ചെക്പോസ്റ്റുകളിലെ പാല്‍പരിശോധനാ കേന്ദ്രങ്ങളില്‍ ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ സന്ദര്‍ശനം
പാലക്കാട്: ഓണവിപണി ലക്ഷ്യമാക്കി ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന പാല് പരിശോധിക്കുന്ന ചെക് പോസ്റ്റുകളിലെ പരിശോധനാ കേന്ദ്രങ്ങളില്‍ ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ പരിശോധന നടത്തി.
വാളയാര്‍, മീനാക്ഷിപുരം ചെക് പോസ്റ്റുകളില്‍ ക്ഷീരവികസനവകുപ്പ് സ്ഥാപിച്ച താല്‍ക്കാലിക പാല്‍പരിശോധനാ ലബോറട്ടറികളിലാണ് ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ജോര്‍ജ്കുട്ടി ജേക്കബ് പരിശോധന നടത്തിയത്.
നിര്‍ദിഷ്ട ഗുണനിലവാരം പുലര്‍ത്താത്ത കമ്പനികള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനുള്ള നിയമപ്രകാരമുള്ള അധികാരം ക്ഷീരവികസന വകുപ്പിന് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു വരികയാണെന്നും ഡയറക്ടര്‍ അറിയിച്ചു.
വരും വര്‍ഷങ്ങളില്‍ അന്താരാഷ്ട്ര പരിശോധനാ പ്രോട്ടോക്കോള്‍ പ്രകാരമുള്ള പരിഷ്കാരങ്ങള്‍ പരിശോധനയില്‍ ഏര്‍പ്പെടുത്തുമെന്നും ഡയറക്ടര്‍ പറഞ്ഞു.
ഇതരസംസ്ഥാനത്തുനിന്നുള്ള പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച മുതല്‍ ആന്റിബയോട്ടിക് പരിശോധന തുടങ്ങിയിട്ടുണ്ട്.
രോഗബാധിതരായ പശുക്കള്‍ക്ക് നല്കുന്ന മരുന്നിന്റെ അംശം പാലില്‍ കലര്‍ന്നിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കാനാണിത്.
സുപ്രഭാതം കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍നിന്നും കൃത്രിമപാല് ഒഴുകുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."