HOME
DETAILS

വിദേശ നാണ്യ വിനിമയ ചട്ടലംഘന കേസ്; ബിജെപി നേതാവ് അമരീന്ദര്‍ സിംഗിന് നോട്ടീസ് അയച്ച ഇഡി ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

  
February 13, 2026 | 2:29 PM

ed official who sent a summons to punjab former chief minister and bjp leader captain amarinder singh transferred

ചണ്ഡീഗഢ്: വിദേശ നാണ്യ വിനിമയ ചട്ടലംഘന കേസില്‍ പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് സമന്‍സ് അയച്ച ഇഡി ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. ഇഡി അഡീഷണല്‍ ഡയറക്ടര്‍ രവി തിവാരിയെ ജലന്ദറില്‍ നിന്ന് ചെന്നൈയിലേക്കാണ് സ്ഥലം മാറ്റിയത്. കേസില്‍ അമരീന്ദര്‍ സിംഗിനും, മകന്‍ രനീന്ദര്‍ സിംഗിനുമാണ് ഇഡി സമന്‍സ് അയച്ചത്. 

സ്വിറ്റ്‌സ്വര്‍ലന്‍ഡിലെ എച്ച്എസ്ബിസി ബാങ്ക് അക്കൗണ്ടുകള്‍, ജാക്കരന്ത ട്രസ്റ്റ് തുടങ്ങിയവുമായി ബന്ധപ്പെട്ട് വിദേശ ആസ്തികള്‍ വെളിപ്പെടുത്തിയിലെന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള കേസ്. ആദായ നികുതി വകുപ്പിന്റെ പക്കലുള്ള രേഖകള്‍ പരിശോധിക്കാന്‍ ഛണ്ഡീഗഡ് ഹൈക്കോടതി ഇഡിക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി സമന്‍സ് അയച്ചത്. 

രനീന്ദര്‍ സിംഗിനോട് ഫെബ്രുവരി 12നും, അമരീന്ദറിനോട് 13നുമാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അമരീന്ദര്‍ മുട്ട് ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണെന്ന് ചൂണ്ടിക്കാട്ടി ഇരുവരും അന്വേഷണത്തിന് ഹാജരായില്ല. 

അതേസമയം അമരീന്ദറിനെതിരായ ഇഡി നീക്കം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. അമരീന്ദര്‍ സിംഗ് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അമരീന്ദറിന്റെ മടങ്ങി വരവിനോട് കോണ്‍ഗ്രസ് നേതൃത്വവും അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇതിന് പിന്നാലെയുണ്ടായ ഇഡി നടപടി ബിജെപിയുടെ രാഷ്ട്രീയ പക പോക്കലാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. വിവാദങ്ങള്‍ക്കിടെ തങ്ങള്‍ ബിജെപിയില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി അമരീന്ദറിന്റെ മകള്‍ ജയ് ഇന്ദര്‍ കൗര്‍ രംഗത്തെത്തി.

ED official who sent a summons to Punjab former Chief Minister and BJP leader Captain Amarinder Singh has been transferred to Chennai. 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കെട്ടിടത്തിന് ഭാഗിക നാശനഷ്ടം

International
  •  13 days ago
No Image

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക്

Kerala
  •  13 days ago
No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  13 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  13 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  13 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  13 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  13 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  13 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  13 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  13 days ago