HOME
DETAILS

അവിശ്വാസികൾ ഭരിക്കുമ്പോൾ കണ്ണ് സമ്പത്തിൽ മാത്രം; മന്ത്രി രാജിവെക്കേണ്ട ആവശ്യമില്ല, ജനങ്ങൾ ഉടൻ പുറത്താക്കും; അയ്യപ്പസംഗമത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ 

  
Web Desk
February 13, 2026 | 3:27 PM

ayyappa sangamam is another scam when non-believers rule their focus is only on money kc venugopal slams kerala govt

കോട്ടയം: ആഗോള അയ്യപ്പ സംഗമം വൻ കൊള്ളയായി മാറിയിരിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. വിശ്വാസികളല്ലാത്തവർ ഭരണം നടത്തുമ്പോൾ അവരുടെ ലക്ഷ്യം കേവലം സമ്പത്ത് മാത്രമാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ശബരിമലയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശബരിമലയിലെ സ്വർണക്കൊള്ളയെ വെള്ളപൂശാനാണ് ആഗോള അയ്യപ്പസംഗമം നടത്തിയത്. എന്നാൽ ആ സംഗമം തന്നെ മറ്റൊരു വലിയ കൊള്ളയായി മാറിയിരിക്കുകയാണ്. ക്ഷേത്രഭരണം ഏൽപ്പിച്ചവർ നടത്തുന്ന കൊള്ള നിയന്ത്രിക്കാൻ ഇവിടെ സർക്കാരില്ല. അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത് എന്നും വേണുഗോപാൽ എം.പി പറഞ്ഞു.

നാടിനെ ലജ്ജിപ്പിക്കുന്ന ഇത്തരം കാര്യങ്ങൾ ഹൈക്കോടതിക്ക് അന്വേഷിക്കേണ്ടി വരുന്നത് ഗൗരവകരമായ സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ നൽകിയ മറുപടിക്കെതിരെയും കെ.സി. വേണുഗോപാൽ ആഞ്ഞടിച്ചു. ദേവസ്വം ബോർഡ് നൽകുന്ന തെറ്റായ കണക്കുകൾ അതേപടി നിയമസഭയിൽ അവതരിപ്പിക്കുകയല്ല മന്ത്രി ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭയിൽ പറയുന്ന കാര്യങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം മന്ത്രിക്കുണ്ട്. ബോർഡ് നൽകുന്ന വിവരങ്ങൾ സത്യമാണോ എന്ന് അന്വേഷിക്കാതെ സഭയിൽ അവതരിപ്പിക്കുന്നത് തെറ്റായ കീഴ്വഴക്കമാണ്. നിയമസഭയിൽ പോലും മന്ത്രി കള്ളം പറഞ്ഞിരിക്കുകയാണ്. ഈ വിഷയത്തിൽ മന്ത്രി രാജിവെക്കേണ്ടതില്ലെന്നും, വരുംദിവസങ്ങളിൽ ജനങ്ങൾ തന്നെ ഇത്തരക്കാരെ അടിച്ചു പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

AICC General Secretary K.C. Venugopal MP launched a scathing attack on the Kerala government, alleging that the Global Ayyappa Sangamam has turned into a massive financial scam. Speaking in Kottayam, Venugopal claimed that when "non-believers" hold power, their only focus is on exploiting temple wealth.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  10 days ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  10 days ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  10 days ago
No Image

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

National
  •  10 days ago
No Image

അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ

Cricket
  •  10 days ago
No Image

പടക്കം പൊട്ടിക്കലും ലഡു വിതരണവും; പി കെ ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ മണ്ണാർക്കാട് ആഘോഷം

Kerala
  •  10 days ago
No Image

പാര്‍ട്ടിയില്‍ അവഗണനയെന്ന് ആരോപണം; തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു 

Kerala
  •  10 days ago
No Image

ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനം തകര്‍ന്നുവീണതായി സംശയം; പൈലറ്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ച് വ്യോമസേന 

National
  •  10 days ago
No Image

തൊണ്ടിമുതല്‍ കേസ്; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആന്റണി രാജു ഹൈക്കോടതിയില്‍; എതിര്‍ത്ത് സര്‍ക്കാര്‍ 

Kerala
  •  10 days ago
No Image

പന്ത്രണ്ടു വയസുകാരൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  10 days ago