HOME
DETAILS

ധനക്കമ്മി കുറച്ചുകാണിക്കാന്‍ നികുതി റീഫണ്ട് തടഞ്ഞുവെക്കുന്നു; കേന്ദ്ര ബജറ്റിനെതിരേ സഭയില്‍ ആഞ്ഞടിച്ച് ഹാരിസ് ബീരാന്‍ 

  
Web Desk
February 11, 2026 | 3:18 PM

Haris Beeran MP Slams Cetnral Budget Alleges Manipulation of Fiscal Deficit Data

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിലെ ധനക്കമ്മി സംബന്ധിച്ച കണക്കുകളില്‍ കൃത്രിമം നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി മുസ്ലിം ലീഗ് അംഗം അഡ്വ. ഹാരിസ് ബീരാന്‍ എം.പി. രാജ്യസഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. രാജ്യത്തെ സത്യസന്ധരായ നികുതിദായകര്‍ക്ക് ലഭിക്കേണ്ട റീഫണ്ട് തുക സര്‍ക്കാര്‍ ബോധപൂര്‍വ്വം തടഞ്ഞുവെച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വലിയൊരു ശതമാനം തുക റീഫണ്ട് നല്‍കാതെ പിടിച്ചുവെച്ചിരിക്കുകയാണെന്ന്, 
സി.ബി.ഡി.ടിയുടെ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതികവിദ്യകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിക്കുന്ന കാലത്ത് ഇത്തരം കാലതാമസം സ്വാഭാവികമല്ല. ഈ റീഫണ്ട് തുക കൂടി ഉള്‍പ്പെടുത്തിയാല്‍ ബജറ്റിലെ ധനക്കമ്മി 0.4 ശതമാനം കൂടി വര്‍ദ്ധിക്കുമെന്നും ജനുവരി 31 വരെയുള്ള കുടിശ്ശിക വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കര്‍ഷകരെ പൂര്‍ണ്ണമായും അവഗണിച്ച ബജറ്റാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞവര്‍ കര്‍ഷകരുടെ കടബാധ്യതയാണ് ഇരട്ടിയാക്കിയത്. താങ്ങുവിലയ്ക്ക് നിയമപരമായ പരിരക്ഷ നല്‍കണമെന്ന ആവശ്യത്തില്‍ ബജറ്റ് നിശബ്ദമാണ്. കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാനോ, കിലോയ്ക്ക് 250 രൂപ തറവില നിശ്ചയിക്കാനോ കേന്ദ്രം തയ്യാറായിട്ടില്ലെന്നും എം.പി പറഞ്ഞു.
വഖഫ് ബോര്‍ഡുകളുടെ വികസനത്തിനുള്ള ഫണ്ട് വെട്ടിക്കുറച്ചതും വഖഫ് സ്വത്തുക്കളിലെ അനാവശ്യ ഇടപെടലുകളും അദ്ദേഹം സഭയില്‍ ഉയര്‍ത്തിക്കാട്ടി.

English Summary: During the budget discussion in the Rajya Sabha, Adv. Haris Beeran MP accused the cetnral government of intentionally withholding tax refunds to artificially lower the fiscal deficit figures. Citing CBDT data, he noted that if the pending refunds were accounted for, the fiscal deficit would rise by an additional 0.4%. He further criticized the budget for neglecting farmers, specifically highlighting the plight of rubber farmers in Kerala and the lack of legal backing for Minimum Support Price (MSP). The MP also raised concerns over the reduction in Waqf development funds, the delay in the national census, and demanded GST exemption for lifesaving Spinal Muscular tArophy (SMA) medicines.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവൻ ഇന്ത്യയെ വിജയിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു: കൈഫ് 

Cricket
  •  14 days ago
No Image

പട്ടാപ്പകൽ ബൈക്ക് മോഷ്ടിച്ചു, രൂപമാറ്റം വരുത്തി ഉപയോഗിച്ചു; ബൈക്ക് കള്ളൻ പൊലിസ് വലയിൽ

Kerala
  •  14 days ago
No Image

കരുവന്നൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് സമ്പൂര്‍ണജയം

Kerala
  •  14 days ago
No Image

ലക്ഷക്കണക്കിന് ഓപ്പറേഷന്‍ നടക്കുന്നു; വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം ഒറ്റപ്പെട്ടതെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  14 days ago
No Image

ഏഷ്യ കീഴടക്കി ഇന്ത്യൻ പെൺപുലികൾ; ബംഗ്ലാദേശിനെ തകർത്ത് കിരീടം

Cricket
  •  14 days ago
No Image

തൊണ്ടിമുതൽ അട്ടിമറി കേസ്; ശിക്ഷ മരവിപ്പിക്കണം; ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു 

Kerala
  •  14 days ago
No Image

ഏറ്റവും വേഗമേറിയ മെട്രോ സര്‍വീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; നമോഭാരത് ഇടനാഴിയും രാജ്യത്തിന് സമര്‍പ്പിച്ചു

National
  •  14 days ago
No Image

'ഞാൻ സഊദിയിൽ തന്നെ തുടരും' വിവാദങ്ങൾക്കൊടുവിൽ പ്രതികരിച്ച് റൊണാൾഡോ

Football
  •  14 days ago
No Image

സ്വര്‍ണക്കൊള്ള: തന്ത്രിക്ക് ജാമ്യം നല്‍കിയ ഉത്തരവിനെതിരെ എസ്.ഐ.ടി ഹൈക്കോടതിയിലേക്ക് 

Kerala
  •  14 days ago
No Image

പുതിയ പി.ആര്‍ തന്ത്രവുമായി സര്‍ക്കാര്‍; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, സാധാരണ ജനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ വാട്സാപ് സന്ദേശം

Kerala
  •  14 days ago