HOME
DETAILS

പപ്പടം വിളമ്പിയില്ല; തിരുവനന്തപുരത്ത് വിവാഹവിരുന്നിനിടെ ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ലും കസേരയേറും

  
Web Desk
February 13, 2026 | 4:40 PM

guests clash and hurl chairs at thiruvananthapuram wedding after pappadam service delay

തിരുവനന്തപുരം: സദ്യയ്ക്ക് പപ്പടം വിളമ്പാത്തതിനെച്ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ. ബാലരാമപുരം ഊരൂട്ടമ്പലത്തിന് സമീപം നീറമൺകരയിൽ നടന്ന വിവാഹസൽക്കാരത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

വിവാഹസൽക്കാരം നടന്ന ഹാളിലായിരുന്നു സംഘർഷത്തിന്റെ തുടക്കം. സദ്യ വിളമ്പുന്നതിനിടെ പപ്പടം ലഭിച്ചില്ലെന്ന് പറഞ്ഞ് തുടങ്ങിയ ചെറിയ വാക്കേറ്റം നിമിഷങ്ങൾക്കുള്ളിൽ വലിയ കൈയാങ്കളിയായി മാറി. വാക്കേറ്റം മുറുകിയതോടെ ഇരുവിഭാഗവും കസേരകൾ എടുത്തെറിയുകയും പരസ്പരം മർദ്ദിക്കുകയും ചെയ്തു.

സംഭവത്തെ തുടർന്ന് മാറനല്ലൂർ, നരുവാമൂട് പൊലിസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ആർക്കും പരാതിയില്ലെന്ന നിലപാടിലായിരുന്നു ബന്ധുക്കൾ. അതിഥികൾ പരസ്പരം ചവിട്ടുന്നതിന്റെയും കസേര ഉപയോഗിച്ച് ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

പപ്പടത്തിന്റെ പേരിൽ കേരളത്തിലെ വിവാഹവീടുകളിൽ ഉണ്ടാകുന്ന മൂന്നാമത്തെ പ്രധാന സംഘർഷമാണിത്. നേരത്തെ കൊല്ലം, ഹരിപ്പാട് എന്നിവിടങ്ങളിലും സമാനമായ രീതിയിൽ 'പപ്പടത്തല്ല്' നടന്നിരുന്നു. കഴിഞ്ഞ ജനുവരിയിൽ കോട്ടയം നാട്ടകത്തും സദ്യയ്ക്കിടെ പപ്പടം ചൊല്ലി അതിഥികൾ ഏറ്റുമുട്ടിയിരുന്നു.

 

 

A wedding reception at Neeramonkara, near Balaramapuram, turned into a battlefield after a dispute broke out over not serving pappadams during the feast. What started as a minor verbal spat between the relatives of the bride and groom quickly escalated into a violent clash.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  11 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  11 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  11 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  11 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  11 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  11 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  11 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  11 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  11 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  11 days ago