HOME
DETAILS

നാല് പരാതികൾ, കണ്ണീരൊപ്പിയ നാല് ഉത്തരവുകളും; മാനുഷികതയുടെ കരുതലുമായി വീണ്ടും ഷാർജ ഭരണാധികാരി

  
February 13, 2026 | 1:52 PM

four petitions four compassionate orders sharjah ruler extends humanitarian support once again

ഷാർജ: ജനങ്ങളുടെ ആവലാതികൾക്ക് കാതോർക്കുന്ന ഭരണാധികാരി എന്ന ഖ്യാതി ഒരിക്കൽ കൂടി അടിവരയിട്ട് ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഷാർജ റേഡിയോയിലെ പ്രശസ്തമായ 'ഡയറക്ട് ലൈൻ' (Direct Line) പരിപാടിയിലൂടെ വ്യാഴാഴ്ച അദ്ദേഹം നടത്തിയ ഇടപെടലുകൾ വഴി നാല് കുടുംബങ്ങൾക്കാണ് അപ്രതീക്ഷിത ആശ്വാസം ലഭിച്ചത്. നിയമങ്ങളേക്കാൾ മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന നൽകുന്ന അദ്ദേഹത്തിന്റെ നടപടി പ്രവാസി-സ്വദേശി സമൂഹങ്ങൾക്കിടയിൽ വലിയ പ്രശംസ നേടുകയാണ്.

അസുഖബാധിതനായി വീൽചെയറിൽ കഴിയുന്ന ഭർത്താവിനെ പരിചരിക്കാനായി അവധിയെടുത്ത അമൽ അൽ ജുനൈബി എന്ന സർക്കാർ ഉദ്യോഗസ്ഥയ്ക്കാണ് ശൈഖ് സുൽത്താൻ ആദ്യം തുണയായത്. ചട്ടങ്ങൾ ലംഘിച്ച് തന്റെ ശമ്പളം പിടിച്ചുവെച്ച മേലുദ്യോഗസ്ഥന്റെ നടപടി അവർ റേഡിയോയിലൂടെ ഭരണാധികാരിയെ അറിയിച്ചു. ഉടൻ തന്നെ വിഷയത്തിൽ ഇടപെട്ട ശൈഖ് സുൽത്താൻ ഉദ്യോഗസ്ഥന്റെ നടപടി തെറ്റാണെന്ന് പ്രഖ്യാപിച്ചു. ഹ്യൂമൻ റിസോഴ്സസ് വകുപ്പ് തലവന് നിർദ്ദേശം നൽകി യുവതിയുടെ ശമ്പളവും അവധി ദിനങ്ങളും അടിയന്തരമായി പുനഃസ്ഥാപിക്കാൻ അദ്ദേഹം ഉത്തരവിട്ടു.

കൽബയിൽ നിന്നുള്ള ആമിർ എന്ന വ്യക്തിയുടെ പരാതിക്ക് ലഭിച്ച പരിഹാരം അക്ഷരാർത്ഥത്തിൽ ഏവരെയും അമ്പരപ്പിച്ചു. തന്റെ വീടിനടുത്തുള്ള മലിനജല പൈപ്പ് ലൈനുകൾ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നതായിരുന്നു ആമിറിന്റെ പരാതി. എന്നാൽ വിഷയം ഗൗരവമായി എടുത്ത ഭരണാധികാരി, ആമിറിനും സമീപത്തെ മറ്റ് അഞ്ച് കുടുംബങ്ങൾക്കും ആറു മാസത്തിനുള്ളിൽ യൂണിവേഴ്‌സിറ്റി ഡിസ്ട്രിക്റ്റിലെ പുതിയ റെസിഡൻഷ്യൽ കോംപ്ലക്‌സിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വീടുകൾ നൽകുമെന്ന് പ്രഖ്യാപിച്ചു.

ഓസ്ട്രേലിയയിലെ സിഡ്‌നി സർവകലാശാലയിൽ പഠിക്കുന്ന മകളുടെ സ്കോളർഷിപ് മുടങ്ങിയതിനെത്തുടർന്ന് സഹായം അഭ്യർഥിച്ച ഫാത്തിമ മുഹമ്മദിനും അപ്രതീക്ഷിത സഹായം ലഭിച്ചു. ഒരു വിഷയത്തിൽ മാർക്ക് കുറഞ്ഞതോടെയാണ് സ്കോളർഷിപ് റദ്ദാക്കപ്പെട്ടത്. എന്നാൽ കുട്ടിയുടെ തുടർപഠനം മുടങ്ങാൻ പാടില്ലെന്ന് വ്യക്തമാക്കിയ ശൈഖ് സുൽത്താൻ, ഈ വർഷത്തെ വിദ്യാഭ്യാസ ചെലവായ 3 ലക്ഷം ദിർഹം (ഏകദേശം 68 ലക്ഷം രൂപ) അമീരി ദിവാൻ നേരിട്ട് വഹിക്കാൻ ഉത്തരവിട്ടു.

ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്ന ഉമ്മു അബ്‌ദുറഹ്‌മാൻ എന്ന യുവതിയുടെ കണ്ണീരും ഭരണാധികാരി തുടച്ചു. വരുമാന മാർഗങ്ങളോ ഇൻഷുറൻസോ ഇല്ലാത്ത ഇവർക്ക് നേരത്തെ ലഭിച്ചിരുന്ന ചികിത്സാ സഹായം നിലച്ചിരിക്കുകയായിരുന്നു. വിവരം അറിഞ്ഞയുടൻ സഹായം അടിയന്തരമായി പുനരാരംഭിക്കാൻ അമീരി ദിവാൻ തലവന് അദ്ദേഹം നിർദ്ദേശം നൽകി.

പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമത്തിന് മുൻഗണന നൽകുന്ന ഷാർജയുടെ കരുതലാണ് ഈ നാല് തീരുമാനങ്ങളിലൂടെയും ഒരിക്കൽ കൂടി ലോകം കണ്ടത്.

the ruler of sharjah issued four compassionate directives after reviewing separate petitions, offering financial relief and support to distressed families. the move reflects the emirate’s continued commitment to humanitarian values and responsive governance.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  11 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  11 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  11 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  11 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  11 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  11 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  11 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  11 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  11 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  11 days ago