HOME
DETAILS

കോഴിക്കോട് അധ്യാപകരെ തടഞ്ഞു; സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങള്‍ തടയുന്നു, ബന്ദിന് സമാനമായി പണിമുടക്ക്

  
Web Desk
February 12, 2026 | 8:02 AM

kerala hit by 24-hour national strike as transport services halt and shops remain closed

കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാറിന്റെ തൊഴില്‍നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളിസംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്ക് 12 മണിക്കൂറാവുമ്പോള്‍ കേരളത്തില്‍ ബന്ദിന്റെ പ്രതീതിയാണ്. കെ.എസ്.ആര്‍.ടി.സി ഉള്‍പെടെ സംസ്ഥാനത്ത് സര്‍വിസുകള്‍ നടത്തുില്ല.  ഒട്ടോ-ടാക്‌സികളും നിരത്തിലിറങ്ങിയിട്ടില്ല. ചിലയിടങ്ങളില്‍ ഊബര്‍ ടാക്‌സികള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും പലയിടത്തും തടയുന്നതായാണ് റിപ്പോര്‍ട്ട്. വയനാടും പാലക്കാട്ടും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. 

കേരളത്തിലുടനീളം കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ചിലയിടത്ത് ജോലിക്കെത്തിയവരും സമരക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. കോഴിക്കോട് പുതിയങ്ങാടി ജി.യു.പി സ്‌കൂളില്‍ അധ്യാപകരെ തടഞ്ഞു. സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ സി.ഐ.ടി.യു കൊടികുത്തി. 

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എിങ്ങനെ പ്രധാന നഗരങ്ങളില്‍ ബസ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും പല ഡിപ്പോകളും നിശ്ചലമാണ്. ട്രെയിനുകളിലും മറ്റും യാത്രക്കെത്തിയവര്‍ സ്റ്റേഷനിലെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അവശ്യ സര്‍വീസുകാരെ കടത്തി വിടുമെന്ന് സമരസമിതി നേരത്തെ അറിയിച്ചിരുന്നു. 

അതിനിടെ പണിമുടക്കിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്കെത്തണമെന്നാണ് നിര്‍ദേശം. അവധിയെടുക്കുന്നവര്‍ക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. 

ലേബര്‍ കോഡുകളടക്കം കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയനുകള്‍ നടത്തുന്ന 24 മണിക്കൂര്‍ ദേശീയപണിമുടക്കാണ് പുരോഗമിക്കുന്നത്. ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസ് ഒഴികെയുള്ളവര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ആശുപത്രികള്‍, പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വിസുകള്‍ പ്രവര്‍ത്തിക്കും. ഇന്ന് അര്‍ധരാത്രിവരെയാണ് പണിമുടക്ക്. ബുധനാഴ്ച അര്‍ധരാത്രിയോടെ തന്നെ പ്രധാന വ്യവസായ കേന്ദ്രങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സമരം പ്രകടമായിത്തുടങ്ങി. 

 

kerala witnesses widespread disruption during the 24-hour national strike called by joint trade unions against central government labour policies, with transport services halted, shops closed, and the state government declaring dies-non.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2021-2026 ഇങ്ങനെയായിരുന്നു കേരളം; ഇനിയെങ്ങനെ?

Kerala
  •  a day ago
No Image

കിളിമാനൂരില്‍ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞു; രണ്ട് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ഇന്ത്യക്കാരുടെ യാത്രയ്ക്ക് സൗകര്യം ഒരുക്കി ഖത്തറിലെ ഇന്ത്യന്‍ എംബസി

qatar
  •  a day ago
No Image

ഗ്യാസ് സിലിണ്ടര്‍: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ട;  നിലവില്‍ സ്‌റ്റോക്കുണ്ട്, ബുക്ക് ചെയ്യുന്നതിനനുസരിച്ച് വീടുകളിലെത്തുമെന്നും അധികൃതര്‍

Kerala
  •  a day ago
No Image

ധര്‍മ്മടത്ത് വീണ്ടും ജനവിധി തേടി മുഖ്യമന്ത്രി; വികസനത്തുടര്‍ച്ചയ്ക്കായി വോട്ടഭ്യര്‍ഥന

Kerala
  •  a day ago
No Image

ഗള്‍ഫിലേക്കുള്ള വിമാന നിരക്കുകളില്‍ 30 ശതമാനം വരെ കൂടും; പെരുന്നാളിന് മുന്നോടിയായി ഇന്ധന സര്‍ച്ചാര്‍ജ് കൂട്ടി കമ്പനികള്‍

Saudi-arabia
  •  a day ago
No Image

അഞ്ചാം ഊഴത്തിന് കെ.ടി ജലീൽ; താനൂരിൽ വി. അബ്ദുറഹ്‌മാന് മൂന്നാം അങ്കം

Kerala
  •  a day ago
No Image

അഞ്ച് വർഷങ്ങൾ; അഞ്ച് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്

Kerala
  •  a day ago
No Image

പിണറായി വിജയനും 9 മന്ത്രിമാരും മത്സര രംഗത്ത്; പേരാവൂരിൽ കെ.കെ ശൈലജ, ഷംസീറിന് സീറ്റില്ല

Kerala
  •  a day ago
No Image

എമിറേറ്റ്‌സ് വിമാനങ്ങള്‍ റീബുക്ക് ചെയ്യാന്‍ അവസരം; യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് ഓണ്‍ലൈനായി മാറ്റങ്ങള്‍ വരുത്താം | UAE Travel Alert

uae
  •  a day ago