പുരം കലക്കലില്‍ പൊലിസിന് ക്ലീന്‍ചിറ്റ്; തിരുവനമ്പാടി വിഭാഗത്തെ കുറ്റപ്പെടുത്തി എസ്.ഐ.ടി റിപ്പോര്‍ട്ട്
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ പൊലിസിന് ക്ലീന്‍ചിറ്റ് നല്‍കി എസ്.ഐ.ടി റിപ്പോര്‍ട്ട്. പൂരം അലങ്കോലപ്പെട്ടതില്‍ ഉദ്യോഗസ്ഥതല ഗൂഢാലോചനയുണ്ടായെന്ന ആരോപണം പ്രത്യേക അന്വേഷണ സംഘം തള്ളി. മഠത്തില്‍വരവ് സമയത്ത് പൊലിസ് ലാത്തിച്ചാര്‍ജ് ചെയ്തിട്ടില്ലെന്നും ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവമ്പാടി വിഭാഗത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് പൂരം പ്രതിസന്ധിയിലാവാന്‍ കാരണമെന്നാണ് കണ്ടെത്തല്‍. മഠത്തില്‍ വരവ് വരുമ്പോള്‍ പൊലിസ് ലാത്തിച്ചാര്‍ജ് ചെയ്തതില്‍ നിന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നായിരുന്നു ആരോപണമുയര്‍ന്നത്. എന്നാല്‍ ഇക്കാര്യം അന്വേഷണ സംഘം തള്ളി. തിരക്ക് നിയന്ത്രിക്കാന്‍ കെട്ടിയ വടം മറികടന്ന് ചിലര്‍ വന്നപ്പോള്‍ ലാത്തി കാട്ടി തിരിച്ച് കയറ്റുകയാണ് പൊലിസ് ചെയ്തത്. പിന്നാലെ യാതൊരു പ്രകോപനവുമില്ലാതെ തന്നെ തിരുവമ്പാടി വിഭാഗം ലൈറ്റ് ഓഫാക്കുകയും, വെടിക്കെട്ട് ഉപേക്ഷിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
2024ലെ പൂരം അട്ടിമറിയില്‍ ഗൂഢാലോചന ആരോപിച്ച് രാഷട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. പൂരം അലങ്കോലപ്പെടുത്തി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് സുരേഷ് ഗോപിയെ ജയിപ്പിക്കാനുള്ള ശ്രമം നടന്നെന്നാണ് ആരോപണം. ഇതിന് എഡിജിപി അജിത് കുമാര്‍ കൂട്ടു നിന്നെന്നും ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ, കോണ്‍ഗ്രസ് സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
അതേസമയം അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റാണെന്നും, ഒരു വരി പോലും അംഗീകരിക്കാനാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന എംആര്‍ അജിത്കുമാറിന്റെ വീഴ്ച്ചകള്‍ വ്യക്തമാക്കി ഡിജിപിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ലൈവ് ആയി കേരളവും ഇന്ത്യയും കണ്ട കാഴ്ച്ച മറച്ചുവെച്ച് അജിത് കുമാറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി എഴുതിയ തിരക്കഥയാണ് റിപ്പോര്‍ട്ടെന്നും മുരളീധരന്‍ പറഞ്ഞു.
The SIT report has given a clean chit to the police in the Thrissur Pooram disruption case. The Special Investigation Team rejected the allegation that there was an official-level conspiracy behind the festival being thrown into disarray."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."