HOME
DETAILS

19-കാരിയെ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണത്തിന് ഇരയാക്കി; പ്രതികളായ മൂന്ന് സ്ത്രീകൾക്ക് കഠിനതടവ്

  
February 12, 2026 | 9:12 AM

chikkaballapur court sentences 3 women to 7 years for human trafficking and sexual exploitation

ചിക്കബെല്ലാപുര: പത്തൊമ്പതുകാരിയെ ബ്യൂട്ടി പാർലറിൽ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ മൂന്ന് സ്ത്രീകൾക്ക് കോടതി ഏഴുവർഷം കഠിനതടവ് വിധിച്ചു. ചിക്കബെല്ലാപുര ഒന്നാം അഡിഷണൽ സെഷൻസ് കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്. കേസിൽ വെങ്കിട്ടരമണമ്മ, ലക്ഷ്മി നരസമ്മ, ശാരദ എന്നിവരെയാണ് ശിക്ഷിച്ചത്.

കേസിൽ പ്രതികൾക്ക് നൽകിയിരിക്കുന്ന ശിക്ഷ വെങ്കിട്ടരമണമ്മയ്ക്ക് ഏഴുവർഷം കഠിനതടവും 7000 രൂപ പിഴയും,ലക്ഷ്മി നരസമ്മയ്ക്ക് ഏഴുവർഷം കഠിനതടവും 10,000 രൂപ പിഴയും, ശാരദയ്ക്ക് ഏഴുവർഷം കഠിനതടവും 15,000 രൂപ പിഴയുമാണ്

2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിക്കബെല്ലാപുര സ്വദേശിയായ പെൺകുട്ടിക്ക് ബെംഗളൂരുവിലെ ബ്യൂട്ടി പാർലറിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ പെൺകുട്ടിയെ കടത്തുകയായിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടിയെ മൂന്ന് ലക്ഷം രൂപയ്ക്ക് വിൽക്കുകയും ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിലെത്തിച്ച് നിർബന്ധിത ലൈംഗികവൃത്തിക്ക് ഇരയാക്കുകയുമായിരുന്നു.

രണ്ടുമാസത്തോളം നീണ്ട നരകയാതനയ്ക്കൊടുവിൽ പ്രതികളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട പെൺകുട്ടി ചിക്കബെല്ലാപുരയിലെ വനിതാ പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. അന്നത്തെ എസ്.പി കുശാൽ ചൗക്‌സിയുടെ നേതൃത്വത്തിൽ നടന്ന ഊർജിതമായ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒപ്പിടാൻ വരാൻ സൗകര്യമില്ല'; സ്റ്റേഷനിൽ വിളിച്ച് വെല്ലുവിളി, പിന്നാലെ മദ്യപിച്ചെത്തി പൊലിസിനെ അസഭ്യം പറഞ്ഞു; കാളികാവ് സ്വദേശി പിടിയിൽ

crime
  •  a month ago
No Image

സഹപാഠിയായ 24-കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി: ദൃശ്യങ്ങൾ കോളേജ് ഗ്രൂപ്പിലിട്ടു, മൃതദേഹത്തിനോടും നടുക്കുന്ന ക്രൂരത; പ്രതി പിടിയിൽ

crime
  •  a month ago
No Image

19ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; കിവികളുടെ കിളിപറത്തി ചരിത്രമെഴുതി യുവരാജ്

Cricket
  •  a month ago
No Image

'കേരളത്തില്‍ ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷമാകാന്‍ ഇനി അധികനാളുകളില്ല, ന്യൂനപക്ഷമായിരിക്കെ എല്ലാം തട്ടിപ്പറിച്ചവര്‍ ഭൂരിപക്ഷമാകുമ്പോള്‍ എന്തൊക്കെ കാട്ടിക്കൂട്ടും' വിദ്വേഷവുമായി വീണ്ടും വെള്ളാപ്പള്ളി

Kerala
  •  a month ago
No Image

വെടിക്കെട്ട് തുടരും; കോഹ്‌ലി നേടിയ അത്ഭുത റെക്കോർഡിലേക്ക് ലങ്കൻ താരം

Cricket
  •  a month ago
No Image

'കളളത്തരം കാണിച്ചവരെ അയ്യപ്പന്‍ വെറുതെവിടുമോ?... പറയാനുള്ളത് എല്ലാം പറയും'; നടന്‍ ജയറാം ഇഡി ഓഫിസില്‍ 

Kerala
  •  a month ago
No Image

സര്‍ക്കാറിന് തിരിച്ചടി; നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി; നിയമവിരുദ്ധമെന്ന് കോടതി

Kerala
  •  a month ago
No Image

കളിക്കളത്തിൽ അദ്ദേഹം ഒരിക്കലും തോൽക്കാൻ ആഗ്രഹിച്ചിരുന്നില്ല: ഡിബാല

Football
  •  a month ago
No Image

വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ച സംഭവം: ഹോട്ടല്‍ അടപ്പിച്ചു

Kerala
  •  a month ago
No Image

ഡോളർ കരുത്താർജ്ജിക്കുന്നു; രൂപ സമ്മർദ്ദത്തിൽ, ഓഹരി വിപണിയിൽ ഇടിവ്; റമദാനിൽ നാട്ടിലേക്ക് കൂടുതൽ പണം അയക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ | Indian Rupee Value

Economy
  •  a month ago