HOME
DETAILS

മരുഭൂമിയിലൂടെ ഒരു രാജകീയ യാത്ര; കുതിക്കാനൊരുങ്ങി ഇത്തിഹാദ് റെയിൽ, ആ പതിനൊന്ന് സ്റ്റേഷനുകൾ ഈ ന​ഗരങ്ങളിൽ

  
February 11, 2026 | 1:56 PM

a royal journey through the desert etihad rail set to launch across eleven cities

ദുബൈ: യുഎഇയുടെ യാത്രാ സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ഈ വർഷം പ്രവർത്തനമാരംഭിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 900 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ റെയിൽ ശൃംഖല, പ്രധാന നഗരങ്ങളെയും വിമാനത്താവളങ്ങളെയും വ്യാവസായിക കേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കും. ജനുവരിയിൽ പ്രഖ്യാപിച്ച പുതിയ ഏഴ് സ്റ്റേഷനുകൾ ഉൾപ്പെടെ ആകെ 11 പ്രധാന കേന്ദ്രങ്ങളിലാണ് പാസഞ്ചർ ട്രെയിൻ നിർത്തുക.

അബുദബിയിൽ നിന്ന് ദുബൈ വഴി ഫുജൈറയിലേക്കുള്ള റൂട്ടാണ് ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുകയെന്ന് ഇത്തിഹാദ് റെയിൽ അറിയിച്ചിരുന്നു. രാജ്യത്തെ പ്രധാന സ്റ്റേഷനുകളും അവയുടെ പ്രത്യേകതകളും നോക്കാം.

അബുദബി എമിറേറ്റിലെ സ്റ്റേഷനുകൾ

മുഹമ്മദ് ബിൻ സായിദ് സിറ്റി: അബുദബിയിലെ പ്രധാന സ്റ്റേഷനാണിത്. സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 30 മിനിറ്റ് ദൂരമുള്ള ഈ കേന്ദ്രം മുസഫ, ബാനി യാസ് തുടങ്ങിയ മേഖലകളിലുള്ളവർക്ക് ഏറെ ഉപകരിക്കും.

അൽ സില: സഊദി അതിർത്തിയോട് ചേർന്നുള്ള പടിഞ്ഞാറൻ മേഖലയാണിത്. ഭാവിയിൽ ജിസിസി റെയിൽവേയുമായി ബന്ധിപ്പിക്കാൻ ഈ സ്റ്റേഷൻ നിർണ്ണായകമാകും.

അൽ ധന്ന (റുവൈസ്): എണ്ണ-വാതക മേഖലയിലെ പ്രധാന വ്യാവസായിക കേന്ദ്രമാണിത്.

അൽ മിർഫ: അൽ ദഫ്ര മേഖലയിലെ പ്രധാന തീരദേശ പട്ടണം.

മദീനത്ത് സായിദ്: അൽ ദഫ്രയിലെ ഭരണ-വ്യാവസായിക കേന്ദ്രം.

മെസൈറ: ലിവ ഒയാസിസിലെ ചരിത്ര പ്രസിദ്ധമായ പ്രദേശം.

അൽ ഫയ: അബുദബിക്കും അൽ ഐനിനും ഇടയിലുള്ള പ്രധാന ഗതാഗത കേന്ദ്രം.

ദുബൈ

ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്: ദുബൈയിലെ ഏക ഇത്തിഹാദ് റെയിൽ സ്റ്റേഷനാണിത്. ദുബൈ മെട്രോയുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള ഈ സ്റ്റേഷൻ അൽ മക്തൂം വിമാനത്താവളത്തിന് (DWC) സമീപമാണ് സ്ഥിതി ചെയ്യുന്നത്. എക്സ്പോ സിറ്റി, ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്ക് തുടങ്ങിയ കമ്മ്യൂണിറ്റികൾക്ക് ഇത് വലിയ ആശ്വാസമാകും.

ഷാർജ

യൂണിവേഴ്സിറ്റി സിറ്റി: ഷാർജയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉപകാരപ്പെടുന്ന സ്റ്റേഷൻ. ഷാർജ വിമാനത്താവളത്തിൽ നിന്ന് 10 മിനിറ്റ് ദൂരം മാത്രമേ സ്റ്റേഷനിലേക്ക് ഉള്ളൂ.

അൽ ദൈദ്: ഷാർജയുടെ ഉൾപ്രദേശങ്ങളെയും കാർഷിക മേഖലകളെയും ബന്ധിപ്പിക്കുന്നു.

ഫുജൈറ

അൽ ഹിലാൽ സിറ്റി: ഇത്തിഹാദ് റെയിൽ ശൃംഖലയുടെ കിഴക്കേ അറ്റത്തുള്ള സ്റ്റേഷൻ. ഫുജൈറ നഗരത്തിലേക്കും കിഴക്കൻ തീരത്തേക്കും നേരിട്ടുള്ള റെയിൽ ബന്ധം ഇത് ഉറപ്പാക്കുന്നു.

യുഎഇയുടെ സുസ്ഥിര വികസനത്തിന് കരുത്തേകുന്ന ഇത്തിഹാദ് റെയിൽ, റോഡ് മാർഗമുള്ള തിരക്ക് കുറയ്ക്കാനും വേഗതയേറിയ യാത്ര ഒരുക്കാനും സഹായിക്കും. ഓരോ സ്റ്റേഷനുകളും അതത് നഗരങ്ങളിലെ മെട്രോ, ബസ് സർവീസുകളുമായി സംയോജിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

etihad rail is preparing to transform travel across the uae with a royal journey through the desert, connecting eleven key cities. the ambitious railway project promises faster transport, economic growth and enhanced regional connectivity.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടുക്കള യുദ്ധം; പ്രകൃതിവാതക വിതരണം നിയന്ത്രിക്കാൻ അവശ്യവസ്തു നിയമം ബാധകമാക്കി കേന്ദ്രം, ഗാർഹിക, ഗതാഗത ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന

Kerala
  •  5 days ago
No Image

എല്‍.ഡി.എഫില്‍ ഇലപൊഴിയും കാലം; അക്കരപ്പച്ചതേടി സി.പി.എം, സി.പി.ഐ നേതാക്കള്‍

Kerala
  •  5 days ago
No Image

ഇസ്‌റാഈലിൽ തീമഴ പെയ്യിച്ച് ഇറാൻ ആക്രമണം; ടെൽ അവീവിലും ജെറുസലേമിലും മിസൈൽ ആക്രമണം 

International
  •  5 days ago
No Image

കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; അഞ്ചു ദിവസം വരെ ലഭിക്കും

Kuwait
  •  5 days ago
No Image

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ

International
  •  5 days ago
No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  5 days ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  5 days ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  5 days ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  5 days ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  5 days ago