2026ലും വന്‍ ഭൂരിപക്ഷത്തില്‍ ഡിഎംകെ അധികാരത്തിലെത്തും; കോണ്‍ഗ്രസുമായി ഭിന്നതയില്ല, തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടും; എം.കെ സ്റ്റാലിന്‍
ചെന്നൈ: 2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ഡിഎംകെ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സഖ്യകക്ഷികള്‍ക്കിടയില്‍ ഭിന്നതയില്ലെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസുമായി സഖ്യത്തില്‍ തന്നെ മത്സരിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യ ടുഡേയുടെ തെരഞ്ഞെടുപ്പ് പരിപാടിയിലാണ് സ്റ്റാലിന്റെ പരാമര്‍ശം.
ഡിഎംകെ സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് സ്റ്റാലിന്റെ അവകാശവാദം. 2021നെ അപേക്ഷിച്ച് കൂടുതല്‍ സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുമായി അഭിപ്രായ ഭിന്നതയില്ലെന്നും, രാഹുല്‍ ഗാന്ധി സഹോദര തുല്യനാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കോണ്‍ഗ്രസിന് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കുമോയെന്ന കാര്യത്തില്‍ സ്റ്റാലിന്‍ പ്രതികരിച്ചില്ല. തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടുമെന്നും, ഭരണത്തില്‍ പങ്കാളികളാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നുമാണ് സ്റ്റാലിന്‍ പറഞ്ഞത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം ചരിത്ര ഭൂരിപക്ഷം നേടിയാണ് അധികാരത്തിലെത്തിയത്. ആകെയുള്ള 234 സീറ്റുകളില്‍ 133 എണ്ണം വിജയിച്ച് ഡിഎംകെ ഒറ്റക്ക് സര്‍ക്കാര്‍ രൂപീകരിച്ചു. സഖ്യകക്ഷിയായ കോണ്‍ഗ്രസിന് മത്സരിച്ച 25 സീറ്റുകളില്‍ 18 എണ്ണത്തിലും വിജയിക്കാനായി. എങ്കിലും മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് പ്രാതിനിധ്യം ഉണ്ടായിരുന്നില്ല.
m.k. stalin predicts a massive victory for the dmk in the 2026 tamil nadu elections, affirming unity among alliance partners and continuing the alliance with congress.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."