HOME
DETAILS

റെഗുലര്‍, സപ്ലിമെന്ററി പരീക്ഷ ചോദ്യ പേപ്പറുകള്‍ പരസ്പരം മാറി നല്‍കി; ആലപ്പുഴ എസ്ഡി കോളജില്‍ ഒന്നാം വര്‍ഷ ബിരുദ ഫലം തടഞ്ഞു

  
February 13, 2026 | 1:13 PM

 first-year degree results at sd college alappuzha have been withheld  after question paper change

ആലപ്പുഴ: ആലപ്പുഴ എസ്.ഡി കോളജില്‍ ചോദ്യ പേപ്പര്‍ മാറി നല്‍കിയതിനെ തുടര്‍ന്ന് ഒന്നാം വര്‍ഷ ബിരുദ ഫലം തടഞ്ഞു.  റെഗുലര്‍, സപ്ലിമെന്ററി പരീക്ഷ ചോദ്യ പേപ്പറുകളാണ് പരസ്പരം മാറിയത്. പേപ്പര്‍ മാറിയ സംഭവം പ്രിന്‍സിപ്പലും സമ്മതിച്ചു.

കോഡ് മാറിയപ്പോയതാണ് ചോദ്യ പേപ്പര്‍ മാറാന്‍ കാരണമെന്നാണ് കോളജിന്റെ വിശദീകരണം. സപ്ലിമെന്ററി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് റഗുലര്‍ പരീക്ഷയുടെ പേപ്പറും, റെഗുലര്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് സപ്ലിമെന്ററി പേപ്പറുമാണ് മാറി നല്‍കിയത്. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

പരീക്ഷ മൂല്യ നിര്‍ണയവും കോളജില്‍ നിന്നുതന്നെയാണ് നടന്നത്. ഇതിനിടെയാണ് ചോദ്യ പേപ്പര്‍ മാറി നല്‍കിയത് അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുന്നത്. സാങ്കേതിക പ്രശ്‌നങ്ങളാണ് കാരണമെന്ന വാദമുയര്‍ത്തി സംഭവത്തെ കോളജ് പ്രതിരോധിച്ചെങ്കിലും വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായെത്തി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. ഇതോടെ ചോദ്യ പേപ്പര്‍ മാറി നല്‍കിയെന്ന് കുറ്റസമ്മതം നടത്തി പ്രിന്‍സിപ്പല്‍ രംഗത്തെത്തി. 

അതേസമയം സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് വിദ്യാര്‍ഥികള്‍. കോളജിന്റെ അനാസ്ഥ തങ്ങളുടെ ഒരു വര്‍ഷം നഷ്ടമാക്കിയെന്ന് വിദ്യാര്‍ഥികള്‍ പരഞ്ഞു. കാരണക്കാരായ പ്രിന്‍സിപ്പലടക്കമുള്ള കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്.

the first-year degree results at sd college alappuzha have been withheld after question papers were mistakenly interchanged. the regular and supplementary exam question papers were swapped, and the principal has admitted the error.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  4 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  4 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  4 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  4 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  4 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  4 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  4 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  4 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  4 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  4 days ago