HOME
DETAILS

ഗ്രാമീണ ഉപജീവന മിഷന് കീഴില്‍ ജോലിയവസരം; സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം; 35 വയസാണ് പ്രായപരിധി

  
Web Desk
February 14, 2026 | 5:02 AM

accountant vacancies announced for the s-evp project under kudumbashree

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം അരീക്കോട് ബ്ലോക്കില്‍ നടപ്പിലാക്കുന്ന എസ് വിഇപി പദ്ധതിയിലേക്ക് അക്കൗണ്ടന്റ് ജോലിക്കാരെ ആവശ്യമുണ്ട്. ദിവസ വേതനാടിസ്ഥാനത്തില്‍ കരാര്‍ നിയമനമാണ് നടക്കുന്നത്. 

യോഗ്യത: അരീക്കോട് ബ്ലോക്കിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബാഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയ ബികോം വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ടാലി പരിജ്ഞാനവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവും ആവശ്യമാണ്. 

യുവതികള്‍ക്കും, മലയാളം ഡിടിപി അറിയുന്നവര്‍ക്കും, അക്കൗണ്ടിങ് മേഖലയില്‍ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന. 

പ്രായപരിധി: 20നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. 

അപേക്ഷ: താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളും സഹിതം അരീക്കോട് ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലെ കുടുംബശ്രീ സിഡിഎസ് ഓഫീസില് നേരിട്ട് എത്തിക്കണം. അവസാന തീയതി ഫെബ്രുവരി 18, വൈകുന്നേരം 5.00.

സംശയങ്ങള്‍ക്ക്: 0483 2733470.

ഖരമാലിന്യ സംസ്‌കരണ പദ്ധതി

കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിയിൽ (KSWMP) വിവിധ തസ്തികകളിൽ ജോലിക്കാരെ നിയമിക്കുന്നു. ആകെയുള്ള നാല് പോസ്റ്റുകളിലായി കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുന്നത്. താൽപര്യമുള്ളവർ കേരള സർക്കാർ സിഎംഡി വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷ നൽകണം. അവസാന തീയതി ഫെബ്രുവരി 20. 

ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോർഡിനേറ്റർ/എസ്.ഡബ്ല്യൂ.എം എഞ്ചിനീയർ  03 ഒഴിവ്സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് എഞ്ചിനീയർ 13 ഒഴിവ്സോഷ്യൽ കം കമ്മ്യൂണിക്കേഷൻ എക്‌സ്‌പേർട്ട് 03 ഒഴിവ്എൻവിയോൺമെന്റൽ എഞ്ചിനീയർ 02 ഒഴിവ്.

പ്രായപരിധി: 60 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 
ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 55,000 രൂപ ശമ്പളമായി ലഭിക്കും. 

യോഗ്യത: ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോർഡിനേറ്റർ/എസ്.ഡബ്ല്യൂ.എം എഞ്ചിനീയർ തസ്തികയിൽ എംടെക്/ എംഇ/ എംസ് ഇൻ സിവിൽ/ എൻവിയോൺമെന്റൽ എഞ്ചിനീയറിങ്. രണ്ട് വർഷത്തെ അർബൻ ഇൻഫ്രാസ്ട്രക്ച്ചർ എക്‌സ്പീരിയൻസ്. ബിടെക് ഇൻ സിവിൽ എഞ്ചിനീയറിങ് വിത്ത് റെഗുലർ എംബിഎ. രണ്ട് വർഷത്തെ എക്‌സ്പീരിയൻസ്. എന്നീ യോ​ഗ്യതകൾ വേണം. 

സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് എഞ്ചിനീയർ: എംടെക്/ എംഇ/ എംഎസ് ഇൻ സിവിൽ/ എൻവിയോൺമെന്റൽ എഞ്ചിനീയറിങ്. കുറഞ്ഞത് ഒരു വർഷത്തെ എക്‌സ്പീരിയൻസ്. സോഷ്യൽ കം കമ്മ്യൂണിക്കേഷൻ എക്‌സ്‌പേർട്ട് സോഷ്യൽ സയൻസ് പിജി (സോഷ്യൽ വർക്ക്/ സോഷ്യോളജി/ ഇക്കണോമിക്‌സ്). കുറഞ്ഞത് അഞ്ച് വർഷത്തെ എക്‌സ്പീരിയൻസ് എന്നിവയാണ് യോ​ഗ്യത. 

എൻവിയോൺമെന്റൽ എഞ്ചിനീയർ: സിവിൽ/ എൻവിയോൺമെന്റൽ എഞ്ചിനീയറിങ്/ എൻവി. പ്ലാനിങ്/ നാച്ചുറൽ റിസോഴ്‌സ് മാനേജ്‌മെന്റിൽ പിജി. ഏഴ് വർഷത്തെ എക്‌സ്പീരിയൻസ് എന്നിങ്ങനെയാണ് യോ​ഗ്യത. 

അപേക്ഷിക്കേണ്ട വിധം: താൽപര്യമുള്ളവർ കേരള സർക്കാർ സിഎംഡി വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനിൽ നിന്നും കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക. ശേഷം തന്നിരിക്കുന്ന അപ്ലൈ ബട്ടൺ ഉപയോഗിച്ച് അപേക്ഷിക്കാം. 

accountant vacancies announced for the s-evp project in areekode block under kudumbashree on daily wage contract basis.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെള്ളാപ്പള്ളിയെ തള്ളാത്തത് വിനയായി, കണ്ണൂരിലെ കലാപം ഗൗരവം'; സി.പി.എമ്മിൽ അടിമുടി അഴിച്ചുപണി വേണമെന്ന് ആവശ്യം, പ്ലീനം വിളിച്ചേക്കും

Kerala
  •  a day ago
No Image

മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് തീരുമാനം നാളെ 'മുദ്രവച്ച കവറിൽ'; തിരുവനന്തപുരത്ത് നിർണ്ണായക യോഗം

Kerala
  •  a day ago
No Image

ഇനി രാജാധിരാജൻ ഈ 'രാജ'; ധോണിയെയും രോഹിത്തിനെയും വെട്ടി ചരിത്ര നേട്ടത്തിൽ വിരാട് കോഹ്‌ലി!

Cricket
  •  a day ago
No Image

കള്ളപ്പണം വെളുപ്പിക്കൽ തടയാൻ കർശന നടപടിയുമായി യുഎഇ; സ്വർണ്ണ വിപണിയിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി

uae
  •  a day ago
No Image

പ്രതിസന്ധികൾ യുഎഇ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ല; ടൂറിസം വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗഖ്

uae
  •  a day ago
No Image

ഗോവിന്ദന്റെ ശൈലി വിനയായി, തളിപ്പറമ്പിലെ സ്ഥാനാർഥിത്വം തിരിച്ചടിയായി; സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സി.പി.എം

Kerala
  •  a day ago
No Image

നിയമസഭയിൽ ടി.വി.കെക്ക് പിന്തുണ: വിപ്പ് ലംഘിച്ച 24 എം.എൽ.എമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ 

National
  •  a day ago
No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം; പ്രതിസന്ധികൾക്കിടയിലും യുഎഇയിലെ സ്കൂളുകൾക്ക് ഉജ്ജ്വല വിജയം

uae
  •  a day ago
No Image

ആദ്യത്തെ തട്ടിപ്പിന് അഭിനന്ദനങ്ങൾ അണ്ണാ! ജ്യോത്സ്യനെ സർക്കാർ ജോലിയിൽ തിരുകിക്കയറ്റിയ വിജയ്‌ക്കെതിരെ നടി; ജ്യോത്സ്യന്റെ നിയമനം റദ്ദാക്കി

National
  •  a day ago
No Image

കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിജെപി ഏർപ്പെടുത്തിയിരുന്ന ഹിജാബ് നിരോധനം പിൻവലിച്ചു; ഉത്തരവ് പുറത്തിറക്കി സിദ്ധരാമയ്യ സർക്കാർ

National
  •  a day ago