ഇന്ത്യന്‍ ആര്‍മിയില്‍ അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ്; 25,000+ ഒഴിവുകള്‍; അപേക്ഷ ഏപ്രില്‍ 1 വരെ
ഇന്ത്യന്‍ ആര്‍മി 2026ലെ അഗ്നീവീര്‍ റിക്രൂട്ട്‌മെന്റിനായി പുതിയ വിജ്ഞാപനം പുറത്തിറക്കി. വിവിധ സേനാ വിഭാഗങ്ങളിലായി 25,000 ലധികം ഒഴിവുകളാണ് വന്നിട്ടുള്ളത്. യോഗ്യരായ യുവതീ-യുവാക്കള്‍ക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം.
അവസാന തീയതി: ഏപ്രില്‍ 1
തസ്തികയും ഒഴിവുകളും
അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്നിവീര്‍ ടെക്‌നിക്കല്‍, അഗ്നിവീര്‍ ഓഫീസ് അസിസ്റ്റന്റ്/ സ്റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍, അഗ്നിവീര്‍ ട്രേഡ്‌സ്മാന്‍ (10, 8), മിലിട്ടറി പൊലിസ് വനിത അഗ്നിവീര്‍. എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി
17.5 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. (ഉദ്യോഗാര്‍ഥികള്‍ 2005 ജൂലൈ 1നും 2009 ജൂലൈ 1നും ഇടയില്‍ ജനിച്ചവര്‍).
യോഗ്യത
ഓരോ തസ്തികയിലേക്കും വ്യത്യസ്ത യോഗ്യതയാണ് ആവശ്യമുള്ളത്. അത് അനുസരിച്ച് 8ാം ക്ലാസ്, പത്താം ക്ലാസ്, പ്ലസ് ടു വിജയമാണ് യോഗ്യതയായി ചോദിച്ചിട്ടുള്ളത്.
ജനറല്‍ വിഭാഗത്തിന് പത്താം ക്ലാസില്‍ 45 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാണ്. ടെക്‌നിക്കല്‍ വിഭാഗത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് എന്നിവ പഠിച്ചിട്ടുള്ള പ്ലസ് ടു യോഗ്യത വേണം.
തിരഞ്ഞെടുപ്പ്
ഓണ്‍ലൈന്‍ ടെസ്റ്റ്, ഫിസിക്കല്‍ ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്.
ശമ്പളം
ആദ്യ വര്‍ഷം 30,000 രൂപയാണ് അടിസ്ഥാന ശമ്പളമായി നല്‍കുക. രണ്ടാം വര്‍ഷത്തില്‍ 33,000, മൂന്നാം വര്‍ഷത്തില്‍ 36,500, നാലാം വര്‍ഷം 40,000 എന്നിങ്ങനെ ശമ്പള വര്‍ധനവുണ്ടാവും.
നാല് വര്‍ഷത്തെ സേവനം കഴിയുമ്പോള്‍ 10 ലക്ഷം രൂപ സേവ നിധി പാക്കേജ് മുഖേന ലഭ്യമാവും.
അപേക്ഷിക്കേണ്ട വിധം
https://joinindianarmy.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്ത് ലോഗിന്‍ ചെയ്യുക. യോഗ്യത വിവരങ്ങള്‍ നല്‍കി അപേക്ഷ പൂര്‍ത്തിയാക്കുക. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 1ന് മുന്‍പായി പൂര്‍ത്തിയാക്കണം. അപേക്ഷ ഫീസായി 250 രൂപ അടയ്ക്കണം.
വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
Application: https://joinindianarmy.nic.in/Authentication.aspx
the indian army has released a new notification for agniveer recruitment 2026. more than 25,000 vacancies have been announced across various army categories. eligible male and female candidates can apply through the official website.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."