HOME
DETAILS

ഒരു കണ്ണിന്റെ കാഴ്ചശക്തി 85 ശതമാനം നഷ്ടമായി; പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്

  
Web Desk
February 13, 2026 | 7:19 AM

imran khans health critical report says 85 percent vision loss in one eye amid jail neglect allegations

ഇസ്‌ലാമാബാദ്: ജയിലില്‍ കഴിയുന്ന മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അദ്ദേഹത്തിന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും വിവരം. ഇമ്രാന്‍ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായി സുപ്രിംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി സല്‍മാന്‍ സഫ്ദര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് കണ്ണിനുള്ളിലുണ്ടായ രക്തം കട്ടപിടിച്ചതാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമായത്. 2025 ഒക്ടോബര്‍ വരെ ഇമ്രാന്‍ ഖാന് സാധാരണഗതിയിലുള്ള കാഴ്ചശക്തിയുണ്ടായിരുന്നു. 

തടങ്കലില്‍ കഴിയുമ്പോള്‍ ചികിത്സ ലഭിക്കാത്തതിനാലാണ് പിതാവിന് വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതെന്ന് ഇമ്രാന്‍ ഖാന്റെ മകന്‍ കാസിം ഖാന്‍ ചൂണ്ടിക്കാട്ടി.

''റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് എന്റെ പിതാവ് ഇമ്രാന്‍ ഖാന്റെ വലതു കണ്ണിന്റെ കാഴ്ചശക്തിയുടെ ഭൂരിഭാഗവും നഷ്ടപ്പെട്ടുവെന്നും 15% കാഴ്ചശക്തി മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നുമാണ്. 922 ദിവസത്തെ ഏകാന്ത തടവാണ് അദ്ദേഹത്തിന്. രക്തപരിശോധന നിഷേധിക്കല്‍ ഉള്‍പെടെ വൈദ്യശാസ്ത്രപരമായ അവഗണന നേരിടുകയാണ് അദ്ദേഹം. ജയിലില്‍ ശരിയായ ചികിത്സ മനഃപൂര്‍വ്വം നിഷേധിച്ചതിന്റെ നേരിട്ടുള്ള അനന്തരഫലമാണിത്,'' കാസിം ഖാന്‍ എക്സില്‍ എഴുതി.

കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ഇമ്രാന്‍ ഖാന്‍ ജയിലില്‍ കടുത്ത ഏകാന്ത തടവിലാണ്. പുറംലോകവുമായോ മറ്റ് തടവുകാരുമായോ ബന്ധപ്പെടാന്‍ അദ്ദേഹത്തിന് കഴിയില്ല. 73 വയസുള്ള ഇമ്രാന്‍ ഖാന് സ്വന്തം ഡോക്ടര്‍മാരെ കാണാനുള്ള അനുമതിയും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണുന്നതിനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മക്കളുമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ട് തവണ മാത്രമാണ് ഫോണില്‍ സംസാരിക്കാന്‍ അനുവദിച്ചത്. 

 

a report prepared for the supreme court of pakistan claims that former prime minister imran khan has lost 85 percent vision in his right eye due to alleged medical negligence during detention, raising serious health concerns.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിലെ ഷാ എണ്ണപ്പാടത്ത് ഡ്രോൺ ആക്രമണം; വൻ അഗ്നിബാധ

uae
  •  14 hours ago
No Image

കൊണ്ടോട്ടിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ രണ്ടുപേർക്ക് ദാരുണാന്ത്യം

Kerala
  •  15 hours ago
No Image

രാജ്യസഭാ തെരഞ്ഞെടുപ്പ്; ബിഹാറില്‍ അഞ്ച് സീറ്റിലും എന്‍ഡിഎക്ക് ജയം; നാലുപേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു 

National
  •  16 hours ago
No Image

'നോമ്പ് കാലത്ത് ഭക്ഷണം വിളമ്പിയതിന് മുസ്‌ലിങ്ങള്‍ ആക്രമിച്ചു'; വാട്‌സ്ആപ്പിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച പ്രതി പിടിയില്‍ 

Kerala
  •  16 hours ago
No Image

പട്ടികയിൽ തുഷാറില്ല; 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ് 

Kerala
  •  17 hours ago
No Image

തൃശൂര്‍ ഒല്ലൂരില്‍ യുവതിയെ അയല്‍വാസി കുത്തിക്കൊന്നു

Kerala
  •  17 hours ago
No Image

ഹോര്‍മുസില്‍ ഇടപെടില്ല; ട്രംപിനെ ഞെട്ടിച്ച് സഖ്യ രാഷ്ട്രങ്ങളുടെ നിലപാട്; യുദ്ധത്തില്‍ ഒറ്റപ്പെട്ട് ഇസ്‌റാഈലും, യുഎസും 

International
  •  17 hours ago
No Image

വലിയ വിസ്മയങ്ങള്‍ ഇനിയും ഉണ്ടാകും; നല്ല കമ്മ്യൂണിസ്റ്റുകളെ ചേര്‍ത്ത് പിടിക്കണം; ടികെ ഗോവിന്ദന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതികരിച്ച് വിഡി സതീശന്‍ 

Kerala
  •  18 hours ago
No Image

കര്‍ണാടകയില്‍ 17,969 ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ കയ്യേറിയതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  18 hours ago
No Image

എറണാകുളത്ത് അങ്കമാലി സ്വദേശിയെ വെടിവെച്ചു കൊന്നു; മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  18 hours ago