HOME
DETAILS

ദേശീയ പണിമുടക്ക്; സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി; ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം 

  
Web Desk
February 11, 2026 | 4:12 PM

ksrtc services will operate during the national strike day on thursday

തിരുവനന്തപുരം: തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് ദിനമായ വ്യാഴാഴ്ച്ച (നാളെ) സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. എല്ലാ സര്‍വീസുകളും നടത്താന്‍ യൂണിറ്റുകള്‍ക്ക് കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ബസ് തടഞ്ഞാല്‍ പൊലിസിന്റെ സഹായം തേടുമെന്നും അറിയിച്ചിട്ടുണ്ട്. 

ക്രമസമാധാന പ്രശ്‌നങ്ങളുള്ള സ്ഥലങ്ങളില്‍ മുന്‍കൂട്ടി പൊലിസ് സഹായം ആവശ്യമുണ്ടെങ്കില്‍ അറിയിക്കണമെന്നാണ് നിര്‍ദേശം. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കണം. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് വരാത്ത രീതിയില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കാനും, ക്രമീകരണങ്ങള്‍ നടത്താനും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും അവഗണന നിറഞ്ഞ ബജറ്റ് നിർദേശങ്ങൾക്കും എതിരേയും വിവിധ ആവശ്യങ്ങളുന്നയിച്ചും പത്ത് കേന്ദ്ര തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും.
കേരളത്തിൽ പണിമുടക്ക് പൂർണമായിരിക്കുമെന്ന് സമരസമിതി അറിയിച്ചു. വ്യവസായ - കാർഷിക - വാണിജ്യ - വ്യാപാര മേഖലകൾ 24 മണിക്കൂറും നിശ്ചലമാകും.  സംയുക്ത കർഷകമോർച്ചയും കർഷകത്തൊഴിലാളി സംഘടനകളും സി.പി.ഐ, സി.പി.എം അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ksrtc buses will operate tomorrow during the national labor union strike, with units instructed to run all services and police help available if buses are obstructed.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചില രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി അനുമതി നല്‍കിയതായി ഇറാന്‍

International
  •  2 days ago
No Image

മകന്റെ വിയോഗം താങ്ങാനായില്ല; കാസർകോട് ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

Kerala
  •  2 days ago
No Image

അമ്മത്തൊട്ടിലില്‍ നാലാമത്തെ അതിഥി; സമാധാനത്തിന്റെ സന്ദേശവുമായി 'ആരവ്'

Kerala
  •  2 days ago
No Image

'കണ്ണൂര്‍ എന്റെ ഹൃദയരക്തം, തലയുയര്‍ത്തി നില്‍ക്കും'; വൈകാരിക കുറിപ്പുമായി കെ സുധാകരന്‍

Kerala
  •  2 days ago
No Image

തിരുവനന്തപുരം ചാലയിലെ ഹോട്ടലില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ മോഷണം പോയി; സി.സിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 days ago
No Image

എം.പിമാര്‍ മത്സരിക്കേണ്ടെന്ന് നേതൃത്വം; കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി

Kerala
  •  2 days ago
No Image

അശ്ലീല സൈറ്റുകൾ ബ്ലോക്ക് ചെയ്യണം, 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കണം; രാജ്യസഭയിൽ ശക്തമായ നിയമനിർമ്മാണം ആവശ്യപ്പെട്ട് ഹർഭജൻ സിംഗ്

National
  •  2 days ago
No Image

യുവതിയെ 'പോട്ടറ്റോ' എന്ന് വിളിച്ച് വംശീയ അധിക്ഷേപം; തൊഴിലുടമ 29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

International
  •  2 days ago
No Image

ഇറാന്റെ വൈദ്യുതി സംവിധാനങ്ങൾ തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി; ഈ 'കണക്കുകൂട്ടലുകൾക്ക്' ഗുരുതരമായ വില നൽകേണ്ടി വരും, ശക്തമായ മറുപടിയുമായി ഇറാൻ 

International
  •  2 days ago
No Image

സംഘര്‍ഷസമയത്ത് ആവേശം വേണ്ട; യു.എ.ഇയുമായി ബന്ധപ്പെടുത്തി വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നതിനെതിരേ കര്‍ശന മുന്നറിയിപ്പ്

uae
  •  2 days ago

No Image

ദേശീയപാത ഉദ്ഘാടനം: കേന്ദ്ര സർക്കാരിനെതിരെ സ്പീക്കർ ഷംസീർ; മന്ത്രി റിയാസിനെ ഒഴിവാക്കിയത് ജനാധിപത്യ വിരുദ്ധമെന്ന് വിമർശനം

Kerala
  •  2 days ago
No Image

മന്ത്രിസഭായോഗം ഇന്ന്: സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചാക്കിയേക്കും, വിവിധ വകുപ്പുകളിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ സാധ്യത

Kerala
  •  2 days ago
No Image

യുദ്ധക്കെടുതിയിൽ വ്യോമയാന മേഖല; പൈലറ്റുമാരുടെ ജോലിസമയം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിസിഎയെ സമീപിച്ച് എയർ ഇന്ത്യ

National
  •  2 days ago
No Image

'മൗലികാവകാശങ്ങളിൽ കൈകടത്തേണ്ട'; വീടിനുള്ളിലെ നിസ്കാരം തടഞ്ഞ പൊലിസിന് തിരിച്ചടി; യു.പിയിൽ യുവാവിന് സായുധ സുരക്ഷയൊരുക്കാൻ ഹൈക്കോടതി ഉത്തരവ്

National
  •  2 days ago