HOME
DETAILS

ചോളച്ചാക്കുകൾക്കുള്ളിൽ കോടികളുടെ മയക്കുമരുന്ന്; അന്താരാഷ്ട്ര ലഹരിമാഫിയയെ പൂട്ടി യുഎഇ-കുവൈത്ത് സംയുക്ത ദൗത്യം

  
February 13, 2026 | 12:53 PM

uae kuwait joint operation busts international drug mafia hiding crores worth narcotics in rice sacks

ദുബൈ: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയെ തകർത്ത് യുഎഇയും കുവൈത്തും. ദുബൈ പൊലിസും കുവൈത്ത് പൊലിസും സംയുക്തമായി നടത്തിയ നീക്കത്തിൽ 14 ദശലക്ഷത്തിലധികം ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു. ചോള ധാന്യങ്ങൾ നിറച്ച ചാക്കുകളിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.

അഞ്ച് കണ്ടെയ്‌നറുകളിലായാണ് ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. കൃത്യമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദുബൈ പൊലിസും കുവൈത്ത് പൊലിസും ചേർന്ന് വിപുലമായ നിരീക്ഷണം നടത്തിയിരുന്നു. ഒരു അറബ് രാജ്യത്തെ തുറമുഖം വഴി എത്തിയ ചരക്കുമായി ബന്ധമുള്ള മൂന്ന് അറബ് പൗരന്മാരെ നിരീക്ഷണത്തിലൂടെ തിരിച്ചറിഞ്ഞിരുന്നു.

ചരക്ക് സംഭരണശാലയിലേക്ക് മാറ്റുന്നതിനിടെ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 14,062,500 ഗുളികകൾ അടങ്ങിയ രണ്ട് ടണ്ണും 250 കിലോഗ്രാമും വരുന്ന മയക്കുമരുന്ന് സംഭവസ്ഥലത്തുനിന്നുതന്നെ പിടിച്ചെടുത്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഏകോപനത്തിന്റെയും ഇന്റലിജൻസ് കൈമാറ്റത്തിന്റെയും ഫലമാണ് ഈ വലിയ വിജയമെന്ന് നാഷണൽ ആന്റി നാർക്കോട്ടിക് ബ്യൂറോ ചെയർമാൻ ശൈഖ് സായിദ് ബിൻ ഹമദ് അൽ നഹ്യാൻ പറഞ്ഞു. ഈ നടപടി പ്രാദേശിക സുരക്ഷ വർദ്ധിപ്പിക്കാനും അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് തടയാനും സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

uae and kuwait joint operation busts international drug mafia after seizing narcotics worth crores hidden inside rice sacks. authorities dismantled trafficking network, arresting key suspects and strengthening cross border security cooperation against organized crime syndicates.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  6 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  6 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  6 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  6 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  6 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  6 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  6 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  6 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  6 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  6 days ago