനില്‍ കൂട്ടപ്പലായനം, ബോംബാക്രമണത്തില്‍ മരണം 31 ആയി | Israel, US Attack on Iran Live

International
  •  6 days ago
No Image

ശബരിമലയില്‍ യുവതികള്‍ കയറരുത്, ആചാരം സംരക്ഷിക്കണം; നിലപാട് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala
  •  6 days ago
No Image

സഊദിയിലെ അരാംകോ റിഫൈനറിക്ക് നേരെയും ഡ്രോണ്‍ ആക്രമണം; പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

Saudi-arabia
  •  6 days ago
No Image

ചരിത്രം! ഉയിർത്തെഴുന്നേൽപ്പിൽ സഞ്ജു ഇന്ത്യക്ക് സമ്മാനിച്ചത് പുതിയ ലോക റെക്കോർഡ്

Cricket
  •  6 days ago
No Image

യു.എസ്, ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ 'പണ്ടോറയുടെ പെട്ടി' തുറക്കും; അവസാനിപ്പിക്കാന്‍ ശക്തവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണം- യുഎന്നിനോട് ഇറാന്‍ | Israel, US Attack on Iran Live

International
  •  6 days ago
No Image

ഈ മൂന്ന് ജില്ലകളില്‍ അള്‍ട്രാവയല്റ്റ് സൂചിക അപകടകരമായ നിലയില്‍, ജാഗ്രതാനിര്‍ദ്ദേശം

Kerala
  •  6 days ago
No Image

97 റൺസ് നേടിയിട്ടും 'സെഞ്ച്വറി'; പുത്തൻ നാഴികകല്ലിൽ തിളങ്ങി സഞ്ജു 

Cricket
  •  6 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

Kerala
  •  6 days ago
No Image

യു.എസ് യുദ്ധവിമാനം വെടിവെച്ചിട്ടു?; തകര്‍ത്തത് F15 യുദ്ധവിമാനം, തകര്‍ന്ന് വീണത് കുവൈത്തില്‍, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍| Israel, US Attack on Iran Live

International
  •  6 days ago
No Image

ലോകത്തിൽ ഒന്നാമനായി സഞ്ജു; ചരിത്രത്തിന്റെ നെറുകയിലേക്ക് പറന്ന് 'ചേട്ടൻ'

Cricket
  •  6 days ago