HOME
DETAILS

'കേരള കോണ്‍ഗ്രസ് നാഥനില്ലാ കളരിയല്ല, ജോസ് കെ മാണി പാലായില്‍ മത്സരിക്കും'; ആവര്‍ത്തിച്ച് റോഷി അഗസ്റ്റിന്‍, ഉറപ്പില്ലെന്ന് ജോസ്

  
Web Desk
February 13, 2026 | 8:18 AM

jose-k-mani-to-contest-from-pala-roshi-augustine-asserts-jose-responds

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പാലായില്‍ തന്നെ മത്സരിക്കുമെന്ന നിലപാടില്‍ ഉറച്ച് റോഷി അഗസ്റ്റിന്‍. പെട്ടെന്നുണ്ടായ വികാരത്തിന്റെ പുറത്ത് പറഞ്ഞതല്ലെന്നും മറിച്ച് കൃത്യമായ ആലോചനയോടെയുള്ള രാഷ്ട്രീയ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് നാഥനില്ല കളരിയല്ലെന്നും, പാര്‍ട്ടിക്ക് കരുത്തുറ്റ നേതൃത്വം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, റോഷി അഗസ്റ്റിന്റെ പ്രസ്താവനയെ തള്ളുന്ന നിലപാടാണ് ജോസ് കെ മാണി സ്വീകരിച്ചത്. താനോ സിറ്റിങ് എം.എല്‍.എമാരോ മത്സരിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പു പറയാന്‍ കഴിയില്ലെന്നും റോഷിയുടേത് സ്‌നേഹക്കൂടുതല്‍ കൊണ്ടുള്ള പ്രതികരണമാണെന്നുമായിരുന്നു ജോസ് കെ മാണി പറഞ്ഞത്. 

സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച് പാര്‍ട്ടിയില്‍ ഇതുവരെ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നും, ഉചിതമായ സമയത്ത് പാര്‍ട്ടിയും എല്‍.ഡി.എഫും ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നേരത്തെ എല്‍.ഡി.എഫിന്റെ മധ്യമേഖലാ വികസന മുന്നേറ്റ ജാഥ അടിമാലിയില്‍ എത്തിയപ്പോഴായിരുന്നു ജോസ് കെ മാണി പാലായില്‍ തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ പ്രഖ്യാപിച്ചത്.

'പാലായില്‍ മത്സരിക്കുമോ എന്ന ചോദ്യം കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് .കെ മാണിയോട് ചോടിച്ചപ്പോള്‍ അത് പാര്‍ട്ടി തീരുമാനിക്കും എന്ന് ജോസ് കെ മാണി. ഉടന്‍ മൈക്ക് പിടിച്ചുവാങ്ങി . 'ജോസ് കെ. മാണി മത്സരിക്കും, സംശയമെന്ത്? അതൊക്കെ പാര്‍ട്ടിയുടെ തീരുമാനമാണ്. സജ്ജമായി തന്നെ രംഗത്തുവരും, സജീവമായി നേരിടും.' -മന്ത്രി റോഷി അഗസ്റ്റിന്റെ മറുപടി

2019ലെ ഉപതെരഞ്ഞെടുപ്പില്‍ മാണി .സി കാപ്പന്‍ പാലാ പിടിച്ചെടുത്തത് വലിയ അട്ടിമറിയായിരുന്നു. പിന്നീട് 2021 ലെ തിരഞ്ഞെടുപ്പില്‍ ജോസ് .കെ മാണി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി എത്തിയെങ്കിലും 15,378 വോട്ടുകള്‍ക്ക് മാണി .സി കാപ്പനോട് പരാജയപ്പെട്ടു. കഴിഞ്ഞ പരാജയത്തിന് ശേഷം രാജ്യസഭാ അംഗമെന്ന നിലയില്‍ കിട്ടിയ ഫണ്ട് അധികവും പാലായില്‍ ചെലവഴിച്ച് മണ്ഡലത്തില്‍ സജീവമാണെങ്കിലും അവിടത്തെ വിധി തന്റെ രാഷ്ട്രീയ ഭാവിക്ക് ചെറുതല്ലാത്ത വെല്ലുവിളിയാകുമെന്ന ബോധ്യം ജോസ് .കെ മാണിക്കുണ്ട്.

 

Senior leader Roshi Augustine has firmly stated that Jose K. Mani will contest from Pala in the upcoming Kerala Assembly elections. He clarified that the statement was not made out of sudden emotion but was a well-thought-out political decision, adding that Kerala Congress (M) requires strong leadership.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ണാടകയില്‍ 17,969 ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ കയ്യേറിയതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  17 hours ago
No Image

എറണാകുളത്ത് അങ്കമാലി സ്വദേശിയെ വെടിവെച്ചു കൊന്നു; മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  17 hours ago
No Image

'ഫസൽ വധക്കേസ് പ്രതിക്ക് തെരഞ്ഞെടുപ്പിൽ സീറ്റ്; കലാപത്തിന് വെടി മരുന്നിട്ട പ്രതിയെ മത്സരിപ്പിച്ച് സിപിഎം ആരെയാണ് വെല്ലുവിളിക്കുന്നത്?' രാഹുൽ മാങ്കൂട്ടത്തിൽ

Kerala
  •  18 hours ago
No Image

പാലായിൽ ജോസ് കെ. മാണി തന്നെ; ചാലക്കുടിയിൽ സർപ്രൈസ്; കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു 

Kerala
  •  20 hours ago
No Image

പാലായില്‍ ജോസ് കെ മാണി തന്നെ;സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ്

Kerala
  •  20 hours ago
No Image

യുഎഇക്ക് നേരെ വീണ്ടും ഇറാൻ ആക്രമണം; ഇന്ന് മാത്രം പ്രതിരോധ സേന തകർത്തത് ആറ് ബാലിസ്റ്റിക് മിസൈലുകളും 21 ഡ്രോണുകളും

uae
  •  20 hours ago
No Image

ആവശ്യത്തിൽ കൂടുതൽ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചുവെക്കുന്നതിനെതിരെ കുവൈത്ത് സർക്കാർ; വിലക്കയറ്റത്തിനെതിരെ കർശന നടപടി

Kuwait
  •  20 hours ago
No Image

മൂന്ന് തവണ എംഎല്‍എയായി, ഇനി ഭാര്യയെയാക്കണം; എം.വി. ഗോവിന്ദനെതിരെ ടി.കെ.ഗോവിന്ദന്‍, പിന്നാലെ പാര്‍ട്ടിവിട്ടു 

Kerala
  •  20 hours ago
No Image

കണ്ണൂരിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അധ്യാപിക മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Kerala
  •  20 hours ago
No Image

In Depth:: റഫ അതിർത്തി അടച്ച് ഇസ്റാഈൽ: ഗസ്സയിൽ ചികിത്സ ലഭിക്കാതെ മരിച്ചു വീഴുന്നത് കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധി രോഗികൾ

International
  •  20 hours ago