നെടിയാംകോട് വൻ കവർച്ച; വീട് കുത്തിത്തുറന്ന് 27 പവനും മുപ്പതിനായിരം രൂപയും കവർന്നു; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നെടിയാംകോട് ഭാഗത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച. നെടിയാംകോട് സ്വദേശി ഷാജു സാമുവേലിന്റെ വീട്ടിലാണ് മോഷണം നടന്നത്. 27 പവൻ സ്വർണ്ണാഭരണങ്ങളും 30,000 രൂപയുമാണ് കവർച്ച ചെയ്യപ്പെട്ടത്. മകളുടെ വീട്ടിൽ പോയിരുന്ന ഷാജുവും കുടുംബവും ഇന്ന് തിരികെ എത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ അലമാരകളും മറ്റും തകർത്ത നിലയിലായിരുന്നു. ഉടൻ തന്നെ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു.
വളരെ ആസൂത്രിതമായാണ് മോഷണം നടന്നിരിക്കുന്നത് എന്ന് പൊലിസ് പറഞ്ഞു. തെളിവ് നശിപ്പിക്കാനായി മോഷ്ടാക്കൾ വീട്ടിലെ സിസിടിവി ക്യാമറകൾ തകർക്കുകയും ക്യാമറകൾക്ക് മുകളിൽ തോർത്ത് ഇട്ട് മൂടി ദൃശ്യങ്ങൾ മറയ്ക്കാൻ ശ്രമിച്ചതായും പൊലിസ് വ്യക്തമാക്കി.
സംഭവത്തിൽ പാറശ്ശാല പൊലിസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പൊലിസ് അന്വേഷണം പുരോഗമിക്കുകയാണ്.
A major robbery occurred at the residence of Shaju Samuel in Nediyamcode, Neyyattinkara, while the family was away visiting a relative. Thieves broke into the house and decamped with 27 sovereigns of gold ornaments and 30,000 in cash. gold roberry in kerala. gold in kerala
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."